AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mammootty As Oommen Chandy: മമ്മൂട്ടി ശരിക്കും ഉമ്മൻ ചാണ്ടിയാകുമോ? ഫോട്ടോയ്ക്കു പിന്നിലെ സത്യം പുറത്ത്

Viral look of actor Mammootty as Oommen Chandy: 'അപ്പയുടെ ബയോപിക് വന്നാൽ ആരാണ് അഭിനയിക്കേണ്ടത് എന്ന ചോദ്യത്തിന് മമ്മൂട്ടി എന്നാണ് ചാണ്ടി ഉമ്മൻ മറുപടി നൽകിയത്. ചിത്രത്തിൽ തന്റെ വേഷം ചെയ്യുന്നത് ദുൽഖർ ആയിരിക്കും', എന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

Mammootty As Oommen Chandy: മമ്മൂട്ടി ശരിക്കും ഉമ്മൻ ചാണ്ടിയാകുമോ? ഫോട്ടോയ്ക്കു പിന്നിലെ സത്യം പുറത്ത്
മമ്മൂട്ടിയും ഉമ്മൻ ചാണ്ടിയും, സേതു പങ്കുവെച്ച ചിത്രം ( IMAGE - SOCIAL MEDIA)
Aswathy Balachandran
Aswathy Balachandran | Published: 31 Oct 2024 | 11:28 AM

കൊച്ചി: മമ്മൂട്ടി മുൻ മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ലുക്കിൽ വന്നാൽ എങ്ങനെ ഉണ്ടാകും എന്ന് ചിന്തിച്ചിട്ടുണ്ടോ? ഉമ്മൻ ചാണ്ടിയുമായി ഏറെ അടുപ്പമുണ്ടായിരുന്ന ആളാണ് നടൻ മമ്മൂട്ടി എന്നത് പരസ്യമായ സത്യമാണ്. മുൻപ് പലപ്പോഴും ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം എത്രത്തോളം ആണെന്ന് തെളിയിക്കുന്ന പോസ്റ്റുകളും വാർത്തകളും പുറത്തുവന്നതുമാണ്.

ഉമ്മൻ ചാണ്ടിയുടെ വിയോ​ഗ ശേഷം അദ്ദേഹത്തിന്റെ ബയോപിക് വരുന്നു എന്ന തരത്തിലുള്ള ചർച്ചകളും സജീവമായി ഉണ്ടായിരുന്നു. ഈ വിഷയം സോഷ്യൽ മീഡിയയിലാണ് ഏറ്റവും അധികം ചർച്ചയായത് അങ്ങനെയൊന്ന് വന്നാൽ മമ്മൂട്ടി ആയിരിക്കും ഉമ്മൻ ചാണ്ടിയുടെ വേഷത്തിന് ഏറ്റവും അനുയോജ്യൻ എന്നും ആരാധകർക്കിടയിൽ ഒരു അഭിപ്രായം ഉണ്ടായിരുന്നതാണ്.

ഈ അവസരത്തിൽ ഉമ്മൻ ചാണ്ടിയുടെ ലുക്കിലുള്ള മമ്മൂട്ടിയുടെ ഒരു ഫോട്ടോ പുറത്തു വന്നതാണ് ഇപ്പോൾ ശ്രദ്ധ നേടിയത്. ഉമ്മൻ ചാണ്ടിയെ പോലെ നിൽക്കുന്ന മമ്മൂട്ടിയാണ് ഫോട്ടോയിൽ ഉള്ളത്. ഇത് പുറത്തു വന്നതോടെ വീണ്ടും ബയോപിക് വരുന്നെന്ന തരത്തിലുള്ള പ്രചരണവും നടന്നു. എന്നാൽ സേതു ശിവാനന്ദൻ എന്ന ആർട്ടിസ്റ്റ് വരച്ച ചിത്രമാണ് എന്ന സത്യമാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജിലും ഫോട്ടോ പങ്കിട്ടിട്ടുണ്ട്. ‘ഉമ്മൻ ചാണ്ടി സാറായി മമ്മൂക്ക… കൺസെപ്റ്റ് ആർട്ട് മാത്രം..’ എന്ന കുറിപ്പോടെയാണ് സേതു ചിത്രം പങ്കു വച്ചിട്ടുള്ളത്.

ഇത് ഏറെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ഉമ്മൻ ചാണ്ടിയുടെ ജീവിതം സിനിമ ആയാൽ ആരൊക്കെ അഭിനയിക്കണമെന്ന് മുൻപ് ചാണ്ടി ഉമ്മനോട് ചോദിച്ചപ്പോഴുള്ള മറുപടിയും ശ്രദ്ധ നേടുന്നുണ്ട്. ‘അപ്പയുടെ ബയോപിക് വന്നാൽ ആരാണ് അഭിനയിക്കേണ്ടത് എന്ന ചോദ്യത്തിന് മമ്മൂട്ടി എന്നാണ് ചാണ്ടി ഉമ്മൻ മറുപടി നൽകിയത്. ചിത്രത്തിൽ തന്റെ വേഷം ചെയ്യുന്നത് ദുൽഖർ ആയിരിക്കും’, എന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
ഇപ്പോൾ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വിനായകനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.