AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Prarthana Viral Wedding: വൈറലാകാൻ ചെയ്തതാ, ഇപ്പോൾ എയറിലായി; ‘സ്വവർഗ വിവാഹം’ ചെയ്തത് പ്രതികരണം അറിയാനെന്ന് പ്രാർത്ഥന

Prarthana’s Viral Lesbian Wedding Video: സംഭവം വൈറലായതോടെ ഇപ്പോൾ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. എന്തു തോന്ന്യാസം കാണിച്ചാലും മലയാളികൾ ഏറ്റെടുക്കുമെന്നും വൈറലാകാൻ വേണ്ടിയാണ് വിവാഹ വീഡിയോ ചെയ്തതെന്നും പ്രാർത്ഥന പറഞ്ഞു.

Prarthana Viral Wedding: വൈറലാകാൻ ചെയ്തതാ, ഇപ്പോൾ എയറിലായി; ‘സ്വവർഗ വിവാഹം’ ചെയ്തത് പ്രതികരണം അറിയാനെന്ന് പ്രാർത്ഥന
പ്രാർത്ഥനയും അൻസിയയും Image Credit source: Prarthana/ Instagram
nandha-das
Nandha Das | Updated On: 04 Jul 2025 11:51 AM

നടി പ്രാർത്ഥനയുടെ ‘സ്വവർഗ വിവാഹം’ ആണ് കഴിഞ്ഞ ഏതാനും നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. സംഭവം വൈറലായതോടെ ഇപ്പോൾ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. എന്തു തോന്ന്യാസം കാണിച്ചാലും മലയാളികൾ ഏറ്റെടുക്കുമെന്നും വൈറലാകാൻ വേണ്ടിയാണ് വിവാഹ വീഡിയോ ചെയ്തതെന്നും പ്രാർത്ഥന പറഞ്ഞു. തെലുങ്ക് താരങ്ങൾ ചെയ്തൊരു റീൽ പുനഃസൃഷ്ടിക്കാൻ നോക്കിയതാണെന്നും, മലയാളികൾ ഇത് ഏറ്റെടുത്ത് വൈറലാക്കിയെന്നും നടി കൂട്ടിച്ചേർത്തു.

പ്രാർത്ഥനയുടെ തുറന്നുപറച്ചിൽ വീഡിയോ വന്നതിന് പിന്നാലെ ഇരുവരെയും വിമർശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇത്തരത്തിൽ വൈറലാകാൻ വേണ്ടി സ്വവർഗ വിവാഹം ചെയ്യുന്ന വീഡിയോകൾ ഇടുന്നത് യഥാർഥത്തിലുള്ള സ്വവർഗ വിവാഹത്തെക്കൂടി അപമാനിക്കലാണെന്ന് പലരും കമന്റുകളിലൂടെ പറയുന്നു.

“അടുത്തിടെ ഞങ്ങൾ വിവാഹം ചെയ്യുന്നതായി ഒരു റീൽ പോസ്റ്റ് ചെയ്തിരുന്നു. എന്തു സംഭവിച്ചു എന്നറിയില്ല. എന്ത് തോന്ന്യാസം കാണിച്ചാലും മലയാളികൾ ഏറ്റെടുക്കും. അവർ ഏറ്റെടുത്തത് കൊണ്ടാണ് ഞങ്ങൾ ഇപ്പോൾ വൈറലായത്. തെലുങ്കിലെ രണ്ടു ആർട്ടിസ്റ്റുകൾ ചെയ്ത റീൽ കണ്ട് ഒന്ന് റീ ക്രിയേറ്റ് ചെയ്ത് നോക്കിയതാണ്. നമ്മുടെ മലയാളി പ്രേക്ഷകർ അത് എങ്ങനെ എടുക്കും എന്ന് അറിയാൻ വേണ്ടി ചെയ്തതാണ്. പക്ഷേ എല്ലാവരും നന്നായി സപ്പോർട്ട് ചെയ്തു. വളരെ നല്ല കമന്റുകളാണ് കിട്ടിയത്. അതുകൊണ്ടാണ് കുറെ വീഡിയോകൾ പോസ്റ്റ് ചെയ്തത്. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. അൻസിയ വിവാഹിതയാണ്. അവൾക്ക് ഒരു കുഞ്ഞും ഉണ്ട്. വീഡിയോ ചേട്ടന്മാരേ, ഒടുവിൽ പ്രാർഥന എത്തി സത്യം വെളിപ്പെടുത്തി എന്ന് ഇട്ടോളൂ.” പ്രാർത്ഥന പറഞ്ഞു.

‘കൂടെവിടെ’ എന്ന സീരിയലിലൂടെ ശ്രദ്ധേയായ നടിയാണ് പ്രാർത്ഥന. സുഹൃത്തും മോഡലുമായ അൻസിയയെ വിവാഹം കഴിക്കുന്നുവെന്ന കാപ്ഷ്യനോട്‌ കൂടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പ്രാർഥനയുടെ വീഡിയോ നിമിഷങ്ങൾക്കകമാണ് വൈറലായത്. ഇരുവരും വിവാഹവേഷത്തിൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ വച്ച് പരസ്പരം താലി ചാർത്തി വിവാഹിതരാകുന്നതാണ് വീഡിയോയിൽ ഉള്ളത്. തന്റെ ഉറ്റ സുഹൃത്തിനെ വിവാഹം കഴിക്കുന്നുവെന്നും മറ്റു ടോക്സിക് ബന്ധങ്ങളേക്കാൾ ഏറെ നല്ലൊരു പങ്കാളിയാണ് അൻസിയയെന്നും പ്രാർഥന പറയുന്നുണ്ട്.