Thalavara OTT : അർജുൻ അശോകൻ്റെ തലവര; നാളെ ഒടിടിയിൽ കാണാം
Thalavara OTT Platform & Release Date : നിരൂപക പ്രശംസ നേടിയെടുത്ത ചിത്രമാണ് തലവര. ഓഗസ്റ്റിൽ ഓണം റിലീസിന് തൊട്ടുമുമ്പായി എത്തിയ ചിത്രമാണ് തലവര.
അർജുൻ അശോകൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച തലവര സിനിമ ഒടിടി സംപ്രേഷണത്തിന് ഒരുങ്ങുന്നു. ആമസോൺ പ്രൈം വീഡിയോയാണ് തലവരയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം നാളെ ഒക്ടോബർ 29 ചൊവ്വാഴ്ച മുതൽ സംപ്രേഷണം ചെയ്ത് തുടങ്ങും. ഓഗസ്റ്റിൽ തിയറ്ററിൽ ചിത്രമാണ് തലവര.
അർച്ചന 31 നോട്ട്ഔട്ട് എന്ന സിനിമയുടെ സംവിധായകൻ അഖിൽ അനിൽകുമാറാണ് തലവര ഒരുക്കിയിരിക്കുന്നത്. അഖിൽ തന്നെയാണ് ചിത്രത്തിൻ്റെ രചനയും നിർവഹിച്ചിട്ടുള്ളത്. ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിൻ്റെയും മൂവിങ് നറേറ്റീവ്സിൻ്റെയും ബാനറിൽ ഷെബിൻ ബെക്കറും സംവിധായകൻ മഹേഷ് നാരായണനും ചേർന്നാണ് തലവര നിർമിച്ചിരിക്കുന്നത്.
ALSO READ : Lokah OTT : ലോകഃ ഒടിടിക്കായി നവംബർ വരെ കാത്തിരിക്കേണ്ട; നീലി ഈ മാസം തന്നെ എത്തും
ഓഗസ്റ്റിൽ തിയറ്ററിൽ എത്തിയ ചിത്രം മികച്ച നിരൂപക പ്രശംസ നേടി, ഒപ്പം മികച്ച പ്രകടനം കാഴ്ചവെച്ചതിന് അർജുൻ അശോകനും കൈയ്യടി നേടിയിരുന്നു. എന്നാൽ ഓണം റിലീസുകൾ എത്തിയതോടെ തലവരയ്ക്ക് തിയറ്റർ വിടേണ്ടി വന്നു. അർജുൻ അശോകന് പുറമെ ചിത്രത്തിൽ രേവതി ശർമ, അശോകൻ, ദേവദർശിനി ചേതൻ, ശരത് സഭ, അതിര മറിയം, അഭിരാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാം മോഹൻ, ഹരിഷ് കുമാർ, സോഹൻ സീനുലാൽ, ഷൈജു ശ്രീധർ, വിഷ്ണു രഘു, മുഹമ്മദ് റാഫി, മനോജ് മോസെസ്, ഷെബിൻ ബെൻസൺ, അശ്വത് ലാൽ, മോഹൻ രാജേശ്വരി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.
അനിരുധ് അനീഷാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. ഇലക്ട്രോണിക് കിളിയാണ് സിനിമയിലെ സംഗീതം ഒരുക്കിട്ടുള്ളത്. രാഹുൽ രാധാകൃഷ്ണനാണ് എഡിറ്റർ.