AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Urvashi: ‘രജനീകാന്തിന്റെ നായികയായി അഭിനയിക്കാത്തത് ഈ കാരണത്താൽ…’; ഉർവശി

Urvashi: മലയാളം, തമിഴ് സിനിമകളിലൂടെ ഇപ്പോഴും അഭിനയരം​ഗത്ത് സജീവമായി തുടരുകയാണ് താരം. ഇപ്പോഴിതാ എന്ത് കൊണ്ടാണ് രജനികാന്തിന്റെ നായികയായി അഭിനയിക്കാത്തത് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഉർവശി.

Urvashi: ‘രജനീകാന്തിന്റെ നായികയായി അഭിനയിക്കാത്തത് ഈ കാരണത്താൽ…’; ഉർവശി
ഉർവശി, രജനീകാന്ത്
nithya
Nithya Vinu | Published: 14 May 2025 11:11 AM

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറാണ് ഉർവശി. വിടരുന്ന മൊട്ടുകൾ എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തെത്തിയ ഉർവശി തന്റെ പതിമൂന്നാമത്തെ വയസിലാണ് നായികയായി അഭിനയിക്കുന്നത്.

മലയാളം, തമിഴ് സിനിമകളിലൂടെ ഇപ്പോഴും അഭിനയരം​ഗത്ത് സജീവമായി തുടരുകയാണ് താരം. ഇപ്പോഴിതാ എന്ത് കൊണ്ടാണ് രജനികാന്തിന്റെ നായികയായി അഭിനയിക്കാത്തത് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഉർവശി. രജനികാന്തിന്റെ ജോഡിയായിട്ടുള്ള സിനിമ എല്ലാവരും ഒരുപാട് ആ​ഗ്രഹിക്കുകയും തന്നോട് ചോദിച്ചിട്ടുണ്ടെന്നും ഉർവശി പറയുന്നു.

ALSO READ: ‘ലഹരിയോട് നോ പറയൂ’; ഷൈൻ ടോം ചാക്കോ-വിൻസി അലോഷ്യസ് ചിത്രം ‘സൂത്രവാക്യം’ ടീസർ പുറത്ത്

‘ഒത്തിരി പേര് ചോദിച്ച ചോദ്യമാണ് കമൽ സാറിന്റെ കൂടെ അഭിനയിച്ചു, ഇനി എപ്പോഴാണ് രജനി സാറിന്റെ കൂടെ എന്ന്. രജനി സാറിന്റെ കൂടെ പല സിനിമകളും ചെയ്യാൻ പറ്റാതെ പോയതാണ്. കുറച്ച് പാട്ടുകളും ​ഗ്ലാമറസ് സം​ഗതികളും ഉണ്ടാകും എന്നുള്ളത് കൊണ്ട് ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്.

ആദ്യകാലത്ത് അദ്ദേഹത്തിന്റെ മകളായിട്ട് അഭിനയിക്കാനാണ് വന്നത്. നല്ലവനുക്ക് നല്ലവൻ സിനിമയിൽ അദ്ദേഹത്തിന്റെ മകളായിരുന്നു. പിന്നെ എല്ലാവരും പറഞ്ഞു ജോഡിയായിട്ട് അഭിനയിക്കാൻ പറ്റില്ലെന്ന്. തമിഴിൽ അങ്ങനെ ഉണ്ട്. പിന്നെ പല പടങ്ങളും യാദൃശ്ചികമായിട്ട് മാറി പോവുകയായിരുന്നു’, കൈരളി ടിവിയോട് സംസാരിക്കുകയായിരുന്നു ഉർവശി.