Vidya Balan: ‘പല്ല് പോലും തേക്കാതെ ആ നടൻ ചുംബന രംഗം ചെയ്യാന്‍ വന്നു, സോയ സോസിന്റെ മണം കിട്ടുന്നുണ്ടായിരുന്നു ‘; അനുഭവം പങ്കുവെച്ച് വിദ്യ ബാലന്‍
Vidya Balan Recalls Intimate Scene With Co-Actor: തനിക്കൊപ്പം അഭിനയിച്ച നടൻ പല്ല് തേക്കാതെ ചുംബന രംഗം ഷൂട്ട് ചെയ്യാൻ വന്ന ഓർമ്മയാണ് വിദ്യ ബാലൻ പുതിയ അഭിമുഖത്തിൽ പങ്കുവെച്ചത്. ചൈനീസ് ഭക്ഷണം കഴിച്ച് ഷോട്ടിനെത്തിയ നടനെ വെളുത്തുള്ളിയുടേയും സോയ സോസിന്റേയും മണമായിരുന്നുവെന്നും നടി പറയുന്നു.

വിദ്യ ബാലൻ
തന്റെ കരിയറിന്റെ തുടക്കകാലത്ത് അഭിനയിച്ചൊരു പ്രണയ രംഗത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി വിദ്യ ബാലൻ. തനിക്കൊപ്പം അഭിനയിച്ച നടൻ പല്ല് തേക്കാതെ ചുംബന രംഗം ഷൂട്ട് ചെയ്യാൻ വന്ന ഓർമ്മയാണ് വിദ്യ ബാലൻ പുതിയ അഭിമുഖത്തിൽ പങ്കുവെച്ചത്. ചൈനീസ് ഭക്ഷണം കഴിച്ച് ഷോട്ടിനെത്തിയ നടനെ വെളുത്തുള്ളിയുടേയും സോയ സോസിന്റേയും മണമായിരുന്നുവെന്നും നടി പറയുന്നു. ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിദ്യ ബാലൻ.
ഒരു നടൻ ഒരിക്കൽ ചൈനീസ് ഭക്ഷണം കഴിച്ചിട്ടാണ് ഇന്റിമേറ്റ് രംഗം ചിത്രീകരിക്കാൻ വന്നതെന്ന് വിദ്യ ബാലൻ പറയുന്നു. വെളുത്തുള്ളിയുടേയും സോയ സോസിന്റേയും മണം കിട്ടുന്നുണ്ടായിരുന്നുവെന്നും ഭക്ഷണം കഴിച്ചിട്ടില്ല് പല്ല് പോലും തേച്ചിട്ടില്ലെന്ന് മനസിലായെന്നും നടി പറയുന്നു. അപ്പോൾ ‘നിനക്കൊരു പങ്കാളിയില്ലേ?’ എന്നാണ് തന്റെ മനസ്സിൽ തോന്നിയത്. ഇന്റിമേറ്റ് രംഗം ചിത്രീകരിക്കാൻ വരുന്നതിന് മുമ്പ് അദ്ദേഹത്തിന് പല്ലു തേക്കാൻ തോന്നിയില്ലേയെന്നും ആലോചിച്ചു. എങ്കിലും, താൻ അന്ന് സിനിമയിൽ പുതിയൊരു ആളായിരുന്നതിനാൽ മിന്റ് നൽകിയില്ലെന്നും വല്ലാത്ത പേടിയായിരുന്നുവെന്നും വിദ്യ ബാലൻ പറഞ്ഞു.
അതേസമയം, തന്റെ ആദ്യ സിനിമയായ ‘പരിനീത’യിൽ സജയ് ദത്തിനൊപ്പം അഭിനയിച്ചതിന്റെ അനുഭവവും നടി പങ്കുവെച്ചു. സഞ്ജയ് ദത്തിനൊപ്പമുള്ള ഇന്റിമേറ്റ് രംഗം ഷൂട്ട് ചെയ്യുന്ന ദിവസം രാവിലെ അദ്ദേഹം തന്നെ വന്നു കണ്ടിരുന്നുവെന്ന് വിദ്യ പറയുന്നു. താൻ ആകെ ആശങ്കയിലാണ് എങ്ങനെ ഈ രംഗം ചെയ്യുമെന്ന് അദ്ദേഹം തന്നോട് വന്ന് ചോദിച്ചു. ഇതാണ് സഞ്ജയ് ദത്ത് എന്ന് അപ്പോൾ താൻ മനസ്സിൽ പറഞ്ഞു. അദ്ദേഹത്തെ പോലെ അനുഭവ സമ്പത്തുള്ളൊരാൾ തന്നോട് വന്ന് ഇങ്ങനെ ചോദിച്ചത് വല്ലാതെ അത്ഭുതപ്പെടുത്തിയെന്ന് വിദ്യ ബാലൻ പറഞ്ഞു.
അദ്ദേഹം ആശങ്കയിലാണെന്ന തോന്നൽ എന്നിൽ ഉണ്ടാക്കിയതോടെ തന്റെ ഭാരം കുറഞ്ഞു. തന്റെ ആദ്യത്തെ ഇന്റിമേറ്റ് രംഗമായിരുന്നു അത്. എങ്ങനെ ചെയ്യണമെന്ന് അറിയില്ലായിരുന്നു. ആശങ്കയുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ വാക്കുകൾ തന്നെ ശാന്തയാക്കി. ഷൂട്ട് കഴിഞ്ഞ് തന്റെ അരികിലേക്ക് വന്ന് അദ്ദേഹം നീ ഓക്കെയാണോ എന്ന് ചോദിച്ചു. എന്നിട്ട് തന്റെ നെറുകയിൽ ചുംബിച്ച ശേഷം അദ്ദേഹം പോയി. അതാണ് സഞ്ജയ് ദത്തെന്നും വിദ്യ കൂട്ടിച്ചേർത്തു.