Vismaya Mohanlal: വലിയ ‘തുടക്ക’ത്തിന് അനുഗ്രഹം തേടി മണ്ണാറശാലയിലെത്തി വിസ്മയ മോഹൻലാലും സുചിത്രയും! വീഡിയോ കാണാം
Vismaya Mohanlal and Suchithra:ഇതിനിടെ മണ്ണാറശാല ക്ഷേത്രത്തിൽ ദർശനം നടത്തിയിരിക്കുകയാണ് വിസ്മയയും അമ്മ സുചിത്രയും.ക്ഷേത്രദർശനത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിട്ടുണ്ട്.ആലപ്പുഴ ഹരിപ്പാടുള്ള മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലാണ് വിസ്മയ മോഹൻലാലും അമ്മയും ദർശനം നടത്തിയത്. കൂടാതെ മണ്ണാറശാല അമ്മയെ കണ്ട് ഇരുവരും പ്രത്യേക അനുഗ്രഹവും നേടി..................

Vismaya Mohanlal And Suchithra
നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ തുടക്കം നാളെ തീയേറ്ററുകളിൽ റിലീസ് ചെയ്യും. ഇതിനിടെ മണ്ണാറശാല ക്ഷേത്രത്തിൽ ദർശനം നടത്തിയിരിക്കുകയാണ് വിസ്മയയും അമ്മ സുചിത്രയും.ആലപ്പുഴ ഹരിപ്പാടുള്ള മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലാണ് വിസ്മയ മോഹൻലാലും അമ്മയും ദർശനം നടത്തിയത്. കൂടാതെ മണ്ണാറശാല അമ്മയെ കണ്ട് ഇരുവരും പ്രത്യേക അനുഗ്രഹവും നേടി. ഇന്ന് രാവിലെ ആറരയോടെയാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്.
ക്ഷേത്രത്തിലെത്തിയ ഇരുവരും വലംവച്ച് പ്രത്യേകപൂജകളിൽ പങ്കുകൊള്ളുകയും മണ്ണാറശാല അമ്മയുടെ അനുഗ്രഹം തേടുകയും ചെയ്തു. പ്രാർത്ഥനകൾക്ക് ശേഷമാണ് ഇരുവരും പിന്നീട് ക്ഷേത്രത്തിൽ നിന്നും മടങ്ങിയത്. ക്ഷേത്രദർശനത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിട്ടുണ്ട്.
വീഡിയോ കാണാം…
അതേസമയം നിരവധി പേരാണ് വിസ്മയ മോഹൻലാലിന്റെയും സുചിത്രയുടേയും വേഷവിധാനങ്ങളെയും ആളുകളുടെ പെരുമാറ്റത്തെയും പ്രശംസിച്ചുകൊണ്ട് എത്തുന്നത്. ഒരു മഹാ താരത്തിന്റെ ഭാര്യയും മകളുമാണ് എന്ന തോന്നൽ ഇരുവർക്കും ഇല്ല എന്നും, എത്ര ബഹുമാനത്തോടെയും ആദരവോടെയുമാണ് മറ്റുള്ളവരോട് പെരുമാറുന്നത് എന്നും ആരാധകർ പറയുന്നു. കൂടാതെ വസ്ത്രധാരണത്തിൽ ഈ അമ്മയെയും മകളെയും മമ്മൂട്ടിയുടെ ഭാര്യയെയും അവരുടെ മരുമകളെയും കണ്ടുപഠിക്കേണ്ടതാണ് മറ്റുള്ളവർ എന്നും. എത്ര മാന്യമായാണ് ഇവരുടെ വസ്ത്ര രീതി. എത്ര സിമ്പിൾ ആണ് ഇവർ എന്നും ആരാധകർ പറയുന്നു.
അതേസമയം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർക്കും മുന്നിലേക്ക് എത്തുന്നത്. സിനിമയിൽ നിർമാതാവ് ആന്റണി പെരുമ്പാവൂറിന്റെ മകൻ ജൂഡ് ആന്റണിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് തുടക്കം എന്ന സിനിമ നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നു എന്നതും വളരെയധികം ആകാംക്ഷ ഉണർത്തുന്ന കാര്യമാണ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഖിൽ ജോർജ്, ജോമോൻ ടി ജോൺ എന്നിവർ ചായഗ്രഹണം നിർവഹിച്ചിരിക്കുന്നു.
ENGLISH SUMMARY
Actor Mohanlal’s daughter Vismaya Mohanlal’s debut film, ‘Kanthakam’, will be released in theaters tomorrow. Meanwhile, Vismaya and her mother Suchitra have visited the Mannarasala temple. Vismaya Mohanlal and her mother visited the Mannarasala Nagaraja temple in Haripad, Alappuzha.