Thudarum Pirated Copy: ‘തുടരും’ സിനിമയുടെ വ്യാജപതിപ്പ് ഇന്‍റര്‍നെറ്റില്‍, ഒപ്പം മറ്റ് പുതിയ സിനിമകളും

Thudarum Pirated Copy Spreads Online : കഴിഞ്ഞ ദിവസമാണ് സിനിമ 100 കോടി ക്ലബ്ബിൽ ഇടം നേടിയതിന്റെ സന്തോഷം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പങ്കുവെച്ചത്. അതിനിടെ വ്യാജപതിപ്പ് പുറത്തിറങ്ങിയത് അണിയറപ്രവര്‍ത്തകരിലും സിനിമാലോകത്തും ആശങ്ക ഉയർത്തുകയാണ്.

Thudarum Pirated Copy: തുടരും സിനിമയുടെ വ്യാജപതിപ്പ് ഇന്‍റര്‍നെറ്റില്‍, ഒപ്പം മറ്റ് പുതിയ സിനിമകളും

'തുടരും' പോസ്റ്റർ

Updated On: 

01 May 2025 19:07 PM

മോഹൻലാൽ നായകനായ ‘തുടരും’ സിനിമയുടെ വ്യാജപതിപ്പും ഇന്റർനെറ്റിൽ. അടുത്തിടെ പുറത്തിറങ്ങിയ നിരവധി മലയാള ചിത്രങ്ങളുടെ വ്യാജപതിപ്പുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മികച്ച പ്രതികരണങ്ങളോടെ തീയേറ്ററിൽ പ്രദർശനം തുടരുന്ന ‘തുടരും’ സിനിമയുടെ വ്യാജപതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സിനിമ 100 കോടി ക്ലബ്ബിൽ ഇടം നേടിയതിന്റെ സന്തോഷം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പങ്കുവെച്ചത്. അതിനിടെ വ്യാജപതിപ്പ് പുറത്തിറങ്ങിയത് അണിയറപ്രവര്‍ത്തകരിലും സിനിമാലോകത്തും ആശങ്ക ഉയർത്തുകയാണ്. വ്യാജപതിപ്പിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് സിനിമയുടെ നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.

ഒരു വെബ്‌സൈറ്റിലൂടെയാണ് ‘തുടരും’ സിനിമയുടെ വ്യാജപതിപ്പ് പുറത്തു വന്നിരിക്കുന്നത്. ഇതിന്റെ വീഡിയോയും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ മറ്റ് നിരവധി മലയാള ചിത്രങ്ങളുടെയും വ്യാജപതിപ്പുകള്‍ കാണാന്‍ സാധിക്കും. അടുത്തിടെ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ച ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു. ടെലഗ്രാം ഗ്രൂപ്പുകളിലും ഈ ചിത്രങ്ങളുടെ വ്യാജപതിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. നേരത്തെ എമ്പുരാന്‍, മാര്‍ക്കോ തുടങ്ങിയ ചിത്രങ്ങളുടെ വ്യാജപതിപ്പുകളും റിലീസിന് തൊട്ടടുത്ത ദിവസങ്ങളിലായി പുറത്തുവന്നിരുന്നു.

ഇത്തരത്തിൽ പുതിയ സിനിമകളുടെ വ്യാജപതിപ്പുകൾ പ്രചരിക്കുന്നത് തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അടുത്തിടെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിയമസംരക്ഷണ സംവിധാനങ്ങളോടൊപ്പം പ്രൊഫഷണല്‍ എത്തിക്കല്‍ ഹാക്കര്‍മാരുടെ ഒരു പ്രത്യേക സംഘത്തെയും അസോസിയേഷന്‍ ചുമതലപ്പെടുത്തിയതായാണ് അറിയിച്ചിരുന്നത്. സിനിമകളുടെ വ്യാജപതിപ്പുകൾ കാണുന്നതും, പങ്കിടുന്നതും സൈബര്‍ കുറ്റകൃത്യവും കോപ്പിറൈറ്റ് ലംഘനവും ആണെന്ന് പറഞ്ഞ സംഘടന ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ജയില്‍ ശിക്ഷ അടക്കമുള്ള കര്‍ശനമായ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

ALSO READ: പ്രകാശ് വര്‍മയുടെ ഭാര്യയ്ക്കുണ്ടായിരുന്നത് ഒറ്റ ഡിമാന്റ്, ചേച്ചിക്ക് കഥ കേട്ടപ്പോള്‍ പേടിയായി: ബിനു പപ്പു

‘തുടരും’ സിനിമ

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ ഏപ്രിൽ 25നാണ് തീയേറ്ററുകളിൽ എത്തിയത്. റിലീസായി അഞ്ച് നാളുകൾക്കുള്ളിൽ തന്നെ ചിത്രം 100 കോടി ക്ലബ്ബിലും ഇടം നേടി. മോഹൻലാലിന് പുറമെ ചിത്രത്തിൽ ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് നിർമ്മാണം. ഷാജി കുമാർ ഛായാഗ്രഹണവും നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, എന്നിവർ ചേർന്ന് എഡിറ്റിങ്ങും നിർവഹിച്ചു, സംഗീതം ജേക്സ് ബിജോയാണ്.

Related Stories
Biju Narayanan: ‘ശ്രീക്ക് പകരം ഒരാളെ സങ്കൽപ്പിക്കാൻ പറ്റില്ല; ഇന്നും തിയറ്ററിൽ തൊട്ടടുത്ത സീറ്റ് ബുക്ക് ചെയ്തിടും’: ബിജു നാരായണൻ
Kalamkaval OTT : ഉറപ്പിക്കാവോ?! കളങ്കാവൽ ഒടിടി അവകാശം ഈ പ്ലാറ്റ്ഫോമിന്
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്