AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Identity Movie: ടൊവിനോ തോമസും തൃഷയും ആദ്യമായി ഒന്നിക്കുന്ന ചിത്രം; ‘ഐഡന്റിറ്റി’ 2025ൽ തീയറ്ററുകളിൽ എത്തും

Tovino Thomas and Trisha New Movie Identity: ടൊവിനോ തോമസ്, തൃഷ കൃഷ്ണ എന്നിവർക്ക് പുറമെ ചിത്രത്തിൽ ബോളിവുഡ് താരം മന്ദിര ബേദിയും മുഖ്യ വേഷത്തിൽ എത്തും.

Identity Movie: ടൊവിനോ തോമസും തൃഷയും ആദ്യമായി ഒന്നിക്കുന്ന ചിത്രം; ‘ഐഡന്റിറ്റി’ 2025ൽ തീയറ്ററുകളിൽ എത്തും
'ഐഡന്റിറ്റി' പോസ്റ്റർ, ടോവിനോയും തൃഷയുംചിത്രീകരണത്തിനിടെ. (Image Credits: Identity The Movie Instagram)
Nandha Das
Nandha Das | Updated On: 28 Nov 2024 | 07:18 PM

‘ഫോറൻസിക്’ എന്ന ചിത്രത്തിന് ശേഷം ടൊവിനോ തോമസ്, സംവിധായകരായ അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ടിൽ പുതിയൊരു ചിത്രം ഒരുങ്ങുന്നു. ‘ഐഡന്റിറ്റി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2025 ജനുവരിയിൽ തീയറ്റുറകളിൽ എത്തും. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് തെന്നിന്ത്യൻ സൂപ്പർ താരം തൃഷയാണ്. ടോവിനോയും തൃഷയും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്.

ഫുൾ ആക്ഷൻ സിനിമയായ ‘ഐഡന്റിറ്റി’ നിർമിക്കുന്നത് രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്ത്, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ Dr.റോയി സി ജെ എന്നിവർ ചേർന്നാണ്. രാജ്യമൊട്ടാകെ ചിത്രം വിതരണം ചെയുന്നത് ശ്രീ ഗോകുലം മൂവീസാണ്. റെക്കോർഡ് തുകയ്ക്കാണ് ഗോകുലം മൂവീസ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് വിവരം. ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം ജനുവരിയിൽ തീയേറ്ററുകളിൽ എത്തിക്കുന്നത്. ജി സി സി വിതരണാവകാശം സ്വന്തമാക്കിയത് ഫാഴ്സ് ഫിലിംസ് ആണ്.

ടൊവിനോ തോമസ്, തൃഷ കൃഷ്ണ എന്നിവർക്ക് പുറമെ ചിത്രത്തിൽ ബോളിവുഡ് താരം മന്ദിര ബേദിയും മുഖ്യ വേഷത്തിൽ എത്തും. കൂടാതെ, അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

ചിത്രത്തിന്റെ തിരക്കഥ രചിച്ചതും സംവിധായകരായ അഖിൽ പോൾ -അനസ് ഖാൻ എന്നിവർ ചേർന്നാണ്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുമ്പോൾ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്. പശ്ചാത്തല സംഗീതം ജേക്സ് ബിജോയ്‌ ആണ് നിർവഹിക്കുന്നത്.

ALSO READ: അറയ്ക്കൽ മാധവനുണ്ണി വീണ്ടും വരുന്നു; ‘വല്യേട്ടൻ’ ഇനി 4-കെ ദൃശ്യ മികവിൽ, റിലീസ് ഉടൻ

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – നിതിൻ കുമാർ, പ്രദീപ്‌ മൂലേത്തറ, പ്രൊഡക്ഷൻ ഡിസൈൻ – അനീഷ് നാടോടി, കോ പ്രൊഡ്യൂസേഴ്സ്: ജി ബിന്ദു റാണി മല്യത്ത്, കാർത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്, ആക്ഷൻ കൊറിയോഗ്രാഫി – യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, സൗണ്ട് മിക്സിങ് – എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റും – ഗായത്രി കിഷോർ, മാലിനി, പ്രൊഡക്ഷൻ കണ്ട്രോളർ – ജോബ് ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ബോബി സത്യശീലൻ, സുനിൽ കാര്യാട്ടുകര, ആർട്ട്‌ ഡയറക്ടർ – സാബി മിശ്ര, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ – അഖിൽ ആനന്ദ്, ലൈൻ പ്രൊഡ്യൂസർ – പ്രധ്വി രാജൻ, വി എഫ് എക്സ് – മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, ലിറിക്സ് – അനസ് ഖാൻ, ഡി ഐ -ഹ്യൂസ് ആൻഡ് ടോൺസ്, കളറിസ്റ്റ് – ഷണ്മുഖ പാണ്ഡ്യൻ എം, സ്റ്റിൽസ് – ജാൻ ജോസഫ് ജോർജ്, ഷാഫി ഷക്കീർ, ഡിസൈൻ -യെല്ലോ ടൂത്ത്, ഡിജിറ്റൽ പ്രൊമോഷൻസ് – അഖിൽ വിഷ്ണു, അക്ഷയ് പ്രകാശ്, പി ആർ ഓ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

‘എആർഎം’ ആണ് ടൊവിനോ നായകനായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ ലഭിച്ച ചിത്രം വലിയ വിജയമായിരുന്നു. അതേസമയം, വിജയ് നായകനായ ‘ഗോട്ട്’ (ഗ്രെയ്റ്റസ്റ്റ് ഓഫ് ഓൾ ടൈം) എന്ന ചിത്രത്തിലാണ് തൃഷ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഒരു ഡാന്‍സ് സീനിലാണ് തൃഷ എത്തിയതെങ്കിലും പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്.