Prakash Mathew,Niram: എബി : സോനെ ഡാ… സോനാ : എബി ഡാ…. പ്രകാശ് : പോടാ, ഇപ്പോൾ താരം പ്രകാശ് മാത്യുവാണ്
Untold Story of Prakash Mathew: ഇതിന് പുറമേ പ്രമുഖ ഫാഷൻ ബ്രാൻഡുകളുടെ മോഡലായും സെലിബ്രിറ്റികൾക്കൊപ്പം പോസ്റ്റ് ചെയ്തു എല്ലാം പ്രകാശ് മാത്യു നമുക്ക് കാണാം. ഇതിനുമുമ്പും ഇത്തരത്തിൽ ഇംഗ്ലീഷ് പാട്ടുകളും മലയാളം പാട്ടുകളും മിക്സ് ചെയ്തു വീഡിയോകൾ വന്നിട്ടുണ്ടെങ്കിലും ഇത്രത്തോളം എത്തില്ല എന്നാണ് പൊതുവേയുള്ള അഭിപ്രായം.
തിരുവനന്തപുരം: നിറം സിനിമയിൽ സോനയുടെ പിന്നാലെ പ്രണയം പറഞ്ഞു വിയർത്തു നടന്ന പാട്ടുകാരൻ പ്രകാശ് മാത്യുവിനെ ഓർമ്മയില്ലേ… പ്രായം തമ്മിൽ മോഹം നൽകി എന്ന പാട്ട് പാടി ക്യാമ്പസിനെ കയ്യിലെടുത്ത, പ്രണയം പറഞ്ഞ് ഒരു കോമഡി പീസ് ആയി മാറിയ അതേ പ്രകാശ് മാത്യു. എന്നാൽ ഇപ്പോൾ കഥമാറി.
നിരാശാ കാമുകനായി ട്രോളുകളിൽ നിറഞ്ഞിടത്തുനിന്ന് പാട്ടുംപാടി ഉയർത്തെഴുന്ന ഇപ്പോഴത്തെ ന്യൂജനറേഷൻ പ്രകാശ് മാത്യുവാണ് സോഷ്യൽ മീഡിയയിൽ താരം. സിക്സ് എയ്റ്റ് യൂട്യൂബ് ചാനലിലാണ് ആണ് പ്രകാശ് മാത്യുവിന് പുതിയ രൂപം നൽകിയ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. നിരാശയിൽ നിന്ന് ഉയർത്തെഴുന്നേറ്റ് ലോകം അറിയുന്ന സെലിബ്രിറ്റി ആയി മാറിയ പ്രകാശ് മാത്യുവിനെ വീഡിയോയിൽ നമുക്ക് കാണാം.
നിറത്തിലെ പ്രായം നമ്മിൽ മോഹം നൽകി എന്ന പാട്ടും ദി വിക്കെൻഡി’ൻറെ ‘സ്റ്റാർ ബോയിയും മിക്സ് ചെയ്ത മ്യൂസിക് വിസ്മയത്തിനൊപ്പം എെഎയുടെ സഹായത്തോടെ തയ്യാറാക്കിയ വീഡിയോയും ചേർത്താണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. ലോക വേദികളെ കയ്യിലെടുക്കുന്ന തടിച്ചുകൂടിയ ജനങ്ങൾക്ക് മുന്നിൽ ധൈര്യത്തോടെ ആത്മവിശ്വാസത്തോടെ നിൽക്കുന്ന പ്രകാശ് മാത്യു ഒരു പുതിയ കാഴ്ചയാണ്.
ഇതിന് പുറമേ പ്രമുഖ ഫാഷൻ ബ്രാൻഡുകളുടെ മോഡലായും സെലിബ്രിറ്റികൾക്കൊപ്പം പോസ്റ്റ് ചെയ്തു എല്ലാം പ്രകാശ് മാത്യു നമുക്ക് കാണാം. ഇതിനുമുമ്പും ഇത്തരത്തിൽ ഇംഗ്ലീഷ് പാട്ടുകളും മലയാളം പാട്ടുകളും മിക്സ് ചെയ്തു വീഡിയോകൾ വന്നിട്ടുണ്ടെങ്കിലും ഇത്രത്തോളം എത്തില്ല എന്നാണ് പൊതുവേയുള്ള അഭിപ്രായം. ഇത് തേടി ആളുകൾ വരും, ആർക്കു പോയി സോനയ്ക്ക് പോയി… ഒരു നിമിഷം ഇതെല്ലാം സത്യമായിരുന്നെങ്കിൽ എന്ന് കരുതി… ഏതേലും ഒരു യൂണിവേഴ്സിൽ പ്രകാശ് മാത്യു ഇങ്ങനെയൊക്കെ ആയിരുന്നെങ്കിൽ എന്റെ പൊന്നോ… എബി : സോനെ ഡാ 😵സോനാ : എബി ഡാ 😵💫പ്രകാശ് : പോടാ 😏😏…
ഞാൻ ഇദ്ദേഹം ഫീൽഡ് ഔട്ട് എന്ന് വിചാരിച്ചു ഇരിക്കുവാരുന്നു. ഇദ്ദേഹം ഹോളിവുഡിൽ സിംഗർ ആണെന്ന് കാര്യം ഒരു പുതിയ അറിവാണ് ഇങ്ങനെയെല്ലാം നീളവും കമന്റുകൾ. 1999 കമൽ സംവിധാനം ചെയ്തു കുഞ്ചാക്കോ ബോബൻ – ശാലിനി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു നിറം. ചിത്രത്തിൽ ശാലിനി അവതരിപ്പിച്ച സോന എന്ന കഥാപാത്രത്തെ പ്രണയിച്ച് ഒടുവിൽ വിവാഹം നടക്കാതെ പോകുന്ന കഥാപാത്രമാണ് ബോബൻ ആലുംമൂടൻ അവതരിപ്പിച്ച പ്രകാശ് മാത്യു.