Tamannaah Bhatia: ‘കോലിയുമായി ഡേറ്റിങ്, അബ്ദുള്‍ റസാഖിനെ വിവാഹം ചെയ്തു; പ്രതികരിച്ച് തമന്ന!

Tamannaah Bhatia Denies Rumors: ഒരു ദിവസം മാത്രമാണ് താൻ വിരാടിനെ കണ്ടതെന്നാണ് തമന്ന പറയുന്നത്. ആ ഷൂട്ടിന് ശേഷം താൻ അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും സംസാരിച്ചിട്ടുമില്ലെന്നും തമന്ന വ്യക്തമാക്കി.

Tamannaah Bhatia: കോലിയുമായി ഡേറ്റിങ്, അബ്ദുള്‍ റസാഖിനെ വിവാഹം ചെയ്തു; പ്രതികരിച്ച് തമന്ന!

Tamannaah Bhatia

Published: 

04 Aug 2025 20:01 PM

തനിക്കെതിരെ പ്രചരിക്കുന്ന അപവാദ പ്രചാരണങ്ങൾക്കെതിരെ തുറന്നടിച്ച് നടി തമന്ന ഭാട്ടിയ. കഴിഞ്ഞ കുറച്ച് നാളായി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി മുൻ പാകിസ്താൻ ക്രിക്കറ്റർ അബ്ദുൾ റസാഖ് എന്നിവരുമായി ബന്ധപ്പെടുത്തി വലിയ റൂമറുകളാണ് പ്രചരിച്ചത്. കോലിയും തമന്നയും ഡേറ്റിങ്ങിലാണെന്നും അബ്ദുൽ റസാഖുമായി തമന്ന രഹസ്യവിവാഹം നടത്തിയെന്നുമാണ് പ്രചരിച്ചത്. ഇതിനു പിന്നാലെയാണ് കുറിക്കുകൊള്ളുന്ന മറുപടി നൽകി താരം രം​ഗത്ത് എത്തിയത്. ‘ദി ലല്ലൻടോപ്പ്’ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അടിസ്ഥാനരഹിതമായ വാർത്തകൾക്കെതിരെ തമന്ന പ്രതികരിച്ചത്.

ഒരു പരസ്യചിത്രീകരണത്തിനായി ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് വിരാട് കോലിയുമായി ബന്ധപ്പെടുത്തിയുള്ള അഭ്യൂഹങ്ങൾ ഉണ്ടായത്. ഒരു ദിവസം മാത്രമാണ് താൻ വിരാടിനെ കണ്ടതെന്നാണ് തമന്ന പറയുന്നത്. ആ ഷൂട്ടിന് ശേഷം താൻ അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും സംസാരിച്ചിട്ടുമില്ലെന്നും തമന്ന വ്യക്തമാക്കി.

Also Read:‘മത്സരിച്ച് ജയിച്ച് കാണിക്ക്, ഇത് ഒരുമാതിരി വൃത്തികെട്ട ഏര്‍പ്പാടാണ്’; തിരഞ്ഞെടുപ്പില്‍ സാന്ദ്രയുടെ പത്രിക തള്ളി

2020-ൽ ഒരു ജ്വല്ലറി സ്റ്റോർ സംഘടിപ്പിച്ച പരിപാടിയിൽ അബ്ദുൾ റസാഖിനൊപ്പം എടുത്ത ഒരു ചിത്രമാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്. ഇന്റർനെറ്റ് ഒരു രസകരമായ സ്ഥലമാണ്. താൻ അബ്ദുൾ റസാഖിനെ വിവാഹം കഴിച്ചെന്നാണ് അവർ പറയുന്നത് എന്നാണ് തമന്ന പറയുന്നത്. മാധ്യമങ്ങൾ ഒരു ബന്ധവുമില്ലാത്ത ആളുകളുമായി ബന്ധപ്പെടുത്തുന്നത് വളരെ അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നാണ് താരം പറയുന്നത്. ഇത്തരം സംഭവങ്ങളെ സമയമെടുത്ത് അംഗീകരിക്കാൻ പഠിച്ചുവെന്നും തമന്ന പറഞ്ഞു.

താനിപ്പോൾ സിം​ഗിളാണെന്നും സന്തോഷവതിയാണെന്നും തമന്ന പറയുന്നു. അതേസമയം കുറച്ച് നാളുകൾക്ക് മുമ്പ് വരെ തമന്ന നടൻ വിജയ് വർമ്മയുമായി പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് പല വേദികളിലും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ