Vaikom Vijayalakshmi : ആദ്യ ഭർത്താവ് തൻ്റെ കലയെ പിന്തുണക്കാത്ത ആളായിരുന്നു; പുനർവിവാഹത്തെപ്പറ്റി ആലോചിക്കുന്നുണ്ടെന്ന് വൈക്കം വിജയലക്ഷ്മി

Vaikom Vijayalakshmi Previous Marriage : തൻ്റെ ആദ്യ ഭർത്താവ് കലയെ പിന്തുണയ്ക്കാത്ത ആളായിരുന്നു എന്ന് ഗായിക വൈക്കം വിജയലക്ഷ്മി. പണം മോഹിക്കാതെ സ്നേഹത്തോടെ ആരെങ്കിലും വന്നാൽ പുനർവിവാഹത്തെപ്പറ്റി ആലോചിക്കുമെന്നും വിജയലക്ഷ്മി പറഞ്ഞു.

Vaikom Vijayalakshmi : ആദ്യ ഭർത്താവ് തൻ്റെ കലയെ പിന്തുണക്കാത്ത ആളായിരുന്നു; പുനർവിവാഹത്തെപ്പറ്റി ആലോചിക്കുന്നുണ്ടെന്ന് വൈക്കം വിജയലക്ഷ്മി

Vaikom Vijayalakshmi Previous Marriage (Image Courtesy - Social Media)

Published: 

08 Jul 2024 | 02:06 PM

പുനർവിവാഹത്തെപ്പറ്റി ആലോചിക്കുന്നുണ്ടെന്ന് ഗായിക വൈക്കം വിജയലക്ഷ്മി. പണം മോഹിക്കാതെ സ്നേഹത്തോടെ ആരെങ്കിലും വന്നാൽ താൻ വിവാഹം കഴിക്കാൻ തയ്യാറാണെന്നും വിജയലക്ഷ്മി പറഞ്ഞു. ഇനി തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നയാൾ കലയെ പ്രോത്സാഹിപ്പിക്കുന്ന ആളാവണം എന്നും അവർ മനോരമ ഓൺലൈനോട് പ്രതികരിച്ചു.

ആദ്യ ബന്ധം കനത്ത പരാജയമായിരുന്നു എന്ന് വിജയലക്ഷ്മി പറഞ്ഞു. തൻ്റെ കലയെ പിന്തുണയ്ക്കാത്ത ആളായിരുന്നു ഭർത്താവ്. ജീവിതത്തിൻ്റെ പകുതിയിലല്ലേ ഭർത്താവൊക്കെ കടന്നുവരുന്നത്. പക്ഷേ, ഞാൻ ജനിക്കുമ്പോൾ മുതൽ കല എനിക്കൊപ്പമുണ്ടായിരുന്നു. അത് മാറ്റിനിർത്തേണ്ട കാര്യമില്ലല്ലോ. വിവാഹമോചനത്തിനു ശേഷം താൻ സന്തോഷവതിയാണ് എന്നും വിജയലക്ഷ്മി പ്രതികരിച്ചു.

കാഴ്ചപരിമിതിയുള്ള ആൾ‌ എന്ന നിലയിൽ എവിടെയും ആരും മാറ്റി നിർത്തിയിട്ടില്ല. ആളുകൾ കൂടുതൽ കരുതൽ നൽകി. സഹപ്രവർത്തകരെല്ലാം വലിയ പിന്തുണയാണ് നൽകുന്നത്. റെറ്റിനയ്ക്കാണ് പ്രശ്നമെന്ന് ഒരു വിഭാഗം ഡോക്ടർമാരും തലച്ചോറിൻ്റെ പ്രശ്നമാണെന്ന് മറ്റൊരു വിഭാഗം ഡോക്ടർമാരും പറഞ്ഞു. 2019ൽ അമേരിക്കയിൽ വച്ച് ചികിത്സ ആരംഭിച്ചെങ്കിലും കാഴ്ച കിട്ടുമെന്ന് ഉറപ്പ് പറയാൻ അവർക്ക് കഴിഞ്ഞില്ല. അതുകൊണ്ട് അമേരിക്കയിൽ പിന്നെ പോയിട്ടില്ല. ശരിയായ പ്രശ്നമെന്താണെന്ന് കണ്ടെത്താനായിട്ടില്ല. ഇസ്രയേലിലെ ഡോക്ടർമാർ ഏറെക്കുറെ കാഴ്ച തിരികെ ലഭിക്കുമെന്ന് ഉറപ്പ് പറഞ്ഞിട്ടുണ്ട്. അവിടേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. അതിന് ഒരുപാട് കടമ്പകളുണ്ട്. അതൊക്കെ വേഗം സാധ്യമാകുമെന്ന് കരുതുന്നു.

Also Read : Salim Kumar: ‘സിനിമക്കുള്ളിലെ സിനിമ അന്നെനിക്ക് അറിയില്ലായിരുന്നു, എന്നെ പറഞ്ഞുവിട്ട സിബി മലയില്‍ തന്നെ പിന്നീട് വിളിച്ചു’; സലീം കുമാറിന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു

വിജയലക്ഷ്മിക്ക് കാഴ്ച തിരിച്ച് കിട്ടി എന്ന തരത്തിൽ കുറച്ചുനാൾ മുൻപ് പുറത്തുവന്ന വാർത്തകളോടും വിജയലക്ഷ്മി പ്രതികരിച്ചു. ‘തനിക്ക് കാഴ്ചലഭിച്ചെന്ന് ചില ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അത് വായിച്ചിട്ട് പലരും അത്തരത്തിൽ പെരുമാറി. മുന്നിൽ വന്നുനിന്നിട്ട് ആരാണ് താൻ എന്ന് പറയാമോ എന്നൊക്കെ ചോദിച്ചു. അതൊക്കെ ബുദ്ധിമുട്ടിച്ചിരുന്നു. ആ സമയത്ത് അവരോട് ദേഷ്യപ്പെട്ടിരുന്നു. ഒരു ചെറിയ പ്രകാശം മാത്രമേ തനിക്ക് കാണാൻ കഴിയൂ. പകലും രാത്രിയും തിരിച്ചറിയാം. അല്ലാതെ മറ്റൊന്നും കാണാനാവില്ല എന്നും വിജയലക്ഷ്മി പറഞ്ഞു.

കാഴ്ചപരിമിതിയിലും മനോഹരമായ ഗാനങ്ങൾ കൊണ്ട് മലയാളിയുടെ മനസിൽ ഇടം പിടിച്ച ഗായികയാണ് വൈക്കം വിജയലക്ഷ്മി. ശാസ്ത്രീയ സംഗീതജ്ഞയും ചലച്ചിത്ര ഗായികയും ഗായത്രീവീണ വായനക്കാരിയുമായ വിജയലക്ഷ്മി സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ‘കാറ്റേ കാറ്റേ’ എന്ന പാട്ടിലൂടെയാണ് പിന്നണി ഗായികയായി ശ്രദ്ധിക്കപ്പെടുന്നത്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ സിനിമയുടെ മലയാളം പതിപ്പിൽ വിജയലക്ഷ്മി പാടിയ ‘ആരിവൻ ആരിവൻ’, ഒരു വടക്കൻ സെൽഫിയിലെ ‘കൈക്കോട്ടും കണ്ടിട്ടില്ല’ ഏറെ ഹിറ്റായതാണ്. മലയാളം കൂടാതെ നിരവധി തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും വൈക്കം വിജയലക്ഷ്മി പാടിയിട്ടുണ്ട്.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ