Vijay Deverakonda: വിജയ് ദേവരകൊണ്ട സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

Vijay Deverakonda Accident: വിജയ് ദേവരകൊണ്ടയുടെ കാറിൽ ഒരു ബൊലേറോ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിജയ് ദേവരകൊണ്ട അപകടത്തിൽ നിന്ന് സുരക്ഷിതമായി രക്ഷപ്പെട്ടു. അപകടത്തിൽ വിജയ്യുടെ കാറിന് ചെറിയ കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്

Vijay Deverakonda: വിജയ് ദേവരകൊണ്ട സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

വിജയ് ദേവരകൊണ്ട

Updated On: 

06 Oct 2025 | 08:18 PM

നടന്‍ വിജയ് ദേവരകൊണ്ട സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. തെലങ്കാനയിലെ . ജോഗുലാംബ ഗഡ്‌വാൾ ജില്ലയിലെ ഉണ്ടവല്ലിക്ക് സമീപമാണ് സംഭവം. താരം സുഹൃത്തുക്കൾക്കൊപ്പം ഞായറാഴ്ച പുട്ടപർത്തിയിലേക്ക് പോയിരുന്നു. തിങ്കളാഴ്ച ഹൈദരാബാദിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. വിജയ് ദേവരകൊണ്ടയുടെ കാറിൽ ഒരു ബൊലേറോ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിജയ് ദേവരകൊണ്ട അപകടത്തിൽ നിന്ന് സുരക്ഷിതമായി രക്ഷപ്പെട്ടു. അപകടത്തിൽ വിജയിയുടെ കാറിന് ചെറിയ കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. അപകടത്തിന് ശേഷം, വിജയ് തന്റെ സുഹൃത്തിന്റെ കാറിൽ ഹൈദരാബാദിലേക്ക് പോയി.

അതേസമയം, വിജയ് ദേവരകൊണ്ടയും, രശ്മിക മന്ദാനയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അടുത്ത ബന്ധുക്കള്‍ പങ്കെടുത്ത സ്വകാര്യ ചടങ്ങില്‍ നിശ്ചയം കഴിഞ്ഞെന്ന് തെലുങ്ക് മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ താരം ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. അടുത്ത ഫെബ്രുവരിയിലാകും വിവാഹമെന്നാണ് അഭ്യൂഹം.

Also Read: Rajinikanth: റോഡരികിലെ ഭക്ഷണം കഴിച്ച് രജനീകാന്ത്; ഋഷികേശിന്റെ ശാന്തതയിൽ അഭയം തേടി താരം

രശ്മിക അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ വിവാഹ നിശ്ചയത്തിന്റേതാണെന്നാണ് ആരാധകര്‍ പറയുന്നത്. ‘പ്രിയപ്പെട്ടവർക്ക് ദസറ ആശംസകൾ. ‘തമ്മ’യുടെ ട്രെയിലറിനും ഗാനത്തിനും നിങ്ങൾ നൽകിയ സ്നേഹത്തിന് വളരെ നന്ദിയുണ്ട്. നിങ്ങളുടെ സന്ദേശങ്ങള്‍, പിന്തുണ തുടങ്ങി എല്ലാ നിമിഷവും തന്നെ സന്തോഷവതിയാക്കുന്നു. സിനിമയുടെ പ്രമോഷന്‍ സമയത്ത് എല്ലാവരെയും കാണാന്‍ കാത്തിരിക്കുകയാണ്’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം നടി കുറിച്ചത്.

Follow Us
Related Stories
Kulappulli Leela: “ഒറ്റപ്പെട്ടുപ്പോയി… ഇന്ന് കിടന്നാൽ നാളെ ഉണരരുത് എന്നാണ് പ്രാർത്ഥന”; കുളപ്പുള്ളി ലീല പറയുന്നു
Patriot Box Office Collection: എന്റമോ 100 കോടി അടിക്കുമോ? പേട്രിയറ്റ് ആദ്യദിന ബോക്‌സ് ഓഫീസ് കളക്ഷന്‍
Harisree Ashokan: “അത് ചെയ്തുകഴിഞ്ഞാണ് തോന്നിയത്, അങ്ങനെ ഒരെണ്ണം ചെയ്യേണ്ടിയിരുന്നില്ലെന്ന്“; ഹരിശ്രീ അശോകന്‍ വെളിപ്പെടുത്തുന്നു
Director Priyadarshan: 80 വയസ്സുള്ള ആ അമ്മൂമ്മയുടെ വാക്കുകൾ ദേശീയ അവാർഡിനേക്കാൾ വലുതായിരുന്നു; അനുഭവം പങ്കുവച്ച് പ്രിയദർശൻ
Sreenivasan: പുന്നച്ചാലിൽ നടൻ ശ്രീനിവാസന്റെ സ്മാരകമുയർന്നു; ശനിയാഴ്ച നടൻ സിദ്ദിഖ് ഉദ്ഘാടനം ചെയ്യും
Patriot Movie Review: താരരാജാക്കന്മാരല്ലേ…വരവ് വെറുതെയായില്ല; പേട്രിയറ്റ് പ്രതീക്ഷ കാത്തു
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്