Actress Urvashi: ‘അവർ പറയുന്നതുപോലെ ചെയ്തില്ലെങ്കിൽ ചിലപ്പോൾ അടിച്ചെന്നിരിക്കും’; കമൽഹാസൻ്റെ ഉപദേശവും ഉർവശിയുടെ മറുപടിയും

Urvashi's Bold Reply to Kamal Haasan on Strict Directors: ‘ഈ സ്വഭാവമാണെങ്കിൽ എങ്ങനെയാണ് ഉർവശി ആ സംവിധായകരുടെ സിനിമയിൽ അഭിനയിക്കുക’ എന്നായി അദ്ദേഹത്തിൻ്റെ ചോദ്യം. അവർ എഴുതിവച്ചത് മാറ്റാൻ തയ്യാറാകില്ല. അവർ പറയുന്നത് പോലെ അഭിനയിച്ചില്ലെങ്കിൽ, ദേഷ്യം വന്നാൽ അവർ ചിലപ്പോൾ അടിച്ചെന്നിരിക്കും എന്നും കമൽ സാർ പറഞ്ഞു. എങ്കിൽ ഒരിക്കലും അഭിനയിക്കില്ല എന്നായിരുന്നു തൻ്റെ മറുപടി എന്ന് ഉർവശി ഓർത്ത് പറയുന്നു

Actress Urvashi: അവർ പറയുന്നതുപോലെ ചെയ്തില്ലെങ്കിൽ ചിലപ്പോൾ അടിച്ചെന്നിരിക്കും; കമൽഹാസൻ്റെ ഉപദേശവും ഉർവശിയുടെ മറുപടിയും

ഉർവശി, കമൽഹാസൻ

Published: 

26 Sep 2026 | 01:19 PM

നടൻ കമൽ ഹാസൻ നൽകിയിട്ടുള്ള ഉപദേശങ്ങളും നിർദ്ദേശങ്ങളും ജീവിതത്തിൽ തനിക്ക് ഏറെ പ്രയോജനപ്പെട്ടിട്ടൂണ്ട് എന്ന് തുറന്ന് പറഞ്ഞ് ഉർവശി, കമൽ ഹാസനൊപ്പം ഒരു സിനിമയിൽ അഭിനയിച്ച സമയത്ത് അദ്ദേഹം പറഞ്ഞ കാര്യങ്ങളും മുന്നോട്ടുവച്ച നിർദ്ദേശങ്ങളും ഓർത്തെടുത്തുകൊണ്ടാണ് ഉർവശി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. അദ്ദേഹത്തെ വാക്കുകൾ കൂടി പരിഗണിച്ച് പിന്നീട് മലയാള സിനിമയിൽ സജീവമാവുകയായിരുന്നു എന്ന് ഉർവശി പറയുന്നു.

കമൽ ഹാസനോപ്പം ഒരു സിനിമ ചെയ്തപ്പോൾ പ്രണയ രംഗങ്ങളിൽ അഭിനയിക്കുന്നതിനും ഗ്ലാമറസ് വേഷങ്ങളിൽ ധരിക്കുന്നതിലുമെല്ലാം അസ്വസ്ഥത പ്രകടിപ്പിക്കുകയും വശിപിടിക്കുകയും ചെയ്തിട്ടുണ്ട് എന്ന് ഉർവശി പറയുന്നു. അങ്ങനെ ഒരുപാട് സിനിമകളിൽ ഉണ്ടായിട്ടുണ്ട് എങ്കിലും മലയാളത്തിൽ കൂടുതൽ സിനിമകൾ ചെയ്യണം എന്ന് ആരും ഉപദേശിച്ചിട്ടില്ല, മലയാള സിനിമയെ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് കമൽ ഹാസൻ. “കമൽ സാർ അങ്ങനെ നല്ല ഘട്ടത്തിൽ തന്നിട്ടുള്ള പല ഉപദേശങ്ങളും ജീവിതത്തിൽ ഏറെ പ്രയോജനപ്പെട്ടിട്ടൂണ്ട്” ഉർവശി പറഞ്ഞൂ.

ഭാരതിരാജ, പോലുള്ള സംവിധായകർ അവർ പറയുന്നത് പോലെ തന്നെ അഭിനയിക്കണം എന്ന് നിർബ്ബന്ധബുദ്ധി ഉള്ളവരാണ് എന്ന് തൻ്റെ ഈ അസ്വസ്ഥതകൾ കണ്ടപ്പോൾ കമൽ സാർ പറഞ്ഞൂ. ശക്തമായ സ്ത്രീകഥാപാത്രങ്ങളുള്ള സിനിമകൾ ചെയ്യുന്ന സംവിധായകരാണ് അവർ. ബാലചന്ദ്ര, ഭാരതിരാജ തുടങ്ങിയ സംവിധായകരുടെ സിനിമകളിൽ അഭിനയിക്കണമെന്നും അവരിൽ പലരും ഉർവശിയെ വച്ച് സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട് എന്നും കമൽ സാർ ആദ്യം പറഞ്ഞിരുന്നു.

Also Read: Nivin Pauly: അച്ഛന് ഇതൊന്നും കാണാൻ കഴിഞ്ഞില്ല, ഒന്ന് വിളിക്കാനാകുന്നില്ലല്ലോ’; ഉള്ളുതൊട്ട് നിവിൻ പോളിയുടെ വാക്കുകൾ

എന്നാൽ സിനിമയിലെ ഗാനചിത്രീകരണത്തിലേക്ക് എത്തിയപ്പോൾ അദ്ദേഹത്തിന് അത് മാറ്റിപ്പറയേണ്ടി വന്നു എന്നും ഉർവശി പറയുന്നുണ്ട്. ‘ഈ സ്വഭാവമാണെങ്കിൽ എങ്ങനെയാണ് ഉർവശി അവരുടെയൊക്കെ സിനിമയിൽ അഭിനയിക്കുക’ എന്നായി അദ്ദേഹത്തിൻ്റെ ചോദ്യം. അവർ എഴുതിവച്ചത് മാറ്റാൻ തയ്യാറാകില്ല. അവർ പറയുന്നത് പോലെ അഭിനയിച്ചില്ലെങ്കിൽ, ദേഷ്യം വന്നാൽ അവർ ചിലപ്പോൾ അടിച്ചെന്നിരിക്കും എന്നും കമൽ സാർ പറഞ്ഞു. എങ്കിൽ ഒരിക്കലും അഭിനയിക്കില്ല എന്നായിരുന്നു തൻ്റെ മറുപടി എന്ന് ഉർവശി ഓർത്ത് പറയുന്നു.

“അങ്ങനെയൊന്നും ചെയ്യാനാകില്ല. എൻ്റെ വീട്ടുകാർ പോലും എന്നെ അടിച്ചിട്ടില്ല. ഞാൻ എൻ്റെ ജോലി കൃത്യമായി ചെയ്യുന്നുണ്ടല്ലോ കമൽ ജി” എന്ന് താൻ ചോദിച്ചു. എങ്കിൽ മലയാളത്തിലേക്ക് തന്നെ മടങ്ങുന്നതാണ് നല്ലത് എന്നായിരുന്നു സദുദ്ദേശത്തോടെ അദ്ദേഹം പറഞ്ഞത്. ഉർവശിയെ അടിക്കും എന്നല്ല പറഞ്ഞതെന്നും അവർ കർക്കശക്കാരാണെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ അത്തരം ചില കാര്യങ്ങൾ താനും കേട്ടിരുന്നു. ആ സമയത്ത് തന്നെ മലയാളത്തിൽ നിന്നും നല്ല സിനിമകൾ തന്നെ തേടിയെത്തി എന്നും ഉർവശി വ്യക്തമാക്കി.

English Summary

Actress Urvashi revealed that Kamal Haasan advised her to focus on Malayalam cinema after noticing her discomfort with glamorous roles, warning her about strict Tamil directors who demand absolute compliance.

Loading...
Unable to load recommendations.
Follow Us
തൈര് ഈ രീതിയിൽ കഴിച്ചാൽ തടി കുറയും!
കൈയിലെ മീന്‍ നാറ്റം എളുപ്പത്തില്‍ മാറ്റാം, ഇതാ ടിപ്‌സ്‌
വില ഒരു ലക്ഷത്തിൽ താഴെ 113 കിലോമീറ്റർ റേഞ്ചും - ചേതക്ക് C2501
മുരിങ്ങക്കായിയോ മുരിങ്ങയിലയോ ബെസ്റ്റ്?
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം