AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Malayalee from India OTT: നിവിൻ പോളിയുടെ മലയാളി ഫ്രം ഇന്ത്യ ഒടിടിയിലേക്ക്

Malayalee from India OTT Release Date: വിവാദങ്ങളോടെ തുടങ്ങിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ എങ്കിലും തീയ്യേറ്ററുകളിൽ താരതമ്യേനെ മികച്ച വിജയം ചിത്രം കരസ്ഥമാക്കിയെന്നാണ് റിപ്പോർട്ടുകൾ. നിരവധി പേരാണ് ചിത്രത്തിൻ്റെ ഒടിടി റിലീസിനായി കാത്തിരിക്കുന്നത്.

Malayalee from India OTT: നിവിൻ പോളിയുടെ മലയാളി ഫ്രം ഇന്ത്യ ഒടിടിയിലേക്ക്
Malayalee from India OTT
arun-nair
Arun Nair | Published: 19 Jun 2024 20:26 PM

നിവിൻ പോളി നായകനാകുന്ന മലയാളി ഫ്രം ഇന്ത്യ ഒടിടിയിലേക്ക് എത്തുന്നു. മെയ്-1ന് റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് ഡിജോ ജോസ് ആൻ്റണിയാണ്. ഷാരിസ് മുഹമ്മദിൻ്റെ രചനയിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ചിത്രം തീയ്യേറ്ററുകളിൽ നിന്നും 18.37 കോടി നേടിയെന്ന് വിക്കിപീഡിയ കണക്കുകളിൽ പറയുന്നു.

ജനഗണമനക്ക് ശേഷം ലിസ്റ്റിൻ- ഡിജോ കൂട്ടുകെട്ടിൽ എത്തിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളിയെ കൂടാതെ അനശ്വര രാജൻ, ധ്യാൻ ശ്രീനിവാസൻ, സെന്തിൽ കൃഷ്ണ, മഞ്ജു പിള്ള എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ALSO READ: നിവിൻ പോളിയുടെ മലയാളി ഫ്രം ഇന്ത്യ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

എവിടെ? എന്ന്? കാണാം

സോണി ലിവിൽ ജൂലൈ അഞ്ചിനാണ് ചിത്രം സ്ട്രീം ചെയ്യുക. സോണി ലിവിൽ സബ്‌സ്‌ക്രിപ്ഷനുള്ളവർക്ക് ചിത്രം ജൂലൈ അഞ്ച് മുതൽ ചിത്രം കാണാനാകും. സുധീപ് ഇളമൺ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൽ എഡിറ്റിങ്ങ് നിർവ്വഹിക്കുന്നത് ശ്രീജിത്ത് സാരംഗ് ആണ്. മാജിക് ഫ്രെയിംസ് ബാനറിലാണ് ചിത്രം എത്തുന്നത്. നിരവധി പേരാണ് ചിത്രത്തിൻ്റെ ഒടിടി റിലീസിനായി കാത്തിരിക്കുന്നത്.

 

അതേസമയം ചിത്രം റിലീസിന് മുൻപ് തന്നെ വിവാദത്തിലേക്കാണ് കാലുകുത്തിയത്. ചിത്രത്തിൻ്റെ തിരക്കഥ മോഷ്ടിച്ചതാണെന്ന് കാണിച്ച് തിരക്കഥകൃത്ത് നിഷാദ് കോയ രംഗത്തെത്തിയതോടെയാണ് പ്രശ്നം രൂക്ഷമായത്.

ചിത്രത്തിൻ്റെ കഥ എന്താണെന്ന് പറഞ്ഞാണ് നിഷാദ് കോയ ഫേസ്ബുക്കിൽ കുറിപ്പ് പങ്കു വെച്ചത്. പിന്നീടിത് ഒഴിവാക്കിയെങ്കിലും ഫെഫ്ക വിഷയത്തിൽ ഇടപെട്ടു. ഇത്തരത്തിൽ വിവാദത്തിൻ്റെ ഘോഷയാത്രയിൽപ്പെട്ട സിനിമ കൂടിയാണ് മലയാളി ഫ്രം ഇന്ത്യ.