Vismaya Mohanlal: വീണ്ടും വിസ്മയ! മോഹൻലാലിന്റെ മകളുടെ അടുത്ത ചിത്രം വരുന്നു

Vismaya Mohanlal's Second Film Announced: തുടക്കം എന്ന സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച് വിസ്മയ മോഹൻലാലിന്റെ അടുത്ത ചിത്രം അനൗൺസ് ചെയ്തു. പുതിയ സിനിമയ്ക്ക് നിലവിൽ പേര് നൽകിയിട്ടില്ല. ചെടിച്ചട്ടികൾക്കിടയിലൂടെ വിസ്മയ എന്തിനെയോ നോക്കുന്ന തരത്തിലുള്ള ഫസ്റ്റ് ലുക്കോടെ ആണ് സിനിമ അനൗൺസ് ചെയ്തിരിക്കുന്നത്. എസ് ക്യൂബ് ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ലൂക്ക എന്ന സിനിമയിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ അരുൺ ബോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Vismaya Mohanlal: വീണ്ടും വിസ്മയ! മോഹൻലാലിന്റെ മകളുടെ അടുത്ത ചിത്രം വരുന്നു

Vismaya Mohanlal's Second Film Announced

Published: 

25 Sep 2026 | 08:06 PM

തുടക്കം എന്ന സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച് വിസ്മയ മോഹൻലാലിന്റെ അടുത്ത ചിത്രം അനൗൺസ് ചെയ്തു. പുതിയ സിനിമയ്ക്ക് നിലവിൽ പേര് നൽകിയിട്ടില്ല. ചെടിച്ചട്ടികൾക്കിടയിലൂടെ വിസ്മയ എന്തിനെയോ നോക്കുന്ന തരത്തിലുള്ള ഫസ്റ്റ് ലുക്കോടെ ആണ് സിനിമ അനൗൺസ് ചെയ്തിരിക്കുന്നത്. എസ് ക്യൂബ് ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ലൂക്ക എന്ന സിനിമയിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ അരുൺ ബോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉയരെ, ജാനകി ജാനേ എന്നീ ചിത്രങ്ങൾക്ക് ശേഷം ഐ ക്യൂബ് ഫിലിംസ് ഒരുക്കുന്ന മൂന്നാമത്തെ പടമാണ് ഇത്. രത്തീന സുഹാസ് ഷറഫു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർവഹിക്കുന്നത്.

വരത്തൻ, വൈറസ്, റൈഫിൾ ക്ലബ് ഇനി ചിത്രങ്ങൾ വഴി പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ രചയിതാക്കളാണ് സുഹാസും ഷറഫുവും. വ്യത്യസ്തമായ പ്രണയവും അതിനേക്കാൾ വ്യത്യസ്തമായ അവതരണവും പ്രതീക്ഷിക്കാവുന്ന സിനിമയാകും ഇത്. സാമുവൽ ഹെൻറിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മഹേഷ് ഭുവനേന്താണ് എഡിറ്റിങ്.

Also Read: തലൈവരുടെ ജയിലർ 2 ഉൾപ്പെടെ ഒക്ടോബറിൽ വമ്പൻ റിലീസുകൾ

ഇക്കഴിഞ്ഞ ഓണം റിലീസ് ആയി എത്തിയ തുടക്കത്തിലൂടെയാണ് വിസ്മയ മോഹൻലാൽ സിനിമ മേഖലയിലേക്ക് ആദ്യ ചുവടു വയ്ക്കുന്നത്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത സിനിമ മികച്ച അഭിപ്രായമാണ് നേടിയത്. ഒരു പുതുമുഖ നടി എന്ന തോന്നൽ ഉളവാക്കാത്ത വിധമുള്ള പ്രകടനമായിരുന്നു വിസ്മയ തുടക്കത്തിൽ കാഴ്ചവച്ചത്. ആ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖങ്ങളിൽ, തനിക്ക് കൂടുതൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യണമെന്നും പുതുമയാണ് താൻ ആഗ്രഹിക്കുന്നത് എന്നും വിസ്മയ പറഞ്ഞിരുന്നു.

ഒരു നടി എന്ന നിലയിൽ വിസ്മയയുടെ മികച്ച തുടക്കമാണ് ആദ്യ സിനിമയിൽ ലഭിച്ചത്. ഇമോഷനും ഡ്രാമയും ത്രില്ലിംഗ് എലമെന്റ്സും കൂടിച്ചേർന്ന തുടക്കത്തിൽ വില്ലനായി ആന്റണി പെരുമ്പാവൂരിന്റെ മകൻ ആഷിഷ് ആന്റണിയാണ് എത്തിയത്. ഓണത്തിന് മുന്നേ തീയേറ്ററുകളിൽ എത്തിയ സിനിമ ഇക്കഴിഞ്ഞ ദിവസമാണ് ജിയോ ഹോട്ട് സ്റ്റാറിൽ ഒടിടി റിലീസ് ചെയ്തത്. ജൂഡ് ആന്റണി ജോസഫിന്റെ അഞ്ചാമത്തെ ചിത്രമായിരുന്നു തുടക്കം. ഇതിൽ ആക്ഷൻ രംഗങ്ങൾ കൊണ്ടും വിസ്മയ പ്രേക്ഷകരെ ഞെട്ടിച്ചു. ജൂഡ് ആന്റണി ജോസഫ് അടുത്തതായി സംവിധാനം ചെയ്യുന്ന സിനിമ മോഹൻലാലിനെ നായകനാക്കിയാണ്.

English Summary

The next film starring Vismaya Mohanlal who made her debut as a lead actress in the movie Thudakkam has been announced. The new film is currently untitled; the announcement was made alongside a first look image showing Vismaya gazing at something from amidst a collection of flower pots. The film is being produced by S Cube Films.

Loading...
Unable to load recommendations.
Follow Us
Related Stories
Mallika Sukumaran: ഡോക്ടറായ ഒരു മോളുണ്ട്, അന്തസ്സുള്ളതുകൊണ്ടാണ് മഞ്ജു മിണ്ടാത്തത്; സനൽ കുമാറിനെതിരെ മല്ലിക സുകുമാരൻ
Ansiba Hassan: ലക്ഷ്മി പ്രിയക്ക് കുരുക്ക്! അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ കോടതി നിർദ്ദേശം
Santhivila Dinesh: “യൂട്യൂബിൽ നിന്നും ആറക്ക വരുമാനമുണ്ട്, എല്ലാ ആഢംബരങ്ങളോടെയുമാണ് ജീവിക്കുന്നത്”; വെളിപ്പെടുത്തി ശാന്തിവിള ദിനേശ്
Mallika Sukumaran: “ശ്രീ നരേന്ദ്ര മോദി ജി എന്ന വ്യക്തിയോട് എനിക്ക് വലിയ ബഹുമാനമാണ്”; രാഷ്ട്രീയത്തെ കുറിച്ച് മല്ലിക സുകുമാരൻ
Pradhama Drishtya kuttakkar OTT: ഒടിടിയിൽ തീരുമാനം? ഹിറ്റ് ത്രില്ലർ എത്തുന്നത് പ്ലാറ്റ്ഫോം ഏത്?
October 2026 Movie Releases: തലൈവരുടെ ജയിലർ 2 ഉൾപ്പെടെ ഒക്ടോബറിൽ വമ്പൻ റിലീസുകൾ
6000mAh ബാറ്ററിയോടെ ഒരു എൻട്രിലെവൽ സ്മാർട്ട്ഫോൺ
താമര ബാൽക്കണിയിലും വളർത്താം! ഇതാ ശരിയായ രീതി
ദുബായിലെ പുതിയ വാടക നിയമം പ്രവാസികൾക്ക് ലോട്ടറി
പാറ്റയും ഉറുമ്പും പമ്പകടക്കും! അടുക്കള വൃത്തിയായി സൂക്ഷിക്കാൻ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം