Vijayaraghavan: നാലര മണിക്കൂർ മേക്കപ്പ്, പത്ത് കിലോ കുറച്ചു, നഖം വള‍ർത്തി; ഇട്ടൂപ്പായത് ഇങ്ങനെ…

Vijayaraghavan Pookalam movie character: പൂക്കാലത്തിലെ ഇട്ടൂപ്പ് എന്ന നൂറ് വയസുകാരൻ ഇന്നും സിനിമാപ്രേമികളുടെ മനസിൽ മായാതെ കിടപ്പുണ്ട്. എന്നാൽ ഇട്ടൂപ്പാവുക എന്നത് അത്ര എളുപ്പമല്ലായിരുന്നെന്നും തയ്യാറെടുപ്പുകൾ ആവശ്യമായിരുന്നുവെന്നും വിജയരാഘവൻ പറയുന്നു.

Vijayaraghavan: നാലര മണിക്കൂർ മേക്കപ്പ്, പത്ത് കിലോ കുറച്ചു, നഖം വള‍ർത്തി; ഇട്ടൂപ്പായത് ഇങ്ങനെ...

Vijayaraghavan

Published: 

05 Aug 2025 | 11:22 AM

നിരവധി കഥാപാത്രങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ച താരമാണ് വിജയരാഘവൻ. ഇപ്പോഴിതാ, നമുക്കേവർക്കും അഭിമാനകരമായി ദേശീയ പുരസ്കാരത്തിലൂടെ മികച്ച സഹനടനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. പൂക്കാലം എന്ന ചിത്രത്തിലെ ഇട്ടൂപ്പ് എന്ന വേഷത്തിലൂടെ അസാമാന്യ പ്രകടനത്തിനാണ് നേട്ടം.

പൂക്കാലത്തിലെ ഇട്ടൂപ്പ് എന്ന നൂറ് വയസുകാരൻ ഇന്നും സിനിമാപ്രേമികളുടെ മനസിൽ മായാതെ കിടപ്പുണ്ട്. എന്നാൽ ഇട്ടൂപ്പാവുക എന്നത് അത്ര എളുപ്പമല്ലായിരുന്നെന്നും തയ്യാറെടുപ്പുകൾ ആവശ്യമായിരുന്നുവെന്നും വിജയരാഘവൻ പറയുന്നു. മുമ്പ് ക്ലബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിലാണ് വിജയരാഘവൻ ഇക്കാര്യങ്ങളെ കുറിച്ച് മനസ് തുറന്നത്.

ALSO READ: ‘അപ്പോ എൻ്റെ തലവേദനയ്ക്ക് ഒരു വിലയുമില്ലേ’; രേണുവിന് മാത്രം ഡോക്ടറെ വിളിച്ചതിൽ പരാതിയുമായി ഷാനവാസ്

‘ഒമ്പത് പത്ത് കിലോ കുറച്ചു, നല്ലോണം ക്ഷീണിച്ചു, ക്ഷീണിച്ചു എന്നല്ല തൊലിഞ്ഞു എന്ന പറയാം, കാഴ്ചയിൽ സ്കിനൊക്കെ ലൂസായി. പിന്നെ മേക്കപ്പ് ചെയ്തത് റോണക്സാണ്. മൂന്ന് നാല് മണിക്കൂറായിരുന്നു മേക്കപ്പ്. ആദ്യം നാലര മണിക്കൂറാണ് മേക്കപ്പിന് വേണ്ടി എടുത്തത്. പിന്നെ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ മൂന്നര മണിക്കൂറായി കുറഞ്ഞു.

മൂന്നരമണിക്കൂറിൽ കുറഞ്ഞ് മേക്കപ്പ് ചെയ്യാൻ കഴിയില്ല. രാവിലെ ഭക്ഷണം കഴിച്ചാൽ പിന്നെ ഷൂട്ടിങ്ങ് കഴിഞ്ഞതിന് ശേഷമേ കാര്യമായിട്ട് എന്തെങ്കിലും കഴിക്കാൻ സാധിക്കുകയുള്ളൂ. വായൊക്കെ ഒരുപാട് ഓപ്പണാക്കി കഴിഞ്ഞാൽ മേക്കപ്പ് പറിഞ്ഞ് പോകും. നഖമൊക്കെ വളർത്തി, മൂക്കിലെ രോമമൊക്കെ വളർത്തി. പുരികം പകുതി വടിച്ചു കളഞ്ഞിരുന്നു’, വിജയരാഘവൻ പറയുന്നു.

Related Stories
Kalabhavan Mani Hits: 14 വർഷങ്ങൾക്കിപ്പുറവും കൈകൊട്ടിക്കളിപ്പാട്ടായി കലാഭവൻമണി ഹിറ്റ്സ്, ആ വരികളുടെ ശിൽപി ഇവിടെയുണ്ട്
Jana Nayagan: വിജയ് ആരാധകർക്ക് ഇനിയും കാത്തിരിക്കേണ്ടി വരും; ‘ജനനായകൻ’ റിലീസ് വൈകും
Adoor Gopalakrishnan- Mammootty Film: പ്രതിഭയും പ്രതിഭാസവും വീണ്ടും ഒന്നിക്കുന്നു; അടൂര്‍– മമ്മൂട്ടി ചിത്രം ഉടന്‍
Prithviraj Sukumaran: ‘പ്രണയകാലത്ത് സുപ്രിയ ഗിഫ്റ്റ് തന്നത് ക്രിക്കറ്റ് ബാറ്റാണ്, അത് ഇപ്പോഴും വീട്ടിൽ ഉണ്ട്’; വെളിപ്പെടുത്തി പൃഥ്വിരാജ്
Bhavana: ‘ശല്യപ്പെടുത്തുന്നത് ഇനിയും തുടരും’; വിവാഹ വാര്‍ഷികത്തില്‍ നവീനെ ചേര്‍ത്തുപിടിച്ച് ഭാവന
Big Boss Mastani: സവാദ് എന്നൊരുത്തൻ ഉണ്ടായിരുന്നു, 1000 ഗോവിന്ദച്ചാമിമാരെ പേടിച്ച് ഞങ്ങൾ എന്തു ചെയ്യണം? ദീപക് വിഷയത്തിൽ മസ്താനി
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം