AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Music at Devadoothan: നിഖിൽ മഹേശ്വറിന്റെ സെവൻ ബെൽസിന് പിന്നിലെ നി​ഗൂഢത, ദേവദൂതനിലെ ആ അപൂർവ്വ ഉപകരണം പിറന്ന വഴി

Devadoothan movie Seven Bells instrument: ഏഴു വയസ്സുകാരനായ ബോർഡിങ് സ്കൂൾ വിദ്യാർത്ഥിയും ആ കുട്ടി കേൾക്കുന്ന പ്രത്യേകതരം സംഗീതവും പള്ളിയിൽ മുഴങ്ങുന്ന സെവൻ ബെല്സും അങ്ങനെ പോകുന്നു ആ കഥയുടെ ഗതി. കുട്ടി തേടുന്ന സംഗീതത്തെ ഒടുവിൽ സെവൻ ബെല്സിലൂടെ കണ്ടെത്തുകയായിരുന്നു ആ കഥയിൽ. ദി ഒമൻ എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് പല സീനുകളും ഇതിൽ ഉൾപ്പെടുത്തിയിരുന്നു.

Music at Devadoothan: നിഖിൽ മഹേശ്വറിന്റെ സെവൻ ബെൽസിന് പിന്നിലെ നി​ഗൂഢത, ദേവദൂതനിലെ ആ അപൂർവ്വ ഉപകരണം പിറന്ന വഴി
7 Bells Image Credit source: social media
aswathy-balachandran
Aswathy Balachandran | Updated On: 16 Jun 2025 20:54 PM

അയാൾ സംഗീതത്തിന്റെ രാജാവാണ്… ആ രാജാവ് തന്ന വെളിച്ചമാണ് നിങ്ങളെ എല്ലാവരെയും എന്റെ മുന്നിൽ എത്തിച്ചത്…. ക്ലാസിക് എന്ന വാഴ്ത്തപ്പെട്ട രഘുനാഥ് പലേരി എഴുതി സിബി മലയിൽ സംവിധാനം ചെയ്തു രണ്ടായിരത്തിൽ പുറത്തുവന്ന ദേവദൂതൻ എന്ന മനോഹര ചിത്രം. സിനിമയുടെ തുടക്കത്തിൽ മോഹൻലാൽ പറയുന്ന ഈ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന സംഗീതത്തിന്റെ നിർഗളമായ ഒരു പ്രവാഹം ഉണ്ട്.

നിഖിൽ മഹേശ്വർ എന്ന മഹാനായ അന്ധ സംഗീതജ്ഞന്റെ അതുല്യപ്രതിഭ ഈ വാക്കുകളിൽ കാണാം. മഹേശ്വറിന്റെ സെവൻ ബെൽസ് എന്ന സംഗീത ഉപകരണത്തെ ശ്രദ്ധിക്കാതെ, അതിനെ ആരാധനയോടെയും കൗതുകത്തോടെയും അതിശയത്തോടെയും നോക്കാതെ ആ സിനിമ ആരും കണ്ടു തീര്‍ക്കില്ല. അങ്ങനെ ഒരു ഉപകരണം ഈ ലോകത്തിന്റെ കോണിൽ എവിടെയെങ്കിലും ഉണ്ടോ എന്ന് ഇപ്പോഴും ചിന്തിക്കുന്നവർ ഉണ്ടാവും. സിനിമയിൽ മോഹൻലാലിനൊപ്പം പ്രാധാന്യമുള്ള നിഖിൽ മഹേശ്വറിനെക്കാൾ അലീനയേക്കാൾ നിഗൂഢത നിറഞ്ഞ ഒന്നാണ് സെവൻ ബെൽസ്.

 

സെവൻ ബെൽസിന്റെ പിന്നിലെ കഥ

 

സിനിമയുടെ മൂലകഥയുടെ ആഴത്തിൽ വേരുള്ള ഒന്നാണ് സെവൻ ബെൽസ്. ഈ സിനിമയുടെ അടിസ്ഥാന ആശയം 1980 കളിൽ ഉരുത്തിരിഞ്ഞു വന്നതാണ്. നാം കണ്ട സിനിമയിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു രഘുനാഥ് പാലേരി എഴുതിയ ആദ്യ കഥ. ഏഴു വയസ്സുകാരനായ ബോർഡിങ് സ്കൂൾ വിദ്യാർത്ഥിയും ആ കുട്ടി കേൾക്കുന്ന പ്രത്യേകതരം സംഗീതവും പള്ളിയിൽ മുഴങ്ങുന്ന സെവൻ ബെല്സും അങ്ങനെ പോകുന്നു ആ കഥയുടെ ഗതി. കുട്ടി തേടുന്ന സംഗീതത്തെ ഒടുവിൽ സെവൻ ബെല്സിലൂടെ കണ്ടെത്തുകയായിരുന്നു ആ കഥയിൽ. ദി ഒമൻ എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് പല സീനുകളും ഇതിൽ ഉൾപ്പെടുത്തിയിരുന്നു.

കേന്ദ്ര കഥാപാത്രമായിരുന്നു അന്ന് സെവൻബെൽസ്. വർഷങ്ങൾ കടന്നു പോയപ്പോൾ കഥയ്ക്ക് മാറ്റം വന്നു പക്ഷേ ബെല്‍സ് എപ്പോഴും അവിടെ തന്നെയുണ്ടായിരുന്നു. മോഹൻലാൽ പ്രോജക്റ്റിലെത്തിയതോടെ കഥാഗതി മാറി. അവിടെ സംഗീതത്തിന് പ്രാധാന്യം ലഭിച്ചു. വേട്ടയാടുന്ന സംഗീതത്തിന് പകരം പ്രതിഭാശാലിയായ ഒരു സംഗീതജ്ഞന്റെ പൈതൃകവുമായി ബന്ധപ്പെട്ട് ഒരു യഥാർത്ഥ സംഗീതോപകരണമായി സെവൻബെൽസ് മാറി. അതോടെ പേടിയിൽ നിന്ന് മറ്റൊരു തലത്തിലേക്ക് ഈ ഉപകരണത്തിന്റെ സ്ഥാനം മാറ്റപ്പെട്ടു.

 

അതുല്യമായ ഒരു സൃഷ്ടി

 

സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന ഉപകരണം പ്രത്യേകമായി നിർമ്മിച്ചതാണ്. ഈ പ്രത്യേക രൂപകല്പനയിലും ഇതേ പേരിലും മറ്റൊരു യഥാർത്ഥ ഉപകരണം നിലവിലില്ലെന്ന് ഏറെ സവിശേഷതയാണ്. ഉപകരണം തനിയെ മുഴങ്ങുന്നു എന്ന ആശയം നിഖിൽ മഹേശ്വരിനെ അവതരിപ്പിക്കുന്നതിന് വേണ്ടി ചേർത്തതായിരുന്നു.

 

സെവൻ ബെൻസിന്റെ പിന്നിലുള്ള കാരണങ്ങൾ

 

പൂർത്തിയാക്കാത്ത ഈണം പൂർത്തിയാകാത്ത പ്രണയം പോലെ അനശ്വരമാണെന്ന് സെവൻ ബെൽസിന്റെ സംഗീതം. കൂടാതെ ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മിലുള്ള ഒരു പാലമാണ് സിനിമയിൽ ഈ സംഗീതോപകരണം. ഇതിലൂടെ മഹേശ്വർ പ്രണയവും മരണത്തിന്റെ സത്യവും വെളിപ്പെടുത്താൻ കഴിയുന്നു. സ്വതന്ത്രമായി നിർമ്മിച്ച ഒരു ഉപകരണം ആയതുകൊണ്ട് തന്നെ ഇതിന് ചുറ്റും തനതായ ഒരു മിത്ത് സൃഷ്ടിക്കാനും നിഗൂഢത നിലനിർത്താനും സംവിധായകനെ സഹായിച്ചു.

സിനിമ കണ്ടു ഇറങ്ങുന്ന ഓരോരുത്തർക്കും കേൾക്കുന്ന ഓരോ സംഗീതത്തിനും വാക്കുകൾ നൽകാൻ ഉള്ള പ്രേരണ ഈ ഉപകരണം നൽകിയിട്ടുണ്ടെന്ന് പറയാതെ വയ്യ. കണ്ടിറങ്ങുന്ന ഓരോരുത്തരുടെയും മനസ്സിൽ സാങ്കല്പികമായി ഒരു പള്ളിയും അവിടെ സ്വരങ്ങൾ മുഴക്കുന്ന ഏഴുമണികളും മുഴുകിക്കൊണ്ടിരിക്കും.