5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Mohanlal resignation: മമ്മൂട്ടിയുൾപ്പെടെ രാജിവയ്ക്കാനാണ് മോഹൻലാലിന് നിർദേശം നൽകിയതെന്ന് റിപ്പോർട്ട്

Mammootty also instructed Mohanlal to resign: കൂട്ടരാജിക്ക് കാരണമായത് സംഘടനയ്ക്ക് അകത്തുണ്ടായ രൂക്ഷമായ അഭിപ്രായ ഭിന്നതകളാണ് എന്ന അഭ്യൂഹങ്ങളുമുണ്ട്.

Mohanlal resignation: മമ്മൂട്ടിയുൾപ്പെടെ രാജിവയ്ക്കാനാണ് മോഹൻലാലിന് നിർദേശം നൽകിയതെന്ന് റിപ്പോർട്ട്
Mammootty-Mohanlal file photo | Image: Mammootty-Mohanlal/Instagram
Follow Us
aswathy-balachandran
Aswathy Balachandran | Published: 27 Aug 2024 16:29 PM

കൊച്ചി: രാജിയ്ക്കുള്ള തീരുമാനം എടുക്കും മുൻപ് മോഹൻലാൽ മമ്മൂട്ടിയോട് സംസാരിച്ചതായുള്ള വിവരങ്ങൾ പുറത്തു വരുന്നു. രാജി വയ്ക്കുന്നതിനു മുമ്പ് മമ്മൂട്ടിയോട് സംസാരിച്ചിരുന്നെന്നും മമ്മുട്ടിയുൾപ്പെടെ രാജിവയ്ക്കാനാണ് മോഹൻലാലിന് നൽകിയ നിർദേശമെന്നുമുള്ള റിപ്പോർട്ടാണ് പുറത്തു വരുന്നത്. ഇപ്പോൾ നേരിട്ടത് വലിയ പ്രതിസന്ധിയാണെന്ന് മോഹൻലാൽ അംഗങ്ങളോട് പറഞ്ഞിരുന്നു.

അമ്മയിലുണ്ടായ ഭിന്നതയിൽ വികാരാധീനനായാണ് മോഹൻലാൽ പ്രതികരിച്ചത്. എന്നാൽ ഈ വിഷയത്തിൽ മാധ്യമങ്ങളോട് ഇതുവരേയും മോഹൻലാൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. വാർത്താക്കുറിപ്പിൽ രാജിവെക്കുന്നതായി മാത്രമാണ് മോഹൻലാൽ അറിയിച്ചത്.

താൻ രാജിവയ്ക്കുന്നുവെന്ന് അംഗങ്ങളെ ആദ്യം അറിയിച്ചതും അദ്ദേഹമായിരുന്നു. ചിലർ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും തീരുമാനത്തിൽ മോഹൻലാൽ ഉറച്ചു നിൽക്കുകയായിരുന്നു എന്നാണ് വിവരം. അതോടെ കമ്മിറ്റി ഒന്നാകെ രാജി വയ്ക്കാൻ തീരുമാനമെടുക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ALSO READ – നാണംക്കെട്ട പടിയിറക്കം; അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് മോഹന്‍ലാല്

കൂട്ടരാജിക്ക് കാരണമായത് സംഘടനയ്ക്ക് അകത്തുണ്ടായ രൂക്ഷമായ അഭിപ്രായ ഭിന്നതകളാണ് എന്ന അഭ്യൂഹങ്ങളുമുണ്ട്. താരങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ രണ്ട് ചേരിയായി തർക്കിച്ചെന്നും അതോടെ മോഹൻലാൽ ഭരണസമിതി പിരിച്ചുവിടാനും പ്രസിഡൻ്റ് സ്ഥാനം രാജിവെക്കുന്നതായും പ്രഖ്യാപിച്ചെന്നുമാണ് വിവരം.

രാജിപ്രഖ്യാപനം അറിയിച്ച് അമ്മ ഭരണസമിതി പുറത്തിറക്കിയ കുറിപ്പ്

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു .

രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.

‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും.

Latest News