TVK Vijay Astrologer: വിജയ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകും, തല അജിത്ത് തമിഴ്നാടിന്റെ മുഖ്യമന്ത്രി; രഥൻ പണ്ഡിറ്റിന്റെ പുതിയ പ്രവചനം തമിഴ്നാടിനെ കുലുക്കുന്നു

TVK Vijay Astrologer New Reveals:വിജയുടെ ഈ ജ്യോത്സ്യൻ ആണ് ഇപ്പോൾ തമിഴ്നാട് മൊത്തം ചർച്ചാവിഷയം. തമിഴ് രാഷ്ട്രീയത്തെ തന്നെ മാറ്റിമറിച്ച പ്രവചനങ്ങൾ നടത്തിയ ഇദ്ദേഹത്തെ കാണാനായി ഇപ്പോൾ നിരവധി ആളുകളാണ് അങ്ങോട്ടേക്ക് എത്തുന്നത്.ഇപ്പോഴിതാ അദ്ദേഹത്തിന്റെ മറ്റൊരു പ്രവചനമാണ് തമിഴ്നാടിനെ മൊത്തം കുലുക്കിയിരിക്കുന്നത്.

TVK Vijay Astrologer: വിജയ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകും, തല അജിത്ത് തമിഴ്നാടിന്റെ മുഖ്യമന്ത്രി; രഥൻ പണ്ഡിറ്റിന്റെ പുതിയ പ്രവചനം തമിഴ്നാടിനെ കുലുക്കുന്നു

Vijay, Rathan Pandit, Ajith Kumar

Updated On: 

15 May 2026 | 08:04 PM

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി വിജയിയുടെ പാർട്ടിയായ ടിവികെ അധികാരത്തിൽ എത്തുമ്പോൾ ചർച്ചയാകുന്നത് ജോത്സ്യനായ രഥൻ പണ്ഡിറ്റ് ആണ്. എക്സിറ്റ്പോൾ ഫലങ്ങൾ അടക്കം ടിവികെക്ക് വിരലിലെണ്ണാവുന്ന സീറ്റുകൾ മാത്രം പ്രവചനം നടത്തിയപ്പോൾ ഈ പ്രമുഖ ജോത്സ്യൻ മാത്രമാണ് നൂറിലധികം സീറ്റുകൾ നേടി വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകുമെന്ന് പ്രവചനം നടത്തിയത്.

മാത്രമല്ല വോട്ടെണ്ണൽ ദിനത്തിൽ വിജയിയുടെ ടിവികെ ഓരോ മണ്ഡലങ്ങളും പിടിച്ചടക്കുമ്പോൾ തന്റെ പ്രവചനം സത്യമായ സന്തോഷം അറിയിക്കാനായി വിജയിയുടെ വസതിയിൽ അന്ന് നേരിട്ട് സന്ദർശനം നടത്തിയിരുന്നു. ജ്യോത്സ്യന്റെ പ്രവചനത്തിനുള്ള അതിയായ സന്തോഷവും ജ്യോത്സനെ അത്രമേൽ വിശ്വസിക്കുന്നത് കൊണ്ടുമാകാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ തന്റെ സ്പെഷ്യൽ ഓഫീസറായി വിജയി ഈ ജ്യോത്സ്യനെ നിയമിച്ചിരുന്നു.

ALSO READ:” സ്നേഹം ഉറക്കെ വിളിച്ചറിയക്കപ്പെടേണ്ടതാണ്”; സത്യപ്രതിജ്ഞ ചടങ്ങിലെ അതേ സാരി ധരിച്ച് കുറിപ്പുമായി തൃഷ

ജോസഫ് സി വിജയ് ഇനി ഇന്ത്യയുടെ പ്രധാനമന്ത്രിയാകും

എന്നാൽ പ്രതിപക്ഷ പാർട്ടികൾ അടക്കം വലിയ വിമർശനങ്ങൾ ഉയർത്തിയതോടെ അത് റദ്ദാക്കുകയായിരുന്നു. എന്തുതന്നെയായാലും വിജയുടെ ഈ ജ്യോത്സ്യൻ ആണ് ഇപ്പോൾ തമിഴ്നാട് മൊത്തം ചർച്ചാവിഷയം. തമിഴ് രാഷ്ട്രീയത്തെ തന്നെ മാറ്റിമറിച്ച പ്രവചനങ്ങൾ നടത്തിയ ഇദ്ദേഹത്തെ കാണാനായി ഇപ്പോൾ നിരവധി ആളുകളാണ് അങ്ങോട്ടേക്ക് എത്തുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മറ്റൊരു പ്രവചനമാണ് തമിഴ്നാടിനെ മൊത്തം കുലുക്കിയിരിക്കുന്നത്. തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി ഭരിക്കുന്ന ജോസഫ് സി വിജയ് ഇനി ഇന്ത്യയുടെ പ്രധാനമന്ത്രിയാകും എന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. മാത്രമല്ല ഇനി വരുന്ന തിരഞ്ഞെടുപ്പിൽ തല അജിത് കുമാർ ആയിരിക്കും തമിഴ്നാടിന്റെ മുഖ്യമന്ത്രി എന്നും അദ്ദേഹം പ്രവചനം നടത്തുന്നു.

2029 മോദി വീണ്ടും പ്രധാനമന്ത്രി ആകില്ല വിജയ് രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകാനുള്ള സാധ്യതയുണ്ട് എന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. മാത്രമല്ല തല അജിത് കുമാറിനെ തമിഴ്നാട് മുഖ്യമന്ത്രിയാകാനുള്ള കഴിവുമുണ്ട്. ജ്യോതിഷം ഒരു അന്ധവിശ്വാസമല്ല അതൊരു ഗണിതശാസ്ത്രമാണ് മുഖ്യമന്ത്രി ജ്യോതിഷത്തിൽ വിശ്വസിക്കുന്നില്ല പക്ഷേ ഞാൻ പറഞ്ഞത് അദ്ദേഹത്തെ ബോധ്യപ്പെട്ടത് കൊണ്ടായിരിക്കാം അദ്ദേഹം പിന്നീട് എന്നെ വിശ്വസിച്ചത് എന്നും രഥൻ പണ്ഡിറ്റ് പ്രതികരിച്ചു.

എന്നിരുന്നാലും മറ്റു വിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹം ഇതിനെ കണക്കാക്കില്ല എന്നും പണ്ഡിറ്റ് പ്രതികരിച്ചു. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതിനെക്കുറിച്ച് സംസാരിച്ചത്. എന്നിരുന്നാലും രഥൻ പണ്ഡിറ്റ് ഇപ്പോൾ ഇതിനോടകം തന്നെ തമിഴ്നാട് ജനങ്ങൾക്കിടയിൽ ഒരു ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. എന്നാൽ വിജയ് അദ്ദേഹത്തിനെ സ്പെഷ്യൽ ഓഫീസർ നിയമിച്ചത് പ്രതിപക്ഷ പാർട്ടികൾ അടക്കം പരിഹസിക്കുന്ന തലത്തിലേക്കും എത്തിയിട്ടുണ്ട്.

ENGLISH SUMMARY

Tamilnadu cm vijay astrologer predicts that Joseph C. Vijay, who is currently the Chief Minister of Tamil Nadu, will become the Prime Minister of India. He also predicts that Ajith Kumar will be the Chief Minister of Tamil Nadu in the upcoming elections.

Loading...
Unable to load recommendations.
Follow Us
Related Stories
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സമാധാനമുണ്ട് സന്തോഷമുണ്ട് സുരക്ഷിതത്വം തോന്നുന്നു! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
Jeeva-Aparna Divorce : ഇനിമുതൽ ‘ഞങ്ങൾ’ എന്നൊന്നില്ല, ആ ആധ്യായം അടഞ്ഞു! വേർപിരിയൽ വെളിപ്പെടുത്തി ജീവയും അപർണയും
Tanvi Sudheer: അമ്മ ഒന്നു വന്നു പോലും നോക്കുന്നില്ല, ഭയങ്കര മനസ്സാണ്! അമ്മൂമ്മയെ നോക്കാൻ ആളെ വേണം, സഹിക്കാനാവുന്നില്ലെന്ന് തൻവി
Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ​ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
Drishyam Movie 4th Part : ദൃശ്യം 4 വരും മോഹൻലാലിനെയും ജീത്തു ജോസഫിനെയും സാക്ഷിയാക്കി ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനം
Actor Devan To Join TVK : നടൻ ദേവൻ ടിവികെയിലേക്ക്, സംസ്ഥാന അധ്യക്ഷനായേക്കും; വിജയിയുമായി കൂടിക്കാഴ്ച നടത്തും
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം