5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Viral Video: ‘അജയന്റെ രണ്ടാം രോദനം’; മകനൊപ്പം ചുള്ളിക്കമ്പ് പയറ്റ് നടത്തി ടൊവിനോ; വീഡിയോ വൈറൽ

Tovino Thomas Shared a BTS Video: മകനായ തഹാനൊപ്പമാണ് ടൊവിനോ ചുള്ളിക്കമ്പ് കൊണ്ട് പയറ്റ് നടത്തുന്നതാണ് വീഡിയോയിലുള്ളത്. ഇതിന്റെ വീഡിയോ താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

Viral Video:  ‘അജയന്റെ രണ്ടാം രോദനം’; മകനൊപ്പം ചുള്ളിക്കമ്പ് പയറ്റ് നടത്തി ടൊവിനോ; വീഡിയോ വൈറൽ
ടൊവിനോ തോമസ് (image credits: screengrab)
Follow Us
sarika-kp
Sarika KP | Updated On: 19 Sep 2024 23:44 PM

ത്രീഡി വിസ്‍മയമൊരുക്കി അജയന്റെ രണ്ടാം മോഷണം തീയറ്ററിൽ ​ഗംഭീര കുതിപ്പ് നടത്തുകയാണ്. ട്രിപ്പിൾ റോളിൽ എത്തി ആരാധകരെ ഹരംകൊളിച്ചിരിക്കുകയാണ് നവാഗതനായ സംവിധായകൻ ജിതിൻ ലാൽ. ഓണക്കാലത്ത് മലയാളികൾക്ക് ടോവിനോയും കൂട്ടരും ഒരുക്കിയത് മാന്ത്രിക കാഴ്ചതന്നെയായിരുന്നു. മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നിങ്ങനെ മൂന്ന കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. നിരവധി ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചിത്രത്തിനായി ടൊവിനോ കളരി പയറ്റും കുതിയ സവാരിയും പഠിച്ചിരുന്നു. അത്തരത്തിൽ എആര്‍എമ്മിന്‍റെ ഷൂട്ടിനിടക്ക് പകര്‍ത്തിയ ‘ഒരു ആക്ഷന്‍ രംഗത്തിന്‍റെ’ ബിടിഎസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മകനായ തഹാനൊപ്പമാണ് ടൊവിനോ ചുള്ളിക്കമ്പ് കൊണ്ട് പയറ്റ് നടത്തുന്നതാണ് വീഡിയോയിലുള്ളത്. ഇതിന്റെ വീഡിയോ താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

ചിത്രത്തിന്‍റെ ക്ലൈമാക്സ് ഷൂട്ട് ചെയ്​ത ലൊക്കേഷനില്‍ നിന്നുമാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് കമന്‍റുമായി എത്തുന്നത്. ‘ഇത്രേം റിസ്ക് ഒകെ എടുക്കുമ്പോൾ നിങ്ങൾക്ക് ഡ്യൂപ്പിനെ വെച്ചൂടെ’, ‘അച്ഛനാണെന്നൊന്നും നോക്കുല പൂളി കളയും’, ‘അജയന്റെ രണ്ടാം രോദനം,’ എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍. ‘കുഞ്ഞിക്കേളു ജൂനിയര്‍’ എന്നാണ് സംവിധായകന്‍ ജിതിന്‍ ലാല്‍ വീഡിയോക്ക് കമന്‍റ് ചെയ്​തത്.

 

 

View this post on Instagram

 

A post shared by Tovino⚡️Thomas (@tovinothomas)

 

അതേസമയം കളക്ഷനിലും വന്‍ കുതിപ്പാണ് എആര്‍എം നേടുന്നത്. ടൊവിനോയുടെ 50ാംമത് ചിത്രം കൂടിയായ എആര്‍എം 50 കോടിയാണ് ഇതിനോടകം തന്നെ നേടിയിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള ഗ്രോസ് കളക്ഷന്‍ 26.85 കോടി രൂപയാണ്. ചിത്രം 2ഡിയിലും ത്രീഡിയിലും റിലീസ് ചെയ്തിട്ടുണ്ട്. മുപ്പത് കോടി ബജറ്റിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇതിനു പുറമെ ചിത്രത്തിന്റെ ഒരോ വിശേഷങ്ങൾ താരം തന്നെ പങ്കുവയ്ക്കുന്നുണ്ട്. എആർഎമ്മിലെ മണിയനായി മേക്കപ്പ് ഇട്ട് എത്തിയ തന്നെ ആദ്യമായി കാണുന്നത് ദുൽഖർ സൽമാൻ ആണെന്ന് നടൻ ടോവിനോ തോമസ് പറഞ്ഞിരുന്നു. ജിഞ്ചര്‍ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ടൊവിനോയുടെ പ്രതികരണം.

Also read-Tovino Thomas:’ഇത് നീയാണോ’; മണിയനായി മേക്കപ്പ് ഇട്ട തന്നെ ആദ്യമായി കണ്ടത് ദുൽഖറാണെന്ന് ടൊവിനോ

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് അഞ്ചു ഭാഷകളിൽ റിലീസ് ചെയ്ത ഈ ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. സുരഭി ലക്ഷ്മി, കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Latest News