Soothravakyam Teaser: ‘ലഹരിയോട് നോ പറയൂ’; ഷൈൻ ടോം ചാക്കോ-വിൻസി അലോഷ്യസ് ചിത്രം ‘സൂത്രവാക്യം’ ടീസർ പുറത്ത്
Soothravakyam Teaser Out now: ക്രിസ്റ്റോ സേവ്യർ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ഷൈൻ ടോം ചാക്കോ സൂത്രവാക്യത്തിലെത്തുന്നത്. സസ്പെൻസ് ത്രില്ലറായാണ് ചിത്രമെത്തുക എന്ന സൂചനയാണ് ടീസർ കാണുമ്പോൾ മനസ്സിലാകുന്നത്. സംവിധായകൻ യുജീൻ ജോസ് ചിറമ്മലിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് റെജിൻ എസ് ബാബുവാണ്.
ഏറെ വിവാദങ്ങൾക്കൊടുവിൽ ഷൈൻ ടോം ചാക്കോയും വിൻസി അലോഷ്യസും പ്രധാന വേഷത്തിലെത്തുന്ന സൂത്രവാക്യം എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. സൂത്രവാക്യം ചിത്രത്തിൻ്റെ ലൊക്കേഷനിൽ വെച്ച് മയക്കുമരുന്നുപയോഗിച്ച് ഷൈൻ അപമര്യാദയായി പെരുമാറിയെന്ന വിൻസിയുടെ ആരോപണം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാൽ ചിത്രത്തിന്റെ ടീസർ തുടങ്ങുന്നത് ലഹരിക്കെതിരായ സന്ദേശത്തോടെയാണ്. സേ നോ ടു ട്രഗ്സ് എന്നഴുതി കാണിച്ചുകൊണ്ടാണ് ടീസർ തുടങ്ങുന്നത്.
ക്രിസ്റ്റോ സേവ്യർ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ഷൈൻ ടോം ചാക്കോ സൂത്രവാക്യത്തിലെത്തുന്നത്. സസ്പെൻസ് ത്രില്ലറായാണ് ചിത്രമെത്തുക എന്ന സൂചനയാണ് ടീസർ കാണുമ്പോൾ മനസ്സിലാകുന്നത്. സംവിധായകൻ യുജീൻ ജോസ് ചിറമ്മലിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് റെജിൻ എസ് ബാബുവാണ്. ശ്രീകാന്ത് കന്ദ്രഗുല ആണ് ചിത്രത്തിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത്.
പെൻഡുലം എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് റെജിൻ. ഛായാഗ്രഹണം -ശ്രീരാം ചന്ദ്രശേഖരനാണ്. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത് നിതീഷ് ആണ്. മനു മഞ്ജിത്തിന്റെ വരികൾക്ക് ജീൻ പി ജോൺസൺ ആണ് ഈണം നൽകിയിരിക്കുന്നത്. ശ്രീകാന്ത് കണ്ട്‌റഗുല, ബിനോജ് വില്യ, മീനാക്ഷി മാധവി, നസീഫ്, അനഘ, ദിവ്യ എം നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.
വിവാദങ്ങൾ കത്തിനിൽക്കുമ്പോഴാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങുന്നത്. അണിയറ പ്രവർത്തകർക്ക് പിന്നാലെ ഷൈനും വിൻസിയും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ പുറത്തുവിട്ടിരുന്നു.