Vincy Aloshious: ‘അവസരങ്ങൾ നഷ്ടപ്പെട്ടതിൽ വിഷമമില്ല, ആ വിഡിയോ ചെയ്യുന്നതിന് മുമ്പ് ഒരുപാട് ആലോചിച്ചിരുന്നു’; വിൻസി അലോഷ്യസ്
Vincy Aloshious about controversies: വിവാദങ്ങളെ കുറിച്ച് മനസ് തുറന്ന് വിൻസി അലോഷ്യസ്. വിവാദങ്ങൾ എന്തൊക്കെ ഉണ്ടായാലും കിട്ടേണ്ട അവസരങ്ങൾ നമുക്ക് തന്നെ കിട്ടുമെന്ന് വിൻസി പറയുന്നു.
മലയാള സിനിമയിലെ ശ്രദ്ധേയമായ യുവതാരങ്ങളിൽ ഒരാളാണ് വിൻസി അലോഷ്യസ്. ചുരുക്കം സിനിമകളിലൂടെ തന്നെ പ്രേക്ഷകരുടെ മനസിൽ ഇടംനേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വിവാദങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് വിൻസി.
വിവാദങ്ങൾ എന്തൊക്കെ ഉണ്ടായാലും കിട്ടേണ്ട അവസരങ്ങൾ നമുക്ക് തന്നെ കിട്ടുമെന്ന് വിൻസി പറയുന്നു. വരേണ്ടത് വരികയും പോകേണ്ടത് പോകുകയും ചെയ്യുമെന്ന രീതിയിലുമാണ് താൻ വിശ്വസിക്കുന്നതുമെന്നും താരം പറയുന്നു. യൂട്യൂബ് ചാനലായ ഒറിജിനൽസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു.
‘അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. എനിക്ക് അതിൽ ഒരു വിഷമവുമില്ല. ഇത്രയും കാര്യങ്ങൾ സംഭവിച്ചു. അതിൽ എന്റേതായ ശരിയുണ്ട്. അതിൽ ഉറച്ച് നിൽക്കുമ്പോൾ നഷ്‌ടങ്ങൾ വരികയാണെങ്കിൽ വരട്ടെ എന്നേയുള്ളൂ. സിനിമകൾ നഷ്ടപ്പെട്ടു പോകുമോ എന്ന പേടി നേരത്തെയുണ്ടായിരുന്നു. എങ്ങനെ നിന്നാലാണ് സിനിമകൾ കിട്ടുക, എങ്ങനെ നിന്നാലാണ് പോകുക, ഏതൊക്കെ ഗ്രൂപ്പുകളിൽ കയറണം, ഏതൊക്കെ ഗ്രൂപ്പിൽ കയറരുത് ഇതൊക്കെ ഉണ്ടായിരുന്നു.
ALSO READ: പണ്ട് ലാലേട്ടൻ ഫാനായിരുന്നു, ഇപ്പോൾ പക്ഷേ അങ്ങനെയല്ല: വെളിപ്പെടുത്തി സന്ദീപ് പ്രദീപ്
മുന്നോട്ട് പോകുന്തോറും റിയാക്ട് ചെയ്യേണ്ട സ്ഥലങ്ങൾ ഉണ്ടാകും. പ്രതികരിച്ചാൽ നഷ്ടപ്പെടുമോ എന്ന പേടി കാരണം നമ്മൾ പിറകിലോട്ട് വലിയും. ഇത് പൊട്ടുന്ന ഒരു പോയിന്റ് ഉണ്ടല്ലോ. അപ്പോൾ ഈ പേടിയെല്ലാം പോകും. പിന്നെ ഇതേറ്റെടുക്കാൻ കുറേ പേർ ചുറ്റും കൂടിയപ്പോൾ അങ്ങ് സറണ്ടർ ചെയ്തു. ഇപ്പോൾ പേടിയൊന്നുമില്ല.
ആ വിഡിയോ ചെയ്യുന്നതിന് മുമ്പ് ഒരുപാട് ആലോചിച്ചിരുന്നു. ഇങ്ങനെ ഒരു ബാക്ക് ലാഷ് ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു, പിന്നെ വിഡിയോയിൽ ആളുടെ പേരൊ ഒന്നും പറഞ്ഞിരുന്നില്ല. പിന്നെ അതൊക്കെ അറിയാൻ പറ്റുമല്ലോ, അങ്ങനെ കണ്ട് പിടിച്ച കൂട്ടത്തിൽ ഒരു ചാട്ടം കൂടി ആയപ്പോഴേക്കും എല്ലാം പൂർത്തിയായി. മീഡിയ തന്നെ അത് ഇന്നയാളാണെന്ന് കൺക്ലൂഡ് ചെയ്തു. പിന്നെ ഇതാരോ ലീക്ക് ചെയ്യുകയും കൂടി ചെയ്തതോടെ അത് മറ്റൊരു ലെവലിൽ എത്തി’ വിൻസി അലോഷ്യസ് പറയുന്നു.