Karam Trailer : ഞെട്ടിയോ? ശരിക്കും ഞെട്ടും! വനീത് ശ്രീനിവാസൻ്റെ കരം ട്രെയിലർ
Karam Movie Trailer : കേരള ബ്ലാസ്റ്റേഴ്സിൻ്റെ മുൻ പരിശീലകൻ ഇവാൻ വുകോമാനോവിച്ചും ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്

Karam Movie Trailer
തിര എന്ന സിനിമയ്ക്ക് ശേഷം വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ത്രില്ലർ ചിത്രം കരം സിനിമയുടെ ട്രെയിലർ പുറത്ത് വിട്ടു. നോബിൾ ബാബു തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ ഹോളിവുഡ് സ്റ്റൈലിലുള്ള ആക്ഷൻ രംഗങ്ങൾ കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യക്ക് പുറമെ ജോർജിയ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ വെച്ചാണ് സിനിമ ചിത്രീകരിച്ചിട്ടുള്ളത്. സെപ്റ്റംബർ 25ന് കരം തിയറ്ററുകളിൽ എത്തും.
മെറിലാൻഡ് സിനിമാസിൻ്റെയും ഹാബിറ്റ് ഓഫ് ലൈഫിൻ്റെയും ബാനറിൽ വൈശാഖ് സുബ്രഹ്മണ്യനും സംവിധായകൻ വിനീത് ശ്രീനിവാസനും ചേർന്നാണ് കരം നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ നായകനായി എത്തുന്ന നോബിൾ ബാബു തോമസാണ് സിനിമയുടെ രചന നിർവഹിച്ചിട്ടുള്ളത്. നോബിളിന് പുറമെ, മനോജ് കെ ജയൻ, ജോണി ആൻ്റണി, ബാബുരാജ്, കലാഭവൻ ഷാജോൺ, തുടങ്ങിയ നിരവധി വിദേശതാരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇവർക്ക് പുറമെ ഫുട്ബോൾ ടീം കേരള ബ്ലാസ്റ്റേഴ്സിൻ്റെ മുൻ പരിശീലകൻ ഇവാൻ വുകോമാനോവിച്ചും ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.
ALSO READ : Prakash varma : ഇനി സിനിമാ സംവിധാനത്തിലേക്ക്, ഷൂട്ടിങ് അടുത്തവർഷം ആരംഭിച്ചേക്കും – പ്രകാശ് വർമ്മ
ജോമോൺ ടി ജോൺ ആൺ സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. ഷാൻ റഹ്മാനാണ് സംഗീതം ഒരുക്കിട്ടുള്ളത്. രഞ്ജൻ എബ്രഹാമാണ് എഡിറ്റർ. അരുൺ കൃഷ്ണയാണ് ആർട്ട് ഡയറക്ടർ.