WCC: ‘മാറ്റം നാളെയല്ല, ഇന്ന് നമുക്കിടയിൽ എത്തിയിരിക്കുന്നു’; ധൈര്യത്തോടെ പ്രതികരിച്ച സ്ത്രീകൾക്ക് അഭിവാദ്യങ്ങളുമായി ഡബ്ള്യുസിസി

WCCs New Facebook Post in Support of Female Film Workers: മാറ്റം നാളെയല്ല, ഇന്ന് നമുക്കിടയിൽ എത്തിയിരിക്കുന്നുവെന്ന് ഡബ്ള്യുസിസി കുറിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. 'അവൾക്കൊപ്പം' എന്ന ഹാഷ്ടാഗോഡ്‌ കൂടിയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

WCC: മാറ്റം നാളെയല്ല, ഇന്ന് നമുക്കിടയിൽ എത്തിയിരിക്കുന്നു; ധൈര്യത്തോടെ പ്രതികരിച്ച സ്ത്രീകൾക്ക് അഭിവാദ്യങ്ങളുമായി ഡബ്ള്യുസിസി

സാന്ദ്ര തോമസ്, ഉർവശി, പുഷ്പവതി

Updated On: 

08 Aug 2025 19:43 PM

അടൂർ ഗോപകൃഷ്ണന്റെ ദളിത് വിരുദ്ധ പ്രസ്താവനയിൽ പ്രതികരിച്ച പുഷ്പവതിയെയും, അവാർഡ് നിർണയത്തിൽ എതിർപ്പ് ഉന്നയിച്ച ഉർവശിയെയും, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സ്ത്രീ വിരുദ്ധ നിലപാടുകൾക്കെതിരെ ശബ്ദം ഉയർത്തിയ സാന്ദ്ര തോമസിനെയും പിന്തുണച്ച് വുമൺ ഇൻ സിനിമാ കലക്ടീവ് (ഡബ്ലുസിസി) രംഗത്ത്. മാറ്റം നാളെയല്ല, ഇന്ന് നമുക്കിടയിൽ എത്തിയിരിക്കുന്നുവെന്ന് ഡബ്ള്യുസിസി കുറിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ‘അവൾക്കൊപ്പം’ എന്ന ഹാഷ്ടാഗോഡ്‌ കൂടിയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

“മാറ്റം നാളെയല്ല, ഇന്ന് നമുക്കിടയിൽ എത്തിയിരിക്കുന്നു” എന്ന് പറഞ്ഞുകൊണ്ടാണ് ഡബ്ള്യുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. സിനിമ കോൺക്ലേവിലും അതിന് ശേഷമുള്ള ദിവസങ്ങളിലും സ്ത്രീ- ദളിത് സംവിധായകരുടെ സിനിമ പരിചയത്തെ സൂചിപ്പിച്ച് നടത്തിയ പ്രസ്താനയിലൂടെ അടൂർ ഗോപാലകൃഷ്ണൻ തന്റെ സവർണ്ണ- ജാതീയ- ലിംഗഭേദ വീക്ഷണം ജനമദ്ധ്യത്തിൽ തുറന്നു കാണിക്കുകയായിരുന്നുവെന്ന് ഡബ്ള്യുസിസി പറയുന്നു. അതിനെതിരെ പ്രതികരിച്ച സംഗീത നാടക അക്കാദമിയുടെ വൈസ് ചെയർപേഴ്സൺ കൂടിയായ പ്രശസ്ത ഗായിക പുഷ്പവതിയെ സംഘടന പൂർണ്ണമായി പിന്തുണക്കുന്നുവെന്നും പോസ്റ്റിൽ വ്യക്തമാക്കി.

ഡബ്ള്യുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ALSO READ: ‘ഐസിയുവിൽ കിടന്നിട്ട് ഡബ്ള്യു.സി.സി. തിരിഞ്ഞുനോക്കിയില്ല, മരിച്ചാൽ മാത്രം വരും’; സാന്ദ്ര തോമസിന്റെ പഴയ വീഡിയോ പുറത്തുവിട്ട് ലിസ്റ്റിൻ സ്റ്റീഫൻ

സിനിമയിൽ സ്വന്തമായ അഭിപ്രായങ്ങളുമായി തല ഉയർത്തി നിൽക്കുന്ന ഉർവശിയ്ക്കും, സാന്ദ്ര തോമസിനും ഡബ്ള്യുസിസി അഭിനന്ദനം അറിയിച്ചു. കേന്ദ്ര ഗവണ്മെന്റിന്റെ സിനിമ അവാർഡ് നിർണയ തീരുമാനത്തിനെതിരെ നടി ഉർവശി ഏറ്റുമുട്ടുമ്പോൾ, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സ്ത്രീ വിരുദ്ധ നിലപാടുകൾക്ക് എതിരെയാണ് സാന്ദ്ര തോമസ് പടപൊരുതുന്നതെന്നും പോസ്റ്റിൽ പറയുന്നു. വ്യത്യസ്ത വെല്ലുവിളികളോട് അസാമാന്യ ധൈര്യത്തോടെ പ്രതികരിച്ച ശ്വേത മേനോൻ ഉൾപ്പടെയുള്ള സ്ത്രീകൾക്ക് അഭിവാദ്യങ്ങളെന്നും ഡബ്ള്യുസിസി പറഞ്ഞു.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ