Turbo Box Office Collection: ഇപ്പോൾ എത്രയാണ് നേട്ടം? ടർബോയുടെ ആഴ്ചക്കണക്ക് ഇതാ..
ആദ്യ ദിനം കഴിഞ്ഞാൽ ഞായറാഴ്ചയാണ് ചിത്രം ഏറ്റവുമധികം കളക്ഷൻ നേടിയത് 4.35 കോടിയായിരുന്നു ചിത്രത്തിൻറെ ബോക്സോഫീസ് നേട്ടം

Turbo Box Office | Credit: Mammootty Company
ബോക്സോഫീസ് കളക്ഷൻ മുതലിങ്ങോട്ട് വമ്പൻ പുഷിലാണ് ടർബോ. ആദ്യ ദിനത്തിലെ റെക്കോർഡ് കളക്ഷന് ശേഷം മികച്ച നിലയിൽ തന്നെയാണ് ഇപ്പോഴും ചിത്രത്തിൻറെ ബോക്സോഫീസ് കണക്കുകൾ. ആദ്യ ദിനം 6.25 കോടി നേടിയ ചിത്രം രണ്ടാം ദിനം 3.7 കോടിയും, മൂന്നാം ദിനം 4.05 കോടിയുമാണ് നേടിയത്.
ആദ്യ ദിനം കഴിഞ്ഞാൽ ഞായറാഴ്ചയാണ് ചിത്രം ഏറ്റവുമധികം കളക്ഷൻ നേടിയത് 4.35 കോടിയായിരുന്നു ചിത്രത്തിൻറെ ബോക്സോഫീസ് നേട്ടം. തിങ്കളാഴ്ച കൂടിയുള്ള കണക്കുകൾ കൂടി പരിശോധിക്കുമ്പോൾ ഇതുവരെ 18.78 കോടിയാണ് ചിത്രം ബോക്സോഫീസിൽ നിന്നും നേടിയത്.
ALSO READ : Turbo Movie: ‘ടർബോ’ റിവ്യൂവിന് ഔദ്യോഗിക പോസ്റ്റർ ഉപയോഗിച്ചു; യൂട്യൂബർക്കെതിരെ മമ്മൂട്ടി കമ്പനി
ഏകദേശം 70 കോടിക്ക് മുകളിലാണ് ചിത്രത്തിൻറെ നിർമ്മാണ ചിലവ്. ഇതുവരെയുള്ള കണക്ക് നോക്കുമ്പോൾ ചിത്രം ഏകദേശം 45 കോടി ഇതിനോടകം ബോക്സോഫീസിൽ നേടിക്കഴിഞ്ഞിരിക്കുന്നു. ഇതിൽ ഇന്ത്യ നെറ്റ് കളക്ഷനായി 18.35 കോടിയും, ഇന്ത്യൻ ഗ്രോസ് കളക്ഷനായി 21.2 കോടിയും ഓവര്‍സീസ് കളക്ഷൻ 23.8 കോടിയുമാണ് ചിത്രം നേടിയത്.
മമ്മൂട്ടി നായക വേഷത്തിലെത്തുന്ന ചിത്രത്തിൽ സുനിൽ വർമ്മ, അഞ്ജന ജയപ്രകാശ്, രാജ് ബി ഷെട്ടി, കബീർ ദുഹാൻ സിങ്ങ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. മിഥുൻ മാനുവൽ തോമസാണ് ടർബോയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. വിഷ്ണു ശർമയാണ് ടർബോയുടെ ഛായാഗ്രാഹകൻ.
ഷമീർ മുഹമ്മദ് എഡിറ്റിങ് നിർവ്വഹിക്കുന്ന ചിത്രത്തിൽ. ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ് . ഒരു ഫുള്ളി ആക്ഷൻ പാക്കായ ചിത്രത്തിൽ നിരവധി ആക്ഷൻ രംഗങ്ങൾ അടക്കം സംഘട്ടനം ഒരുക്കിയിരിക്കുന്നത് ഫീനിക്സ് ബാബുവാണ്. പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിലും കോ ഡയറക്ടർമാർ. ഷാജി പാടൂരും സജിമോനുമാണ്