AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vismaya Mohanlal: ‘പല ഉന്നതന്മാരുടെയും ആലോചനകൾ വന്നു, വിവാഹം വേണ്ടെന്നത് വിസ്മയയുടെ തീരുമാനം’; കാരണം ഇതാണ്

Vismaya Mohanlal Got Many Proposals: വിസ്മയയ്ക്ക് പല ഉന്നതന്മാരുടെയും വിവാഹാലോചനകൾ വന്നിരുന്നു. മകൾക്ക് ഏത് നിലയിൽ ഉള്ള പയ്യന്മാരെയും കണ്ടുപിടിക്കാൻ ലാലിനും സുചിക്കും നിഷ്പ്രയാസം കഴിയും. എന്നാൽ, അവർ ഇരുവരും മകളുടെ ആഗ്രഹത്തിനും ഇഷ്ടത്തിനും വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് അഷറഫ് പറയുന്നു.

Vismaya Mohanlal: ‘പല ഉന്നതന്മാരുടെയും ആലോചനകൾ വന്നു, വിവാഹം വേണ്ടെന്നത് വിസ്മയയുടെ തീരുമാനം’; കാരണം ഇതാണ്
വിസ്മയ മോഹൻലാൽ Image Credit source: Maya Mohanlal/ Instagram
nandha-das
Nandha Das | Published: 04 Jul 2025 12:34 PM

പുതിയ സിനിമയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ വിസ്മയ മോഹൻലാലാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. താരത്തിന്റെ ‘തുടക്കം’ എന്ന സിനിമയുടെ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഇപ്പോഴിതാ, ആലപ്പി അഷറഫ് തന്റെ പുതിയ വീഡിയോയിൽ വിസ്മയയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഇന്നത്തെ ന്യൂ ജെൻ കുട്ടികൾ അവരുടെ പാതയിലൂടെയാണ് സഞ്ചരിക്കുന്നതന്നെയും, വിവാഹം കുട്ടികൾ കുടുംബം എന്നതൊക്കെ അവരുടെ ചോയ്‌സാണെന്നും അദ്ദേഹം പറയുന്നു.

മക്കളുടെ വിവാഹക്കാര്യം പറയുമ്പോൾ അവരൊക്കെ വലിയ കുട്ടികൾ ആയില്ലേ, തീരുമാനം എടുക്കേണ്ടത് അവരാണെന്നാണ് മോഹൻലാൽ പറയുക. യാദൃശ്ചികമായാണ് അപ്പു (പ്രണവ് മോഹൻലാൽ) സിനിമയിലേക്ക് കടന്നുവന്നത്. അതിൽ മോഹൻലാലിന് ഒരുപാടു സന്തോഷമുണ്ട്. ഇപ്പോൾ മകളും കൂടി എത്തുന്നതോടെ അതൊരു വിസ്മയമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. വിസ്മയയ്ക്ക് പല ഉന്നതന്മാരുടെയും വിവാഹാലോചനകൾ വന്നിരുന്നു. മകൾക്ക് ഏത് നിലയിൽ ഉള്ള പയ്യന്മാരെയും കണ്ടുപിടിക്കാൻ ലാലിനും സുചിക്കും നിഷ്പ്രയാസം കഴിയും. എന്നാൽ, അവർ ഇരുവരും മകളുടെ ആഗ്രഹത്തിനും ഇഷ്ടത്തിനും വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് അഷറഫ് പറഞ്ഞു.

കോളേജ് കഴിഞ്ഞശേഷം, വിസ്മയ ന്യൂയോർക്കിൽ ഡാൻസും അഭിനയവും പരിശീലിച്ചു. അതിന് പിന്നാലെയാണ് തായ്‌ലാൻഡിലേക്ക് പോകുന്നത്. മക്കളുടെ ഏതൊരു ആഗ്രഹത്തിനും കൂടെ നിൽക്കുന്ന അച്ഛനും അമ്മയുമാണ് അവർക്കുള്ളത്. ന്യൂയോർക്കിൽ വച്ച് നാടകത്തിൽ അഭിനയിക്കാനും കഥകളും കവിതകളും രചിക്കാനുമുള്ള ഇഷ്ടം വിസ്മയ കണ്ടെത്തി. അങ്ങനെ ഇതിനിടയിൽ ഒരു പുസ്തകവും രചിച്ചു. അവരുടെ ബോഡി ഫ്ലെക്സിബിലിറ്റി അപാരമാണ്. അഭിനയമികവിൽ വിസ്മയ അച്ഛനെയും ചേട്ടനേയും കടത്തിവെട്ടും എന്നാണ് അടുത്ത ബന്ധുക്കൾ പറയുന്നതെന്നും അഷറഫ് കൂട്ടിച്ചേർത്തു.

വിസ്മയ ഇനി അഭിനയരംഗത്ത് തന്നെ തുടരാൻ ആണ് സാധ്യത. സ്വന്തം പ്രൊഡക്ഷനിൽ ഒരു സിനിമ വരുന്നതു കൊണ്ടുതന്നെ പ്രമോഷനും ഈസി ആകും. മോഹൻലാലിൻറെ മകൾ എന്ന ലേബലിൽ വിസ്മയ വിസമയം കുറിച്ച് കഴിഞ്ഞു. പ്രണവിനെക്കാൾ ഒരുപടി മുന്നിലാണ് വിസ്മയ. തത്ക്കാലം വിവാഹം വേണ്ടെന്ന് തീരുമാനത്തിലാണ്. അത് അഭിനയത്തിൽ തുടരാൻ ആണെന്നാണ് സൂചന എന്നും ആലപ്പി അഷറഫ് പറഞ്ഞു.