Jana Nayagan: ‘ജനനായകൻ’ പൊങ്കലിന് തന്നെ തിയേറ്ററിലെത്തുമോ? നിർമാതാക്കൾ സുപ്രീംകോടതിയിൽ

Jana Nayagan Producers Approach Supreme Court: 500 കോടിയോളം രൂപ മുതൽമുടക്കി നിർമിച്ച ചിത്രം പറഞ്ഞ സമയത്ത് സിനിമ തിയേറ്ററുകളിലെത്തിക്കാൻ സാധിക്കാത്തതിനാൽ വൻ നഷ്ടം നേരിടുകയാണെന്നും കേസ് നാളെ തന്നെ പരിഗണിക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്.

Jana Nayagan: ജനനായകൻ പൊങ്കലിന് തന്നെ തിയേറ്ററിലെത്തുമോ? നിർമാതാക്കൾ സുപ്രീംകോടതിയിൽ

Jana Nayakan

Published: 

11 Jan 2026 | 11:00 AM

ചെന്നൈ: തമിഴ് സൂപ്പർ താരവും ടിവികെ നേതാവുമായ വിജയ് നായകനായ ‘ജനനായകൻ’ സിനിമ പൊങ്കൽ ആഘോഷത്തിനുമുൻപ് പുറത്തിറക്കാനുള്ള ശ്രമത്തിൽ നിർമാതാക്കൾ. ഇതിന്റെ ഭാ​ഗമായി മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചു.

500 കോടിയോളം രൂപ മുതൽമുടക്കി നിർമിച്ച ചിത്രം പറഞ്ഞ സമയത്ത് സിനിമ തിയേറ്ററുകളിലെത്തിക്കാൻ സാധിക്കാത്തതിനാൽ വൻ നഷ്ടം നേരിടുകയാണെന്നും കേസ് നാളെ തന്നെ പരിഗണിക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്. അതേസമയം തിയേറ്ററുകളിലെത്തിക്കാൻ സാധിക്കാത്തതിന് നിർമാതാവ് കെ. വെങ്കട്ട് നാരായണ പ്രേക്ഷകരോട് ക്ഷമാപണം നടത്തി.

Also Read:ഡോക്ടറായി മമ്മൂട്ടി,​ കേണലായി മോഹൻലാൽ; പാട്രിയറ്റ് റിലീസ് തീയതി എത്തി?

കഴിഞ്ഞ ദിവസമാണ് സിനിമയ്ക്ക് യുഎ സർട്ടിഫിക്കറ്റ് നൽകണം എന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് താൽക്കാലികമായി സ്റ്റേ ചെയ്തത്. കേസ് പൊങ്കൽ അവധിക്ക് ശേഷം ജനുവരി 21നു വീണ്ടും പരിഗണിക്കാനിരിക്കെയാണു നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചത്.  തിങ്കളാഴ്ച വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നാണ് അറിയുന്നത്.

അതേസമയം, സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയ ശിവകാർത്തികേയൻ ചിത്രം ‘പരാശക്തി’ റിലീസ് ചെയ്തു. തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ മകൻ ഇൻപനിധിയുടെ റെഡ് ജയന്റ് മൂവീസാണ് പരാശക്തിയുടെ വിതരണക്കാർ.

Related Stories
Bachelor Party: ബിലാൽ അല്ല, ഇനി ‘പാർട്ടി’ ടൈം; ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗവുമായി അമൽ നീരദ്
Rajisha Vijayan: ‘ചാന്‍സ് കുറയുമ്പോള്‍ പലതും മറക്കും.., പണത്തിന് മുകളില്‍ പരുന്തും പറക്കില്ല’; രജിഷയ്ക്കെതിരെ സൈബര്‍ ആക്രമണം
Pearle Maaney: ‘എങ്ങനെ സഹിക്കുന്നു ബ്രോ, നിങ്ങള്‍ ശരിക്കും ഗ്രേറ്റ് ആണ്’; ശ്രീനിയോട് ജയം രവി
Patriot Malayalam Movie: ഡോക്ടറായി മമ്മൂട്ടി,​ കേണലായി മോഹൻലാൽ; പാട്രിയറ്റ് റിലീസ് തീയതി എത്തി?
Robin Radhakrishnan: ‘സംഘിയാണെന്ന് അഭിമാനത്തോടെ പറയും; പലരും ഭീഷണിപ്പെടുത്താൻ നോക്കുന്നുണ്ട്, പേടിക്കുന്നയാളല്ല’; റോബിൻ രാധാകൃഷ്ണൻ
Rajisha Vijayan : അന്ന് പറഞ്ഞു ഐറ്റം ഡാൻസ് ചെയ്യില്ലെന്ന്, പക്ഷേ ഇപ്പോ! ഗീതു മോഹൻദാസിന് പിന്നാലെ ദേ രജിഷ വിജയനും എയറിൽ
കൊതുകിനെ തുരത്താൻ ഗ്രീൻ ടീ; പറപറക്കും ഈ ട്രിക്കിൽ
സേഫ്റ്റി പിന്നിൽ ദ്വാരം എന്തിന്?
തേങ്ങാമുറി ഫ്രിജിൽ വച്ചിട്ടും കേടാകുന്നോ... ഇങ്ങനെ ചെയ്യൂ
രാഹുൽ മാങ്കൂട്ടത്തിലിന്റെ ആസ്തിയെത്ര?
വീട്ടുമുറ്റത്തിരുന്ന വയോധികയ്ക്ക് നേരെ പാഞ്ഞടുത്ത് കുരങ്ങുകള്‍; സംഭവം ഹരിയാനയില്‍
ബൈക്കുകള്‍ ആനയ്ക്ക് നിസാരം; എല്ലാം ഫുട്‌ബോളുകള്‍ പോലെ തട്ടിത്തെറിപ്പിച്ചു
അപൂർവ്വമായൊരു ബന്ധം, ഒരിടത്തും കാണില്ല
തൻ്റെ സംരക്ഷകനെ തൊഴുന്ന സൈനീകൻ