Vijay Babu: ‘ആരോപണം വന്നപ്പോള്‍ ഞാന്‍ മാറിനിന്നു; അമ്മയുടെ തിരഞ്ഞെടുപ്പില്‍ നിന്ന് ബാബുരാജും വിട്ടുനില്‍ക്കണം’

Vijay Babu says Baburaj should not contest in AMMA elections: സംഘടനയെ നയിക്കാൻ കഴിവുള്ള നിരവധി ആളുകൾ ഉള്ളപ്പോൾ എന്തിനാണ് മത്സരിക്കാന്‍ ഇത്ര തിടുക്കമെന്നും വിജയ് ബാബു വിമര്‍ശിച്ചു. ഏതൊരു വ്യക്തിയേക്കാളും വലുതാണ് സംഘടന. അത് ശക്തമായി തുടരണം. ദയവായി ബാബുരാജ് ഇത് വ്യക്തിപരമായി എടുക്കരുതെന്നും വിജയ് ബാബു

Vijay Babu: ആരോപണം വന്നപ്പോള്‍ ഞാന്‍ മാറിനിന്നു; അമ്മയുടെ തിരഞ്ഞെടുപ്പില്‍ നിന്ന് ബാബുരാജും വിട്ടുനില്‍ക്കണം

വിജയ് ബാബു, ബാബുരാജ്‌

Updated On: 

29 Jul 2025 16:00 PM

താരസംഘടന അമ്മയുടെ തിരഞ്ഞെടുപ്പില്‍ നടന്‍ ബാബുരാജ് മത്സരിക്കരുതെന്ന് ആവശ്യപ്പെട്ട് നടനും നിര്‍മാതാവുമായ വിജയ് ബാബു രംഗത്ത്. തനിക്കെതിരെ ആരോപണം വന്നപ്പോള്‍ താന്‍ മാറിനിന്നിരുന്നുവെന്നും, അതുപോലെ ഇത്തവണ അമ്മയുടെ തിരഞ്ഞെടുപ്പില്‍ നിന്ന് ബാബുരാജും വിട്ടുനില്‍ക്കണമെന്നും വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു. ബാബുരാജിനെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. അദ്ദേഹം ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിച്ച് തിരിച്ചുവരട്ടെയെന്നും വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.

താങ്കളെപ്പോലെ സംഘടനയെ നയിക്കാൻ കഴിവുള്ള നിരവധി ആളുകൾ ഉള്ളപ്പോൾ എന്തിനാണ് മത്സരിക്കാന്‍ ഇത്ര തിടുക്കമെന്നും വിജയ് ബാബു വിമര്‍ശിച്ചു. ഏതൊരു വ്യക്തിയേക്കാളും വലുതാണ് സംഘടന. അത് ശക്തമായി തുടരണം. ദയവായി ബാബുരാജ് ഇത് വ്യക്തിപരമായി എടുക്കരുത്. ഒരു മാറ്റത്തിനുവേണ്ടി ഇത്തവണ ഒരു സ്ത്രീ ചുമതല ഏറ്റെടുക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും വിജയ് ബാബു പറഞ്ഞു.

ബാബുരാജിനെതിരെ കൂടുതല്‍ പേര്‍

അമ്മയുടെ തിരഞ്ഞെടുപ്പില്‍ ബാബുരാജ് മത്സരിക്കരുതെന്ന് നടി മല്ലിക സുകുമാരനും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആരോപണവിധേയരും പെന്‍ഷന്‍ വാങ്ങുന്നവരും മത്സരിക്കേണ്ടെന്ന് നേരത്തെ തീരുമാനമുണ്ടായിരുന്നു. ആരോപണവിധേയനായ ബാബുരാജ് മത്സരിച്ചാല്‍ ‘അദ്ദേഹത്തെക്കൊണ്ട് ആര്‍ക്കെങ്കിലും പ്രയോജനമുണ്ടോ’ എന്ന് സംശയം തോന്നും.

ഇത് തെറ്റിദ്ധാരണകള്‍ പരത്തും. ബാബുരാജ് മത്സരിക്കുമ്പോള്‍ അദ്ദേഹത്തോട് തന്നെ സംശയം തോന്നും. അദ്ദേഹം ഒന്നും അറിഞ്ഞിട്ടില്ലായിരിക്കും. ബാബുരാജിന് വേണ്ടി മാത്രം നിയമം എന്തിന് മാറ്റിയത് എന്തിനാണെന്ന് തോന്നുമെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. നേരത്തെ മാലാ പാര്‍വതി, അനൂപ് ചന്ദ്രന്‍ തുടങ്ങിയവരും ബാബുരാജിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.

Read Also: Anoop Chandran: ‘അമ്മയുടെ കുടുംബാംഗങ്ങൾക്ക് വേണ്ടിയുള്ള വീഡിയോ, മാധ്യമങ്ങളുടെ കയ്യിൽ എത്തരുത്’; അനൂപ് ചന്ദ്രൻ

പുതിയ കേസ്‌

അതേസമയം, വഞ്ചനാക്കേസില്‍ ബാബുരാജിന് അടിമാലി പൊലീസ് നോട്ടീസ് അയച്ചു. വിദേശ മലയാളികളില്‍ നിന്ന് പണം കൈപറ്റി പറ്റിച്ചെന്ന പരാതിയില്‍ നടന്റെ നേതൃത്വത്തിലുള്ള റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിനെതിരെയാണ് കേസ്. എന്നാല്‍ ബാബുരാജ് നോട്ടീസ് കൈപറ്റിയില്ല. ഷൂട്ടിങിന്റെ തിരക്കിലാണെന്നും, ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ബാബുരാജ് പൊലീസിന് മറുപടി നല്‍കിയതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ