AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Basil Joseph: ഞാന്‍ ടിവിയിലൊക്കെ വന്നു; ചാടുന്ന കുതിരയുടെ ഫലകമൊക്കെ കിട്ടി, അത് വീട്ടിലുണ്ട്: ബേസില്‍

Basil Joseph About Aswamedham Show: താരത്തിന്റെ സിനിമകള്‍ മാത്രമല്ല, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് ബേസില്‍ ജി എസ് പ്രദീപ് അവതാരകനായ അശ്വമേധം എന്ന ടെലിവിഷന്‍ ഷോയില്‍ പങ്കെടുക്കുന്ന വീഡിയോ കൈരളി ടിവി പുറത്തുവിട്ടത്.

Basil Joseph: ഞാന്‍ ടിവിയിലൊക്കെ വന്നു; ചാടുന്ന കുതിരയുടെ ഫലകമൊക്കെ കിട്ടി, അത് വീട്ടിലുണ്ട്: ബേസില്‍
ബേസില്‍ ജോസഫ്Image Credit source: Facebook
shiji-mk
Shiji M K | Published: 16 Jun 2025 20:01 PM

മലയാളികള്‍ നെഞ്ചേറ്റിയ താരമാണ് ബേസില്‍ ജോസഫ്. താരം നായകനായോ സഹനടനായോ എത്തുന്ന എല്ലാ ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകളാണ്. നടന്‍ മാത്രമല്ല ബേസില്‍ ജോസഫ്, മികച്ച സംവിധായകന്‍ കൂടിയാണ് അദ്ദേഹം. ബേസില്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍ക്ക് വലിയ ജനപ്രീതിയാണ് ലഭിച്ചത്. സംവിധാനത്തില്‍ നിന്നും ഇടവേളയെടുത്ത ബേസിലിനോട് ആരാധകര്‍ക്ക് എപ്പോഴും ചോദിക്കാനുള്ളതും അടുത്ത ചിത്രം എന്നാണെന്ന് മാത്രം.

താരത്തിന്റെ സിനിമകള്‍ മാത്രമല്ല, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് ബേസില്‍ ജി എസ് പ്രദീപ് അവതാരകനായ അശ്വമേധം എന്ന ടെലിവിഷന്‍ ഷോയില്‍ പങ്കെടുക്കുന്ന വീഡിയോ കൈരളി ടിവി പുറത്തുവിട്ടത്. താരം എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആ പരിപാടിയില്‍ പങ്കെടുത്തത്.

ബേസിലിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളെല്ലാം അശ്വമേധത്തെ ചുറ്റിപ്പറ്റിയാണ്. വീഡിയോ വൈറലാകുന്നതിനിടെ തന്റെ പഴയകാല ഫോട്ടോ പങ്കുവെച്ചും ബേസില്‍ ആരാധകരെ ഞെട്ടിച്ചു.

താന്‍ അശ്വമേധത്തില്‍ പങ്കെടുത്ത കാര്യം ബേസില്‍ തന്നെ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. കൈരളിയുടെ വീഡിയോ വൈറലായതോടെ തങ്ങളോട് അഭിമുഖത്തിനിടയ്ക്ക് ബേസില്‍ ഇക്കാര്യം വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ക്യൂസ്റ്റുഡിയോ.

”പണ്ട് അശ്വമേധത്തില്‍ പങ്കെടുത്തിട്ടുണ്ട്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍. ജി എസ് പ്രദീപ് അദ്ദേഹം വയനാട്ടില്‍ ടൂര്‍ ചെയ്തിട്ട് അശ്വമേധം നടത്തുന്ന ഒരു കാലമുണ്ടായിരുന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ അദ്ദേഹം മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വന്നു. ജനങ്ങള്‍ക്കിടയിലേക്ക് ചോദ്യം ചോദിക്കുന്നു. ഉത്തരം അറിയാവുന്നവര്‍ക്ക് കൈ പൊക്കാം.

ആദ്യത്തെ കുറേ ചോദ്യങ്ങള്‍ക്ക് ഞാന്‍ കൈ പൊക്കി. പക്ഷെ എന്റെയടുത്ത് ചോദ്യം ചോദിച്ചില്ല. കൈ പൊക്കുന്ന ആരെയെങ്കിലും ഒരാളെ സെലക്ട് ചെയ്യുകയാണ്. അങ്ങനെ ഒരു ചോദ്യത്തിന് ഞാന്‍ കൈ പൊക്കി എന്റെയടുത്ത് ചോദിച്ചു, എന്താ ഉത്തരം. ഞാന്‍ ഉത്തരം പറഞ്ഞപ്പോള്‍ സ്‌റ്റേജിലേക്ക് വരാന്‍ പറഞ്ഞു.

Also Read: Basil Joseph: അന്ന് അവള്‍ മൂന്ന് ദിവസം പല്ല് തേച്ചില്ല, എന്തിനാണ് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരു ബുദ്ധിമുട്ട്: ബേസില്‍ ജോസഫ്‌

അങ്ങനെ പുള്ളിയുമായിട്ട് മത്സരിച്ചു. അതില്‍ അദ്ദേഹം ജയിച്ചു. പക്ഷെ അതൊരു അച്ചീവ്‌മെന്റായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം. ടിവിയിലൊക്കെ വന്നു, ചാടുന്ന കുതിരയുടെ ഫലകമൊക്കെ കിട്ടി. ഇപ്പോഴും വീട്ടില്‍ അങ്ങനെ തന്നെ എടുത്ത് വെച്ചിട്ടുണ്ട്,” ബേസില്‍ പറയുന്നു.