Operation Raahat Movie: മേജർ രവിയുടെ അടുത്ത ചിത്രം, എന്താണ് ഓപ്പറേഷൻ റാഹത്ത്?
Operation Raahat Movie Updates: തമിഴ് സൂപ്പർ താരങ്ങളിലൊരാളായ ശരത് കുമാറാണ് ചിത്രത്തില്‍ നായകനാകുന്നത് . ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട ചിത്രമാണിത്.
ഏഴു വർഷത്തെ ഇടവേളയ്ക്കുശേഷം മേജർ രവി വീണ്ടും സംവിധാന രംഗത്തേക്ക് എത്തുകയാണ് പുതിയ ചിത്രത്തിലൂടെ. ഓപ്പറേഷന്‍ റാഹത്ത് എന്ന് പേരിട്ടിരിക്കുന്ന ചിത്രം രാജ്യത്തെ സമകാലിക സംഭവങ്ങളിൽ ഒന്നാണ്. കൃഷ്ണകുമാര്‍ കെ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ആഷ്ലിന്‍ മേരി ജോയ് ആണ്.
തമിഴ് സൂപ്പർ താരങ്ങളിലൊരാളായ ശരത് കുമാറാണ് ചിത്രത്തില്‍ നായകനാകുന്നത് . ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട ചിത്രമാണിത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക. ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അര്‍ജുന്‍ രവിയാണ്. ഡോണ്‍ മാക്സ് ആണ്. ചിത്രത്തിന്റെ എഡിറ്റര്‍.
ALSO READ: Parvathy Thiruvothu: ‘ഞാൻ എവിടെയും പോയിട്ടില്ല’ മാറ്റത്തിന്റെ കാരണം വ്യക്തമാക്കി പാർവ്വതി തെരുവോത്ത്
രഞ്ജിന്‍ രാജ് സംഗീതവും, വസ്ത്രാലങ്കാരം: വി സായ് ബാബുവുമാണ്. ചീഫ് എക്സിക്യൂട്ടീവ്: ബെന്നി തോമസ്, കലാസംവിധാനം: ഗോകുല്‍ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രവീണ്‍ ബി മേനോന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: അഗ്രാഹ് പി, കാസ്റ്റിംഗ് ഡയറക്ടര്‍: രതീഷ് കടകം, പിആര്‍ഒ: എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദരന്‍, പബ്ലിസിറ്റി ഡിസൈന്‍: സുഭാഷ് മൂണ്‍മാമ.
എന്താണ് ഓപ്പറേഷന്‍ റാഹത്ത്
2015-ൽ യെമനിലെ സൗദി അറേബ്യയും സഖ്യകക്ഷികളും നടത്തിയ ആക്രമണത്തിൽ അകപ്പെട്ട ഇന്ത്യക്കാരെ രക്ഷിക്കാൻ സൈന്യത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാ ദൗത്യമാണ് ഓപ്പറേഷന്‍ റാഹത്ത്.ഇന്ത്യൻ എയർഫോഴ്‌സും എയർ ഇന്ത്യയുമാണ് ഇതിൻ്റെ ഭാഗമായത്. 4,640 ഇന്ത്യൻ പൗരന്മാരെയാണ് ഓപ്പറേഷന്‍ റാഹത്തിൻ്റെ ഭാഗമായി ഇന്ത്യൻ സേന നാട്ടിലെത്തിച്ചത്.