Jana Nayagan: ജനനായകന്റെ പ്രശ്നങ്ങൾ തീരുന്നില്ല; പ്രദര്‍ശാനുമതി നൽകിയ സിംഗിൾ ബെ‍ഞ്ച് ഉത്തരവിന് സ്റ്റേ

Vijay’s Jananayagan Certificate Issue: റിലീസ് ചെയ്യാൻ അനുമതി നൽകിയ സിംഗിൾ ബഞ്ച് ഉത്തരവിന് ഇടക്കാല സ്റ്റേ ഏർപ്പെടുത്തിയതോടെയാണ് ചിത്രം വൈകുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷൻ ആയ ബെഞ്ചിന്റേതാണ് ഉത്തരവ്.

Jana Nayagan: ജനനായകന്റെ പ്രശ്നങ്ങൾ തീരുന്നില്ല; പ്രദര്‍ശാനുമതി നൽകിയ സിംഗിൾ ബെ‍ഞ്ച് ഉത്തരവിന് സ്റ്റേ

Vijay

Updated On: 

09 Jan 2026 | 05:40 PM

ചെന്നൈ: തമിഴ് സൂപ്പർ താരം വിജയി‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ജനനായകന്റെ റിലീസ് വൈകും. റിലീസ് ചെയ്യാൻ അനുമതി നൽകിയ സിംഗിൾ ബഞ്ച് ഉത്തരവിന് ഇടക്കാല സ്റ്റേ ഏർപ്പെടുത്തിയതോടെയാണ് ചിത്രം വൈകുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷൻ ആയ ബെഞ്ചിന്റേതാണ് ഉത്തരവ്.

കേസ് പൊങ്കൽ അവധിക്ക് ശേഷം ജനുവരു 21നു മാത്രമേ ഇനി പരിഗണിക്കൂ. ഇതോടെ ചിത്രം റിലീസ് ചെയ്യുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. സംഭവത്തിൽ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങിയിരിക്കുകയാണ് നിർമാതാക്കൾ.

ഇന്ന് രാവിലെയാണ് ജനനായകൻ റിലീസ് ചെയ്യാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ് നൽകിയത്. യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സ്റ്റേ നൽകിയിരിക്കുന്നത്. സ്റ്റേയ്ക്ക് മുൻപ് കോടതിയിൽ കടുത്ത വാദപ്രതിവാദം ആണ് നടന്നത്. സെന്‍സര്‍ ബോര്‍ഡിന് വേണ്ടി തുഷാര്‍ മേത്തയാണ് ഹാജരായത്.

Also Read:ജനനായകന്റെ പ്രശ്നങ്ങൾ തീരുന്നില്ല; പ്രദര്‍ശാനുമതി നൽകിയ സിംഗിൾ ബെ‍ഞ്ച് ഉത്തരവിന് സ്റ്റേ

തങ്ങളുടെ ഭാ​ഗം ക‍ൃത്യമായി കേൾക്കാൻ കോടതി തയ്യാറായില്ലെന്നും സത്യവാങ്മൂലം നല്‍കാനുള്ള അവസരം ലഭിച്ചില്ലെന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡിന്‍റെ വാദം. ഇതോടെ എന്തിനാണ് ഇത്ര തിടുക്കും എന്ന് കോടതി നിർമാതാക്കളോട് ചോദിച്ചു. സർട്ടിഫിക്കറ്റ് ലഭിക്കാതെ എങ്ങനെയാണ് റിലീസ് തീയതി പ്രഖ്യാപിക്കുകയെന്നും കോടതി ചോദിച്ചു.

അതേസമയം ശിവകാർത്തികേയൻ ചിത്രം ‘പരാശക്തി’ക്ക് സെൻസർ സർട്ടിഫിക്കറ്റ് കിട്ടി. ഇതോടെ ചിത്രം നാളെ തന്നെ റിലീസിനെത്തും.ചിത്രത്തിന് U/A സർട്ടിഫിക്കേറ്റ് ലഭിച്ചതായി നിർമാതാക്കളായ ഡോൺ പിക്ചേഴ്സ് അറിയിച്ചു. ഹിന്ദി വിരുദ്ധ പ്രക്ഷോഭം പ്രമേയമാക്കിയ ചിത്രത്തിൽ നിന്ന് 15 രംഗങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ടിരുന്നു.

Follow Us
Related Stories
BTS: കാത്തിരിപ്പ് അവസാനിക്കുന്നു, പുതിയ ആൽബത്തിന് ദിവസങ്ങൾ മാത്രം, ‘അരിരംഗ്’ ട്രാക്ക് ലിസ്റ്റ് പുറത്ത്
Sanju Samson: ‘സഞ്ജു ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ എനിക്ക് ടെന്‍ഷനാണ്’; സൗഹൃദത്തെ കുറിച്ച് ബേസില്‍
Santhivila Dinesh: ‘ഉർവശി പറയുന്നത് പച്ചനുണ, സംസാരത്തിലും നടത്തത്തിലും എന്തോ കുഴപ്പമുണ്ട്’
Vijay – Sangeetha Divorce: 250 കോടി നൽകി സംഗീതയുടെ വായടപ്പിക്കാൻ വിജയ്? വിവാഹമോചന കേസ് ഒത്തുതീർപ്പിലേക്കെന്ന് സൂചന
Urvashi: ആ ഒരൊറ്റ കാര്യമാണ് ഞാൻ അവളോട് പറഞ്ഞത്! സിനിമയിലേക്ക് ഇറങ്ങുന്ന മകൾക്ക് നൽകിയ ഉപദേശത്തെ കുറിച്ച് ഉർവശി
Baburaj: ‘സൂര്യ വെച്ചാല്‍ പെണ്ണിനെ ഓടിക്കും, കൈരളി വെച്ചാല്‍ കുത്തേറ്റ് കരയും, കൊച്ചിന്റെ വിചാരം തന്തപ്പടി ശരിയെല്ലെന്നാണ്’
കാടമുട്ട ലോലിപോപ്പ് കഴിച്ചിട്ടുണ്ടോ ? സിംപിളാണ്
മാങ്ങ തൊലി കളയല്ലേ, അച്ചാർ ഉണ്ടാക്കാം
ചക്കയുണ്ടോ? എന്നാല്‍ നല്ലൊരു ചക്ക ബിരിയാണി ഉണ്ടാക്കാം
മീനും തൈരും ഒന്നിച്ചു കഴിക്കാമോ?
സിമൻ്റ് മികസ്റിൽ പലഹാരമുണ്ടാക്കുന്നു, ഇവിടെ ഫുഡ് സേഫ്റ്റിയൊന്നുമില്ലേ?
വാൻ ഡിവൈഡറിൽ ഇടിച്ച് കയറി, യാത്രക്കാർ തെറിച്ച് പോയി
നിയന്ത്രണം വിട്ട കാർ നേരെ ജെസിബിയിലേക്ക്, ചെങ്ങന്നൂരിൽ ഉണ്ടായ അപകടം
നാൻ വീഴുവേൻ നിനത്തായോ! കംബാക്ക് വീഡിയോ പങ്കുവെച്ച് മന്ത്രി വീണ ജോർജ്