Unni Mukundan : മറ്റൊരു നടൻ്റെ സിനിമയെ പ്രശംസിച്ചതിന് നടൻ ഉണ്ണി മുകുന്ദൻ മർദ്ദിച്ചു; പരാതിയുമായി മാനേജർ
Unni Mukundan Controversy : മറ്റൊരു നടൻ്റെ സിനിമയെ പ്രശംസിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചതിൽ പ്രകോപിതനായിട്ടാണ് ഉണ്ണി മുകുന്ദൻ തൻ്റെ മാനേജറെ മർദ്ദിച്ചതെന്നാണ് പരാതി
കൊച്ചി : നടൻ ഉണ്ണി മുകുന്ദൻ മർദ്ദിച്ചുയെന്ന പരാതിയുമായി താരത്തിൻ്റെ മാനേജർ. ഉണ്ണി മുകുന്ദൻ്റെ പ്രൊഫഷണൽ മാനേജറായ വിപിൻ കുമാറാണ് നടനെതിരെ പരാതി നൽകിയിരിക്കുന്നത്. കൊച്ചി ഇൻഫോ പാർക്ക് പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. കൊച്ചിയിലെ ഫ്ലാറ്റിൽ വിളിച്ചു വരുത്തിയാണ് നടൻ തന്നെ ആക്രമിച്ചത്, മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തുയെന്നാണ് പരാതി.
മറ്റൊരു നടൻ്റെ സിനിമ പ്രശംസിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതാണ് ഉണ്ണി മുകുന്ദനെ പ്രകോപിപ്പിച്ചത്. തുടർന്ന് ഫ്ലാറ്റിൽ വിളിച്ചു വരുത്തി മർദ്ദിക്കുകയും അസഭ്യം പറയുകയായിരുന്നുയെന്നാണ് പരാതിയിൽ പറയുന്നത്. അശുപത്രിയിൽ പോയി ചികിത്സ തേടിയതിന് ശേഷമാണ് നടൻ്റെ മാനേജർ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്. കഴിഞ്ഞ കുറെ നാളുകളായി നടനൊപ്പം പ്രവർത്തിക്കുന്ന മാനേജറാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
മാനേജറുടെ മൊഴിയെടുത്തതിന് ശേഷം അത് പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം ഇത് സംബന്ധിച്ച് ഉണ്ണി മുകുന്ദൻ പ്രതികരിച്ചിട്ടില്ല. നടനെതിരെ ഫെഫ്കെ ഉൾപ്പെടെയുള്ള സംഘടനയിലും വിപിൻ കുമാർ പരാതി നൽകിട്ടുണ്ട്. മൊഴി പരിശോധിച്ച് കേസിൽ ഉണ്ണി മുകുന്ദനെ പോലീസ് ചോദ്യം ചെയ്തേക്കും.