Aadu 3: പുടിന്റെ ആ സാധനം അടിച്ചുമാറ്റിയാണ് ആടിലെ ഡ്യൂഡ് ചെയ്തത്, ആര്‍ക്കെങ്കിലും അത് മനസിലായോ? വിനായകന്‍

Vinayakan Talks About Dude Character in Aadu Movie: എല്ലാ സിനിമകളിലും 100 ശതമാനം പ്രകടനം കാഴ്ചവെക്കുന്ന വിനായകന്‍ ആട് മൂന്നിലും ചെയ്തുവെച്ചിരിക്കുന്നത് അതിമനോഹരമായ പ്രകടനം തന്നെ. ഇപ്പോഴിതാ ആട് മൂന്നിനെ കുറിച്ചും ഡ്യൂഡ് എന്ന കഥാപാത്രത്തെ കുറിച്ചും സംസാരിക്കുകയാണ് വിനായകന്‍. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസുതുറക്കുന്നത്.

Aadu 3: പുടിന്റെ ആ സാധനം അടിച്ചുമാറ്റിയാണ് ആടിലെ ഡ്യൂഡ് ചെയ്തത്, ആര്‍ക്കെങ്കിലും അത് മനസിലായോ? വിനായകന്‍

വിനായകന്‍

Updated On: 

21 Mar 2026 | 12:09 PM

ഗംഭീര പ്രേക്ഷക പ്രതികരണം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് 3 എന്ന ചിത്രം. ഷാജി പാപ്പനും ഡ്യൂഡും വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെയെത്തിയത് കാണാന്‍ മലയാളികള്‍ ഒന്നടങ്കം തിയേറ്ററുകളിലേക്ക് ഒഴുകുന്നു. ആട് സീരിസിലെ മൂന്നാം ചിത്രമാണ് ആട് 3. പുതുമുഖങ്ങള്‍ ഉള്‍പ്പെടെ ധാരാളം ആളുകള്‍ സിനിമയുടെ ഭാഗമായിട്ടുണ്ട്. ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പന്‍ എന്ന കഥാപാത്രം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വാഴ്ത്തുന്നത് വിനായകന്റെ ഡ്യൂഡ് എന്ന കഥാപാത്രമാണ്. ഒരുപക്ഷെ ഷാജി പാപ്പനേക്കാള്‍ ഒരുപടി മുകളില്‍ തന്നെയാണ് ഡ്യൂഡിന്റെ സ്ഥാനം.

എല്ലാ സിനിമകളിലും 100 ശതമാനം പ്രകടനം കാഴ്ചവെക്കുന്ന വിനായകന്‍ ആട് മൂന്നിലും ചെയ്തുവെച്ചിരിക്കുന്നത് അതിമനോഹരമായ പ്രകടനം തന്നെ. ഇപ്പോഴിതാ ആട് മൂന്നിനെ കുറിച്ചും ഡ്യൂഡ് എന്ന കഥാപാത്രത്തെ കുറിച്ചും സംസാരിക്കുകയാണ് വിനായകന്‍. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസുതുറക്കുന്നത്.

“ആട് 3 ഒരു ബിഗ് മൂവിയാണ്. ആദ്യത്തെ രണ്ട് ഭാഗങ്ങളെ അപേക്ഷിച്ച് ഒരുപാട് കാര്യങ്ങളില്‍ ആട് 3 വ്യത്യാസപ്പെട്ടിരിക്കുന്നു. ആട് വണും ടുവും വേറൊരു കഥ, ആട് 3 പറയുന്നത് മറ്റൊരു കഥ, അതുകൊണ്ട് ഇതിന് നാലാം ഭാഗവുമുണ്ട്. സിനിമ മുഴുവന്‍ മണ്ടന്മാരാണ്, ബുദ്ധിയുള്ള ഒരാളുപോലുമില്ല. സാത്താന്‍ സേവ്യറിന് ബുദ്ധിയുണ്ട്, പക്ഷെ അത് ഓവറാകുന്നതാണ് അയാളുടെ മണ്ടത്തരം.

ഒരുപാട് ആസ്വദിച്ച് പറഞ്ഞ ഡയലോഗുകളുണ്ട്. അതെല്ലാം വന്നുപോയതാണ്, സ്‌ക്രിപ്റ്റില്‍ ഉള്ളതായിരുന്നില്ല. ചില ഡയലോഗുകള്‍ ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം കൈമാറിയിട്ടുണ്ട്. ചിലത് കേള്‍ക്കുമ്പോള്‍ അത് എന്റെ കഥാപാത്രത്തിനല്ല, മറ്റവനാണ് ചേരുന്നതെന്ന് തോന്നു, അപ്പോള്‍ അത് അങ്ങോട്ട് കൊടുക്കും,” വിനായകന്‍ പറഞ്ഞു.

Also Read: Aadu 3: ഞാനെന്റെ 100 ശതമാനം കൊടുത്തിട്ടുണ്ട് സുല്‍ത്താന്, പ്രേക്ഷകര്‍ക്ക് വേണ്ടിയാണല്ലോ എല്ലാം ചെയ്യുന്നത്: വേദിക

ഓരോ സിനിമയിലും വ്യത്യസ്തമായ രീതിയിലാണ് താങ്കള്‍ എത്താറുള്ളത്. ഇതെല്ലാം തിരക്കഥയില്‍ ഉണ്ടാകുന്നതാണോ അല്ലെങ്കില്‍ താങ്കള്‍ തന്നെ സൃഷ്ടിക്കുന്നതാണോ എന്ന അവതാരകയുടെ ചോദ്യത്തിന് വാങ്ങുന്ന കാശിന് കൃത്യമായ ജോലി ചെയ്തുകൊടുക്കുന്നു എന്നായിരുന്നു വിനായകന്റെ പ്രതികരണം.

“വാങ്ങുന്ന കാശിന് കൃത്യമായ ജോലി ചെയ്തുകൊടുക്കുന്നു, അതുമാത്രമേ ഉള്ളൂ. വിനായകന്റെ സ്‌പെഷ്യല്‍ സ്റ്റൈലുണ്ടാകും എല്ലാ ക്യാരക്ടറിലും, അതിപ്പോള്‍ തൊട്ടപ്പനാണെങ്കിലും ഈ മ യൂ ആണെങ്കിലും, ഏത് സിനിമയാണെങ്കിലും അതില്‍ വിനായകന്റേതായ സ്‌റ്റൈലുണ്ടാകും. കിട്ടുന്ന കാശിന് അടിപൊളിയായിട്ട് ജോലി ചെയ്യുക. ആടില്‍ ഡ്യൂഡ് നടക്കുന്ന വാക്കിങ് സ്‌റ്റൈല്‍ എവിടെയങ്കിലും കണ്ടിട്ടുണ്ടോ? റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ നടത്തത്തിന്റെ സ്റ്റൈലില്‍ നിന്നാണ് വിനായകന്‍ അത് അടിച്ചുമാറ്റിയത്,” നടന്‍ കൂട്ടിച്ചേര്‍ത്തു.

 

Loading...
Unable to load recommendations.
Follow Us
Related Stories
Bigg Boss Malayalam Season 8: ഓരോ ടാസ്ക്ക് കഴിയുമ്പോഴും പ്രേക്ഷകർ അകലുന്നു, വീണ്ടും വടിയെടുത്ത് മോഹൻലാൽ
Jailer 2: ശരിക്കും ജയിലർ 2 ഫസ്റ്റ് ഹാഫ് തൂക്കിയത് മൂർത്തിയല്ലേ… രജനിയേക്കാൾ സ്കോർ ചെയ്തെന്നും സോഷ്യൽ മീഡിയ
‘നെൽസൺ എനിക്ക് മുന്നിൽ മൂന്ന് കഥാപാത്രങ്ങൾ വച്ചു, ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ പറഞ്ഞു’; ജെയിലർ 2 അനുഭവം പങ്കുവച്ച് ഹക്കീം ഷാജഹാൻ
Belraj Kalarickal: സീരീസ് ഇറങ്ങി രണ്ടുദിവസം, വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെൽരാജ് കളരിക്കൽ മരിച്ച നിലയിൽ
Vinay Forrt: “ജെൻ്റിൽ പാരൻ്റിംഗ് ഒന്നുമില്ല; പക്ഷേ കുടുംബത്തിന് വേണ്ടി ഓടി”; അച്ഛനെ കുറിച്ച് വിനയ് ഫോർട്ട്
Music Director Deva: പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻഡ്രൽ’
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?