Suresh Gopi Mukambika Visit: മൂകാംബികയിൽ മോദിയുടെ പേരിൽ 10 ടൺ ബസ്മതി അരി കൈമാറി സുരേഷ് ഗോപി! കുടുംബസമേതം ദർശനം നടത്തി
Suresh Gopi Kollur Mukambika Visit with Family: ലോക ഗുരുവായ കൊല്ലൂർ മൂകാംബിക ദേവിയുടെ സന്നിധിയിൽ ഐശ്വര്യത്തിനും സമാധാനത്തിനും വേണ്ടി നവചണ്ഡികാ ഹോമം നടത്തുവാനും...

Suresh Gopi (9)
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ കുടുംബത്തോടെ ദർശനം നടത്തി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. അദ്ദേഹത്തിനൊപ്പം ഭാര്യ രാധിക മക്കളായ മാധവ് ഗോകുൽ, ഭാവ്നി, മരുമകൻ ശ്രേയസ് മോഹൻ എന്നിവർക്ക് ഒപ്പമാണ് സുരേഷ് ഗോപി ക്ഷേത്രത്തിൽ എത്തി ദർശനം നടത്തിയത്. മൂകാംബികയിൽ നവചണ്ഡികാ ഹോമത്തിൽ പങ്കെടുത്ത ശേഷം അദ്ദേഹം ബംഗളൂരു സ്വദേശിയായ പുരുഷോത്തം റെഡി നൽകിയ 10ടൺ ബസ്മതി അരി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിൽ ചടങ്ങിലേക്ക് സമർപ്പിച്ചു.
ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ സുരേഷ് ഗോപി തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ലോക ഗുരുവായ കൊല്ലൂർ മൂകാംബിക ദേവിയുടെ സന്നിധിയിൽ ഐശ്വര്യത്തിനും സമാധാനത്തിനും വേണ്ടി നവചണ്ഡികാ ഹോമം നടത്തുവാനും പങ്കെടുക്കുവാനും സാധിച്ചു ഈ പുണ്യ വേളയിൽ ബംഗളൂരുവിൽ നിന്നുള്ള മോദിജിയുടെ ഉറച്ച അനുഭാവിയും തന്റെ പ്രിയപ്പെട്ട സുഹൃത്തുമായ ശ്രീ പുരുഷോത്തം റെഡ്ഡി നവചണ്ഡികാ ഹോമം നടത്തുന്ന ചടങ്ങിലേക്ക് ബസ്മതി അരി നൽകുകയുണ്ടായി. അത് നമ്മുടെ പ്രിയങ്കരനായ ഭാരതത്തിന്റെ പ്രധാനമന്ത്രി മോദിജിയുടെ പേരിലും നാളിലും മൂകാംബിക അമ്മയ്ക്ക് സമർപ്പിക്കാൻ സാധിച്ചത് വലിയൊരു അനുഗ്രഹമായി കാണുന്നു എന്നും സുരേഷ് ഗോപി.
ഭാരതത്തിന്റെ ഐശ്വര്യത്തിനും ലോക നന്മയ്ക്കുമായി നമുക്ക് പ്രാർത്ഥിക്കാം എന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു. ഒപ്പം ക്ഷേത്രം സന്ദർശനം നടത്തിയതിന്റെ ചിത്രങ്ങളും സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലയിൽ നിന്നുള്ള എംപിയായ സുരേഷ് ഗോപി മൂന്നാം നരേന്ദ്രമോദി സർക്കാറിന്റെ പെട്രോളിയം പ്രകൃതിപാതക ടൂറിസം സഹമന്ത്രിയാണ്. അദ്ദേഹത്തിന് ഇനി റിലീസ് ചെയ്യാനുള്ള ചിത്രം ഒറ്റക്കൊമ്പൻ ആണ്.