AMMA members Resignation: മോഹൻലാൽ കഴിഞ്ഞാൽ തന്റെ ചോയ്സ് പൃഥ്വിരാജ് – ശ്വേതാ മേനോൻ
Swetha Menon reacts in Mohanlal's resignation: ഇന്നത്തെ തലമുര വരട്ടെ..രാജുവിന് അതിനുള്ള കഴിവുണ്ട്. ഇലക്ഷനു മുമ്പ് മോഹൽലാൽ ഇല്ലെങ്കിൽ രാജു അവിടെ വരണം എന്നു പറഞ്ഞിരുന്നു
തിരുവനന്തപുരം: ‘അമ്മ’ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മോഹൻലാൽ രാജിവെച്ചതിനു പിന്നാലെ പ്രതികരണവുമായി നടി ശ്വേതാ മേനോൻ. മോഹൻലാലിനെ പോലൊരാൾ രാജി വച്ചതിൽ സങ്കടം തോന്നുന്നുണ്ട് എന്നായിരുന്നു ശ്വേതയുടെ പ്രതികരണം. ഈ വിവരം കേട്ടപ്പോൾ വലിയ ഷോക്കുണ്ടായെന്നും ശ്വേത പ്രതികരിച്ചു. മാസങ്ങൾക്കു മുമ്പ് ഒരു ഇന്റർവ്യൂവിൽ പൃഥ്വിരാജ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരട്ടെ എന്ന് പ്രതികരിച്ചിരുന്നു എന്നും ശ്വേത ഏഷ്യാനെറ്റിനു നൽകിയ പ്രതികരണത്തിൽ പറയുന്നു.
ഇന്നത്തെ തലമുര വരട്ടെ..രാജുവിന് അതിനുള്ള കഴിവുണ്ട്. ഇലക്ഷനു മുമ്പ് മോഹൽലാൽ ഇല്ലെങ്കിൽ രാജു അവിടെ വരണം എന്നു പറഞ്ഞിരുന്നു, ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി അറിയില്ലെന്നും ശ്വേത വ്യക്തമാക്കി. എല്ലാ അംഗങ്ങളും രാജിവെച്ച വാർത്ത തനിക്ക് വലിയ ഷോക്കുണ്ടാക്കിയെന്നും ശ്വേത കൂട്ടിച്ചേർത്തു.
അമ്മ സംഘടന മുന്നോട്ടു കൊണ്ടുപോകണം, നല്ല ആളുകൾ വരണം. പുതിയ ഭാരവാഹികൾ വരട്ടെ എന്നും താരം കൂട്ടിച്ചേർത്തു. നേരത്തെ തമാശയായി അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിൽ സ്ത്രീകൾ മുന്നോട്ട് വന്ന പ്രസിഡന്റായിക്കൂടെ എന്ന് ചോദിച്ചിരുന്നു…എന്നും ശ്വേത പറഞ്ഞു.
ALSO READ – നാണംക്കെട്ട പടിയിറക്കം; അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് മോഹന്‍ലാല്
സീനിയറോ, ജൂനിയറോ ആയാലും ആരോപണം വന്നാൽ നേതൃസ്ഥാനത്തുനിന്ന് രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് നേരത്തെ ബാബുരാജിന്റെ വിഷയത്തിൽ ശ്വേതാ മേനോൻ പ്രതികരിച്ചു. സിദ്ദിഖിനെതിരെ ആരോപണം ഉയർന്നപ്പോൾ അദ്ദേഹം രാജിവച്ചെന്നും ബാബുരാജ് മാറി നിൽക്കുന്നതാണ് ഉചിതമെന്നും ശ്വേതാ മേനോൻ വ്യക്തമാക്കിയിരുന്നു.
ആരായാലും ആരോപണം ഉയർന്നാൽ മാറി നിൽക്കണം എന്നും അവർ കൂട്ടിച്ചേർത്തു.‘അമ്മ’ഇന്റേണൽ കമ്മിറ്റിയുണ്ടാക്കിയപ്പോൾ അതിന്റെ അധ്യക്ഷസ്ഥാനത്ത് ശ്വേത മേനോൻ ആണ് ഉണ്ടായിരുന്നത്. നേരത്തെ ഒരു നടനെതിരേ ലൈംഗിക ആരോപണം ഉയർന്നപ്പോൾ അദ്ദേഹത്തിനെ മാറ്റിനിർത്തണമെന്ന് ശ്വേത ആവശ്യപ്പെട്ടിരുന്നു. എന്നാൽ അമ്മ നേതൃത്വം അത് അംഗീകരിക്കാതെ വന്നതോടെ ശ്വേത ആ സ്ഥാനം രാജിവച്ചു.