The Family Man Season 3: ഫാമിലി മാൻ മൂന്നാം സീസൺ നവംബറിൽ പുറത്തിറങ്ങും; പ്രധാന പ്രമേയം കൊവിഡും ചൈനയും

The Family Man Season 3 To Premier This November: ഫാമിലി മാൻ സീസൺ 3 ഇക്കൊല്ലം നവംബറിൽ സ്ട്രീമിങ് ആരംഭിക്കും. ആമസോൺ പ്രൈമിലൂടെയാണ് സ്ട്രീമിങ് നടക്കുക.

The Family Man Season 3: ഫാമിലി മാൻ മൂന്നാം സീസൺ നവംബറിൽ പുറത്തിറങ്ങും; പ്രധാന പ്രമേയം കൊവിഡും ചൈനയും

ദി ഫാമിലി മാൻ

Published: 

22 Jun 2025 18:04 PM

ഫാമിലി മാൻ സീരീസിൻ്റെ മൂന്നാം സീസൺ ഇക്കൊല്ലം നവംബറിൽ സ്ട്രീമിങ് ആരംഭിക്കും. മനോജ് ബാജ്പേയ് കേന്ദ്ര കഥാപാത്രമായി പുറത്തിറങ്ങുന്ന ഫാമിലി മാൻ്റെ കഴിഞ്ഞ രണ്ട് സീസണുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജ് – ഡികെ എന്നീ ഇരട്ട സംവിധായകർ ചേർന്നാണ് ഫാമിലി മാൻ ഒരുക്കിയത്. ആദ്യ സീസണിൽ മലയാളി താരം നീരജ് മാധവും അഭിനയിച്ചിരുന്നു.

ശ്രീകാന്ത് തിവാരി എന്ന സീക്രട്ട് ഏജൻ്റിൻ്റെ മിഷനുകളാണ് ഫാമിലി മാൻ്റെ പ്രമേയം. തൻ്റെ ജോലി വീട്ടുകാരിൽ നിന്ന് മറച്ചുവെക്കേണ്ടിവരുന്നതിനാൽ കുടുംബത്തിലെ പ്രശ്നങ്ങളും ശ്രീകാന്ത് തിവാരിയ്ക്ക് കൈകാര്യം ചെയ്യേണ്ടിവരുന്നു. മനോജ് ബാജ്പേയി ആണ് ശ്രീകാന്ത് തിവാരിയായി എത്തുന്നത്. ഈയിടെ നടന്ന ഒടിടിപ്ലേ അവാർഡ്സ് 2025ൽ വച്ച് മനോജ് ബാജ്പേയി തന്നെ ഫാമിലി മാൻ സീസൺ 3 പുറത്തിറങ്ങുന്ന കാര്യം അറിയിക്കുകയായിരുന്നു. പഴയ രണ്ട് സീസണുകൾ പോലെ ഈ സീസണും ആമസോൺ പ്രൈം വിഡിയോയിൽ തന്നെയാവും സ്ട്രീം ചെയ്യുക.

കൊവിഡ് രോഗബാധയും ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ചൈന ആക്രമണം നടത്തിയതും തമ്മിലുള്ള ബന്ധമാണ് മൂന്നാം സീസണിൻ്റെ പ്രമേയം. സീസൺ രണ്ടിൻ്റെ അവസാനത്തിലുണ്ടായിരുന്ന സീസൺ ത്രീ പ്രിവ്യൂ സൂചിപ്പിക്കുന്നതും ഇത് തന്നെ ആയിരുന്നു. ആക്രമണങ്ങളിൽ ശ്രദ്ധ തിരിക്കാനായി ചൈന ഉപയോഗിച്ച തന്ത്രമായിരുന്നു കൊവിഡ് 19 എന്നാണ് മൂന്നാം സീസൺ പറയുന്നത് എന്നാണ് സൂചന.

Also Read: Jagathy Sreekumar: 13 വർഷത്തിനു ശേഷം ജ​ഗതി അമ്മ മീറ്റിങ്ങിനെത്തി, കെട്ടിപ്പിടിച്ചു വരവേറ്റ് മോഹൻലാൽ

മനോജ് ബാജ്പേയ്ക്കൊപ്പം ഷാരിബ് ഹാഷ്മി, പ്രിയാമണി, അഷ്ലേഷ ഠാക്കൂർ, വേദാന്ത് സിൻഹ എന്നിവരാണ് ഫാമിലി മാനിലെ പ്രധാന താരങ്ങൾ. മനോജ് ബാജ്പേയ് ശ്രീകാന്ത് തിവാരി ആയി അഭിനയിക്കുമ്പോൾ പ്രിയാമണി ശ്രീകാന്തിൻ്റെ ഭാര്യ സുചിത്ര തിവാരി ആയി എത്തുന്നു. അഷ്ലേഷ ഠാക്കൂറും വേദാന്ത് സിൻഹയും ധൃതി തിവാരി, അധർവ് തിവാരി എന്ന കഥാപാത്രങ്ങളായി ദമ്പതിമാരുടെ മക്കളാണ്. ജെകെ തൽപഡെ എന്ന അന്വേഷണോദ്യോഗസ്ഥനാണ് ഷാരിബ് ഹാഷ്മി.

 

Related Stories
Kalamkaval Box Office: കളങ്കാവൽ 70 കോടിയിലേക്ക്; തീയറ്ററിൽ പിടിക്കാനാളില്ലാതെ കുതിച്ച് സ്റ്റാൻലി ദാസ്
Akhil Viswanath: അപ്രതീക്ഷിതമായി വിടവാങ്ങി അഖില്‍ വിശ്വനാഥ്; നെഞ്ചുലഞ്ഞ് സുഹൃത്തുക്കളും സിനിമാലോകവും
Dileep: തലക്ക് അടികിട്ടിയ അവസ്ഥ, നടൻ ആണെന്ന് പോലും മറന്നു പോയി ഞാൻ! കുറ്റവിമുക്തനായതിനു പിന്നാലെ ദിലീപ്
Methil Devika: ‘ഇപ്പോള്‍ തോന്നുന്നു, അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്ന്, കുറ്റബോധമുണ്ട്!’ ‘തുടരും’ ഒഴിവാക്കാന്‍ കാരണം…: മേതില്‍ ദേവിക
Actress Assault Case: ‘‘ഒരു ചൂരലെടുത്ത് ഓരോ അടി കൊടുത്ത് വിട്ടാൽ മതിയായിരുന്നു!’’ വിമർശനവുമായി ജുവൽ മേരി
Actress Radhika Radhakrishnan: അത് പൊളിച്ചു! അഭിമാനകരമായ നേട്ടവുമായി അപ്പനിലെ ഷീല
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ