AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ED Extra Decent Movie: സുരാജ് നായകനാകുന്ന ‘ഇഡി-എക്സ്ട്രാ ഡീസൻ്റ്’ ടെെറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

ED Extra Decent Movie: സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ചിത്രത്തിൽ പുതുമുഖ താരം ദിൽനയാണ് നായികയായി എത്തുക.

ED Extra Decent Movie: സുരാജ് നായകനാകുന്ന ‘ഇഡി-എക്സ്ട്രാ ഡീസൻ്റ്’ ടെെറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
ആയിഷയ്ക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
neethu-vijayan
Neethu Vijayan | Published: 16 Jun 2024 14:08 PM

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ‘ഇഡി-എക്സ്ട്രാ ഡീസൻ്റ്’ ചിത്രത്തിന്റെ ടൈറ്റിൽ റിലീസായി. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം പൂർണ്ണമായും നർമത്തിന് പ്രാധാന്യം നൽകി ഒരുക്കുന്നതാണ്. ആയിഷയ്ക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ആഷിഫ് കക്കോടിയാണ്.

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ചിത്രത്തിൽ പുതുമുഖ താരം ദിൽനയാണ് നായികയായി എത്തുക. ഗ്രേസ് ആന്റണി, വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ശ്യാം മോഹൻ, പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. മൂകാംബികയിൽ ഷൂട്ടിങ് ആരംഭിച്ച ‘ഇഡി’ യുടെ ചിത്രീകരണം ഇപ്പോൾ പാലക്കാട് നടക്കുകയാണ്.

ALSO READ: കൽക്കി 2898 എഡി: വിസ്മയിപ്പിക്കുന്ന പോസ്റ്ററുകൾ ഇവ 

കോ പ്രൊഡ്യൂസർ- ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ, ഡി ഓ പി- ഷാരോൺ ശ്രീനിവാസ്, മ്യൂസിക്- അങ്കിത് മേനോൻ, എഡിറ്റർ -ശ്രീജിത്ത് സാരംഗ്, ആർട്ട് – അരവിന്ദ് വിശ്വനാഥൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നവീൻ പി തോമസ്, ഉണ്ണി രവി, വസ്ത്രാലങ്കാരം -സമീറ സനീഷ്, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ്- സുഹൈൽ എം, ലിറിക്‌സ്- വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു.

പ്രൊഡക്ഷൻ കൺട്രോളർ- ഗിരീഷ് കൊടുങ്ങല്ലൂർ,സൗണ്ട് ഡിസൈൻ- വിക്കി, ഫൈനൽ മിക്സ്- എം രാജകൃഷ്ണൻ, അഡ്മിനിസ്ട്രേഷൻ ആൻ്റ് ഡിസ്ട്രിബൂഷൻ ഹെഡ്- ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ്- അഖിൽ യെശോധരൻ, കാസ്റ്റിംഗ് ഡയറക്ടർ- നവാസ് ഒമർ, സ്റ്റിൽസ്- സെറീൻ ബാബു, ടൈറ്റിൽ ആൻ്റ് പോസ്റ്റേർസ്- യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ- മാജിക് ഫ്രെയിംസ് റിലീസ്, പി ആർ ഓ- പ്രതീഷ് ശേഖർ.