Ravi Mohan: “വിവാഹമോചനം നേടുന്നത് വരെ അഭിനയിക്കില്ല!”; സിനിമാ ലോകത്തെ ഞെട്ടിച്ച് ജയം രവി

Ravi Mohan Breaks Silence Divorce: രവി മോഹനുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന സൂചന നൽകികൊണ്ട്, താൻ ചെന്നൈ വിടുന്നതായി കെനീഷാ ഫ്രാൻസിസ് വീഡിയോ പുറത്തുവിട്ടതിന് പിന്നാലെയാണ് രവി മോഹൻ വാർത്താസമ്മേളനം വിളിച്ചത്. വിവാഹമോചനം ലഭിക്കുന്നതുവരെ തന്റെ ഒരു സിനിമയും റിലീസ് ചെയ്യില്ലെന്നാണ് വാർത്താ സമ്മേളനത്തിൽ രവി മോഹൻ നിറകണ്ണുകളോടെ ആരാധകരെ അറിയിച്ചത്.

Ravi Mohan: വിവാഹമോചനം നേടുന്നത് വരെ അഭിനയിക്കില്ല!; സിനിമാ ലോകത്തെ ഞെട്ടിച്ച് ജയം രവി

Ravi Mohan And Aarti Ravi

Published: 

16 May 2026 | 04:36 PM

ഭാര്യ ആരതിയിൽ നിന്ന് നിയമപരമായി വിവാഹമോചനം നേടുന്നത് വരെ ഇനി അഭിനയിക്കില്ലെന്ന് തമിഴ് നടൻ രവി മോഹൻ്റെ (Ravi Mohan) വെളിപ്പെടുത്തൽ. തമിഴ് സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ചെന്നൈയിൽ വച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് വികാരാധീനനായി രവി മോഹൻ ഇക്കാര്യം തുറന്നുപറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസമായി തമിഴ് സിനിമാ രം​ഗത്ത് വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ് രവി മോഹനും ​ഗായിക കെനീഷാ ഫ്രാൻസിസുമായുള്ള ബന്ധം.

രവി മോഹനുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന സൂചന നൽകികൊണ്ട്, താൻ ചെന്നൈ വിടുന്നതായി കെനീഷാ ഫ്രാൻസിസ് വീഡിയോ പുറത്തുവിട്ടതിന് പിന്നാലെയാണ് രവി മോഹൻ വാർത്താസമ്മേളനം വിളിച്ചത്. വിവാഹമോചനം ലഭിക്കുന്നതുവരെ തന്റെ ഒരു സിനിമയും റിലീസ് ചെയ്യില്ലെന്നാണ് വാർത്താ സമ്മേളനത്തിൽ രവി മോഹൻ നിറകണ്ണുകളോടെ ആരാധകരെ അറിയിച്ചത്. തൻ്റെ ഭാര്യയായിരുന്ന ആരതിക്കൊപ്പം കടുത്ത അപമാനം സഹിച്ചാണ് താൻ ജീവിച്ചതെന്നും രവി മോഹൻ കൂട്ടിച്ചേർത്തു.

ALSO READ: 4ാം വയസ്സിൽ ബന്ധു പീഡിപ്പിച്ചു, 18ാം വയസ്സിൽ വിവാഹം, ഒരു കുഞ്ഞിനെ നഷ്ടപ്പെട്ട ഞാൻ രവി മോഹന്റെ ജീവിതം തുലയ്ക്കുമോ?

രവി മോഹൻ്റെ വാക്കുകൾ

കഴിഞ്ഞ കുറെ വർഷങ്ങളായി തന്നെ ഒരു അടിമയെ പോലെയാണ് കണക്കാക്കിയിരുന്നത്. സഹിക്കാവുന്നതിന്റെ അപ്പുറം താൻ സഹിച്ചു കഴിഞ്ഞു. ഇത്രയും ദിവസം ഞാൻ ഒന്നും പറയാതെ ഇരുന്നു. ഇപ്പോൾ എല്ലാം തുറന്നുപറയാൻ സമയമായി. ആളുകൾ കരുതുന്നത് ജയം രവി എന്ന രവി മോഹൻ സോഫ്റ്റായ മനുഷ്യനാണെന്നാണ്. ഞാൻ അങ്ങനെയായിരുന്നു. എന്നാൽ ഇനി ഒരിക്കലും അങ്ങനെയായിരിക്കില്ല.

മൃദുവായ സ്വഭാവമുള്ള ഒരു വ്യക്തിയുടെ ദേഷ്യം സഹിക്കാൻ കഴിയാത്തതാകും എന്നൊരു തമിഴ് പഴഞ്ചൊലുണ്ട്. ആളുകൾ തന്റെ ക്ഷമയെ പരീക്ഷിക്കുകയാണ്. എനിക്ക് വിവാഹമോചനം ലഭിക്കുന്നത് വരെ ഞാൻ ഇനി അഭിനയിക്കില്ല. എന്ത് തന്നെ സംഭവിച്ചാലും എനിക്ക് വിവാഹമോചനം ലഭിക്കണം. എന്റെ ജീവിതം വീണ്ടും സാധാരണനിലയിലാക്കണം എനിക്ക്. ഈ സൈബർ ആക്രമണം അവസാനിക്കുമ്പോൾ ഞാൻ തിരിച്ചുവരും.

തന്റെ തെറാപ്പിസ്റ്റും സുഹൃത്തുമായ കെനീഷാ ഫ്രാൻസിസിനെ കുറിച്ചും അദ്ദേഹം വാർത്താസമ്മേളനത്തിൽ സംസാരിച്ചു. ‘നിങ്ങൾ എല്ലാവരും കൂടി കെനീഷയെ എന്നിൽ നിന്ന് അകലേക്ക് പറഞ്ഞയച്ചു. അവൾക്ക് നല്ലൊരു ജീവിതമുണ്ടാകട്ടെയെന്ന് ഈ വേളയിൽ ഞാൻ ആശംസിക്കുകയാണ്. തന്റെ അവസ്ഥയ്ക്ക് കാരണം പേരിൽ മൂന്നക്ഷരമുള്ള ഒരു നടിയാണെന്നും രവി മോഹൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കുടുംബങ്ങൾ തകർത്തശേഷം പൊതുവേദികളിൽ ഫെമിനിസം പ്രസംഗിച്ചിട്ട് എന്താണ് കാര്യമെന്നും നടിയുടെ പേര് പറയാതെ രവി മോഹൻ വ്യക്തമാക്കി.

വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തലുമായി രവി മോഹൻ

കെനീഷ ഫ്രാൻസിസ് രവി മോഹനുമായി പിരിഞ്ഞോ?

നടൻ രവി മോഹനുമായി ബന്ധപ്പെട്ട് തനിക്ക് നേരിടേണ്ടി വരുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ഗായിക കെനീഷ ഫ്രാൻസിസ് കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച നീണ്ട വിഡിയോകളിലൂടെയാണ് കെനീഷ പ്രതികരിച്ചത്. താൻ ആരുടേയും കുടുംബം തകർത്തില്ലെന്നും, ജീവിതത്തിൽ തകർന്നു പോയൊരു സുഹൃത്തിനെ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും കെനീഷ പറയുന്നു. ഇൻഡസ്ട്രിയിലുള്ളവർക്കെല്ലാം സത്യമറിയാമെന്നും കെനീഷ പറയുന്നു.

ആരേയും ചതിക്കരുത്, കള്ളം പറയരുത്. അർഹതപ്പെടാത്തത് സ്വന്തമാക്കരുത് എന്നാണ് അച്ഛനും അമ്മയും എന്നെ പഠിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് എനിക്കാരുടേയും കുടുംബം തകർക്കാനുള്ള ഉദ്ദേശ്യമില്ല. ഞങ്ങൾ എവിടേക്കും ഒളിച്ചോടിയിട്ടില്ല. നിങ്ങളുടെ കൺമുന്നിൽ തന്നെയുണ്ട്. രവി മോഹന്റെ കൂടെ ഞാൻ പലയിട്ടത്തും യാത്ര ചെയ്തിട്ടുണ്ട്. ഒരു സുഹൃത്തിനെ സഹായിച്ചതിനാണോ എന്നെ ആക്രമിക്കുന്നത്? എന്നായിരുന്നു കെനീഷയുടെ ചോ​ദ്യം.

English Summary:

Tamil actor Ravi Mohan held an emotional press conference in Chennai. He announced a complete hiatus from his acting and other planned producing and directorial ventures unless he is granted an official divorce from his estranged wife Aarthi.

Follow Us
സമ്പത്തും വിജയവും! മഹാലക്ഷ്മിക്ക് ഈ വഴിപാടുകൾ നടത്തു
കുട്ടികൾ പഠനത്തിൽ പിന്നോട്ടാണോ? ഗണപതിക്ക് ഈ വഴിപാടുകൾ നടത്തു
പാൽ കുടിച്ചാൽ ഫാറ്റി ലിവർ വരുമോ?
വെള്ളി ആഭരണങ്ങളുടെ തിളക്കം പോയോ? പരിഹാരമിതാ...
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം