Tharun Moorthy: ‘സിനിമയുടെ കഥ ലീക്ക് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞു: ലാലേട്ടൻ ഫാൻസ് അസോസിയേഷനിലെ പിള്ളേരെ വെച്ച് ഞാനൊരു പണിയൊപ്പിച്ചു’: തരുൺ മൂർത്തി
Tharun Moorthy About Thudarum Movie: ഇവർ ഒരു സെറ്റിൽ നിന്ന് മറ്റൊരു സെറ്റുകളിലേക്ക് പോകുന്നത് കൊണ്ട് പല കാര്യങ്ങളും ഇവർ ലീക്ക് ചെയ്യുന്നുണ്ടെന്ന് താൻ അറിയുന്നുണ്ടായിരുന്നുവെന്നാണ് തരുൺ മൂർത്തി പറയുന്നത്. ചിത്രത്തിൽ ശാന്തമീ രാത്രിയിൽ എന്ന പാട്ടുണ്ടെന്നും മമ്മൂക്ക് ചെയ്ത സ്റ്റെപ്പ് ലാലേട്ടൻ ചെയ്യുന്നുണ്ട് എന്നൊക്കെയുള്ള കാര്യങ്ങൾ പുറത്തറിഞ്ഞു.

മലയാളി പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ച് ചിത്രമാണ് മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ തുടരും. ചിത്രം ഇറങ്ങി മൂന്നാഴ്ച പിന്നിടുമ്പോഴും ടിക്കറ്റ് ബുക്കിങ്ങിൽ വൻ കുതിപ്പാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന ചിത്രം ആഗോളതലത്തിൽ ഇതിനകം 200 കോടിയിലേറെ നേടിയിട്ടുണ്ട്.
ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിങ്ങിനെ കുറിച്ചും റിലീസിന് തൊട്ടുമുൻപായി നേരിടേണ്ടി വന്ന അവസ്ഥയെ കുറിച്ചും സംവിധായകൻ തരുൺ മൂർത്തി പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു തരുണിന്റെ പ്രതികരണം. ചിത്രത്തിലെ പല നിർണായക രംഗങ്ങളും ഷൂട്ടിങ്ങ് വേളയിൽ ലീക്കായതിനെ കുറിച്ചും റിലീസിനു മൂന്ന് ദിവസം മുൻപ് സിനിമയുടെ കഥയുടെ പ്രധാന ഭാഗങ്ങൾ വാട്സ് ആപ്പ് വഴി പ്രചരിപ്പിക്കപ്പെട്ടെന്നും തരുൺ പറയുന്നു.
പ്രധാനപ്പെട്ട സീനുകൾ ചെയ്യുമ്പോൾ ജൂനിയർ ആർട്ടിസ്റ്റുകളുടെ മൊബൈൽ ഫോൺ വാങ്ങിച്ചുവെക്കും. ഷൂട്ടിങ് കാണാൻ ആളുകളെ സമ്മതിക്കാറില്ല. ജൂനിയർ ആർട്ടിസ്ററുകളെ വിളിച്ച് മോബൈലിൽ ഷൂട്ട് ചെയ്യരുതെന്നും കാര്യങ്ങൾ പുറത്തുവിടരുത് എന്നും പറയാറുണ്ട്.
Also Read: ’30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞു; 16 കിലോ കുറഞ്ഞു’; മണിയന്‍പിള്ള രാജു
ഇവർ ഒരു സെറ്റിൽ നിന്ന് മറ്റൊരു സെറ്റുകളിലേക്ക് പോകുന്നത് കൊണ്ട് പല കാര്യങ്ങളും ഇവർ ലീക്ക് ചെയ്യുന്നുണ്ടെന്ന് താൻ അറിയുന്നുണ്ടായിരുന്നുവെന്നാണ് തരുൺ മൂർത്തി പറയുന്നത്. ചിത്രത്തിൽ ശാന്തമീ രാത്രിയിൽ എന്ന പാട്ടുണ്ടെന്നും മമ്മൂക്ക് ചെയ്ത സ്റ്റെപ്പ് ലാലേട്ടൻ ചെയ്യുന്നുണ്ട് എന്നൊക്കെയുള്ള കാര്യങ്ങൾ പുറത്തറിഞ്ഞു. എന്നാൽ അതൊന്നും ആരും വലിയ കാര്യമാക്കിയില്ല. ചിത്രത്തിലെ ഫൈറ്റും കാര്യങ്ങളു രഹസ്യമായി തന്നെയാണ് വച്ചത്. ആദ്യം പുറത്തിറക്കിയ പോസ്റ്ററിൽ ഫൈറ്റ് കൊറിയോഗ്രാഫറുടെ പേര് പോലും പുറത്തുവിട്ടില്ലെന്നും തരുൺ പറയുന്നു.
ചിത്രം റിലീസിനു മൂന്ന് ദിവസം മുൻപ് സിനിമയുടെ കഥ മൊത്തം ലീക്ക് ചെയ്‌ത് വാട്‌സ്ആപ്പ് ഗ്രൂപിൽ കിടക്കുന്നുതായി കണ്ടു. അടുത്ത ദിവസം താൻ ലാലേട്ടൻ ഫാൻസിന്റെ പിള്ളേരോട് സിനിമയുടെ കഥ ലീക്കായി വരുന്നുണ്ട്. ഒരു കാര്യം ചെയ്യ് നമുക്ക് കുറച്ച് കഥകൾ അങ്ങോട്ട് അടിച്ചാലോ എന്ന് ചോദിച്ചു. ഇതിനു പിന്നാലെ താൻ കുറച്ച് കഥകൾ എഴുതി വിവിധ ഗ്രൂപ്പുകളിൽ ഷെയർ ചെയ്‌തോളാൻ ഇവരോട് പറഞ്ഞു. ഫേക്ക് ഐഡി വെച്ചിട്ടോ എവിടെ വേണമെങ്കിലും പോസ്റ്റ് ചെയ്‌തോ എന്ന് പറഞ്ഞു. ഒരു സംവിധായകന്റെ പ്രശ്‌നമാണ് താൻ പറയുന്നതെന്നാണ് സംവിധാകൻ തരുൺ മൂർത്തി പറയുന്നത്.