WCC in Renjith case : എന്നും അവൾക്കൊപ്പം, സിനിമയിലെ ഇന്റേർണൽ കമ്മിറ്റി പരാജയം, രഞ്ജിത്ത് വിഷയത്തിൽ പ്രതികരിച്ച് ഡബ്ല്യുസിസി

Women in Cinema Collective's post on Criticises Failure of Internal Committees: സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ, എന്തുകൊണ്ട് ഈ അതിക്രമം തടയാനായില്ല എന്ന ചോദ്യമാണ് വുമൺ ഇൻ സിനിമ കളക്ടീവ് ഉയർത്തുന്നത്. ഒരു ചെറിയ സിനിമയുടെ സെറ്റിൽ നടന്ന ഇത്രയും ഗൗരവകരമായ സംഭവം ഐസി അംഗങ്ങൾ അറിഞ്ഞില്ല എന്നത് വിശ്വസിക്കാനാവില്ലെന്നും, അധികാര ബന്ധങ്ങൾ ഐസിയെ നിശബ്ദമാക്കുകയാണെന്നും ഡബ്ല്യുസിസി ആരോപിക്കുന്നു.

WCC in Renjith case : എന്നും അവൾക്കൊപ്പം, സിനിമയിലെ ഇന്റേർണൽ കമ്മിറ്റി പരാജയം,  രഞ്ജിത്ത് വിഷയത്തിൽ പ്രതികരിച്ച് ഡബ്ല്യുസിസി

Wcc In Renjith Issue

Published: 

02 Apr 2026 | 03:13 PM

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരേ ഉയർന്ന ആരോപണ വിഷയത്തിൽ പ്രതികരിച്ച് വുമൺ ഇൻ കളക്ടീവ് രംഗത്ത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ സിനിമയിലെ ഇന്റേണൽ കമ്മിറ്റിയുടെ അനാസ്ഥയെപ്പറ്റി പ്രതികരിച്ചു.
സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ, എന്തുകൊണ്ട് ഈ അതിക്രമം തടയാനായില്ല എന്ന ചോദ്യമാണ് വുമൺ ഇൻ സിനിമ കളക്ടീവ് ഉയർത്തുന്നത്. ഒരു ചെറിയ സിനിമയുടെ സെറ്റിൽ നടന്ന ഇത്രയും ഗൗരവകരമായ സംഭവം ഐസി അംഗങ്ങൾ അറിഞ്ഞില്ല എന്നത് വിശ്വസിക്കാനാവില്ലെന്നും, അധികാര ബന്ധങ്ങൾ ഐസിയെ നിശബ്ദമാക്കുകയാണെന്നും ഡബ്ല്യുസിസി ആരോപിക്കുന്നു.

Also Read – രഞ്ജിത്ത് ഇപ്പോൾ അനുഭവിക്കുന്നത് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപമോ?

ഹേമ കമ്മിറ്റി നിർദ്ദേശിച്ച പരാതി പരിഹാര ട്രിബ്യൂണൽ എന്ന സാധ്യത ഫിലിം പോളിസിയിൽ നിന്ന് തള്ളിക്കളഞ്ഞത് പുനഃപരിശോധിക്കണമെന്ന് ഈ സാഹചര്യം വ്യക്തമാക്കുന്നു. സംവിധാനങ്ങളെ വിശ്വസിക്കാതെ നേരിട്ട് പോലീസിനെ സമീപിച്ച നടിയുടെ ധൈര്യത്തെ സംഘടന അഭിനന്ദിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

കേരള സമൂഹത്തിൽ വീണ്ടും മറ്റൊരു
യുവനടിയുടെ ഗുരുതര ആരോപണം ആഞ്ഞടിക്കുന്നു.
സംവിധായകൻ രഞ്ജിത്തിനെതിരെ ആണ് ഈ പുതിയ ആരോപണം. ഹൈക്കോടതി റിപ്പോർട്ടിനിടയിലും , സിനിമാ പോളിസിക്കിടയിലും , ഒന്നും മാറിയിട്ടില്ല എന്നത് വേദനിപ്പിക്കുന്ന തിരിച്ചറിവാണ്. ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും? അതെ..പ്രവർത്തിക്കാത്ത ഒരു സംവിധാനത്തിൽ നിന്ന്. വാർത്തകൾ പ്രകാരം നടി IC യെ എന്തു കൊണ്ടാവും സമീപിക്കാഞ്ഞത്? IC അംഗങ്ങൾ സെറ്റിൽ ഇത്രയും ഗൗരവപ്പെട്ട സംഭവം നടന്നപ്പോൾ ആ പെൺകുട്ടിയെ ബന്ധപ്പെട്ടിരുന്നോ? ഒരു ചെറിയ സിനിമ സെറ്റിൽ യുവനടിക്കു എതിരെ നടന്ന ഒരു ഗൗരവപ്പെട്ട അതിക്രമം അവർ അറിഞ്ഞിരുന്നില്ല എന്നാണ് പറയപ്പെടുന്നത്! ഇവിടെയാണ് സിനിമയുടെ അധികാര ബന്ധങ്ങൾ എങ്ങനെ ഒരു IC യെ നിശബ്ദമാക്കി എന്നു തിരിച്ചറിയുന്നത്.
ഡബ്ല്യുസിസി (Women in Cinema Collective) ഹൈക്കോടതിയിൽ നിന്ന് ഓരോ സിനിമാ സെറ്റിലും IC ഉണ്ടാകണമെന്ന് ഉത്തരവ് നേടി, ഇത് നിരീക്ഷിക്കാൻ മോണിട്ടറിങ് കമ്മിറ്റിയും രൂപീകരിച്ചു. ഏറെ പ്രവർത്തന പരിപാടികൾ കമ്മിറ്റി ഗൗരവപൂർവ്വം മുന്നോട്ടു വെച്ചു.പക്ഷെ എന്നിട്ടും ഇവ എന്തുകൊണ്ട് കൃത്യമായി പ്രവർത്തിക്കുന്നില്ല? ഇച്ഛാശക്തിയില്ലാത്തതുകൊണ്ട്? അവബോധമില്ലാത്തതുകൊണ്ട്? അതെ! രേഖകളിൽ മാത്രം കൃത്യ മാക്കപ്പെടേണ്ടതല്ല ഇതൊന്നും തന്നെ!
IC സിനിമ വ്യവസായത്തിന് അനാവശ്യ ഭാരമാണ് എന്ന് വലിയൊരു പങ്ക് പേരും വിശ്വസിക്കുന്നു. IC ശക്തരുടെ കൈയിലുള്ള മറ്റൊരു ഉപകരണമായി മാറുന്ന കാഴ്ചയാണ് ഈ സംഭവത്തിൽ നമ്മൾ കണ്ടത്.
അനീതിയും പീഡനവും തടയാനുള്ള യഥാർത്ഥ അർത്ഥത്തിൽ പോഷ് നടപ്പാക്കാതിരുന്നാൽ . ശക്തരായവർ നിയമത്തിനു മുകളാണെന്ന് വിശ്വസിക്കുന്നത് തുടരും, സ്ത്രീകൾക്ക് അസ്വാസ്ഥ്യകരമായ തൊഴിൽ ഇടമായി സിനിമ രംഗം തുടരും. ഈ സാഹചര്യത്തിൽ ആരെയും കാത്തു നിൽക്കാതെ പോലീസിലേക്ക് നേരിട്ട് പോയ നടിയുടെ ധൈര്യത്തിന് സലാം. ഹേമകമ്മിറ്റി മുന്നോട്ടു വെച്ച പരാതി പരിഹാര ട്രിബൂണൽ എന്നതിന്റെ സാധ്യത തന്നെ ഫിലിം പോളിസി തള്ളി കളഞ്ഞു എന്നത് ഈ സാഹചര്യത്തിൽ വീണ്ടും പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്.
അതിജീവിതർ അർഹിക്കുന്നത് വിശ്വാസവും പിന്തുണയും, നീതിയുക്തമായ ഒരു സംവിധാനവുമാണ്. തുറന്നുപറയുക എന്നത് ഒരിക്കലും എളുപ്പമല്ല,
സിനിമ എന്ന ജനപ്രിയ മാധ്യമം സുരക്ഷിതവും നീതിയുക്തവും മാന്യവുമായ തൊഴിലിടങ്ങളുടെ മാതൃക കൂടി സൃഷ്ടിക്കേണ്ടതുണ്ട്. ആത്മാഭിമാനത്തോടെ പ്രവർത്തിക്കാൻ സാധിക്കുന്ന തൊഴിലിടങ്ങൾക്കായുള്ള പോരാട്ടത്തിൽ WCC എന്നും പ്രതിജ്ഞാബദ്ധരായിരിക്കും.
എന്നും #അവൾക്കൊപ്പം !

Follow Us
Related Stories
Lakshmipriya: അൻസിബയ്‌ക്കെതിരെ കേസ് കൊടുത്തത് ഞാൻ തന്നെയാണ്, കാരണം ഇതാണ്!; ലക്ഷ്മിപ്രിയ
Actress Meena: “നടിയെന്ന അംഗീകാരം കിട്ടണമെങ്കിൽ മലയാളത്തിൽ അഭിനയിക്കണം”; മീന പറുയുന്നു
Madhav Suresh: മീഡിയ ലൈസൻസിം​ഗ് വരണം! അമ്മയിൽ നടന്മാർക്ക് സംരക്ഷണം ഇല്ല; മാധവ് സുരേഷ്
‘ഇവിടെ നിലപാടുകളില്‍ ഒട്ടും ഉറയ്ക്കാത്ത ചിലരുണ്ട്, തനിക്ക് മാത്രമേ വിവരമുള്ളൂവെന്നാണ് വിചാരം’; അഖില്‍ മാരാര്‍ക്കിട്ട് കൊട്ടി മല്ലിക സുകുമാരന്‍
Ansiba Hassan: വർഗീയവാദിയാക്കിയത് എന്റെ ആ തീരുമാനം! അന്ന് 3 മണിക്കൂറാണ് പോലീസ് സ്റ്റേഷനിൽ അപമാനം നേരിട്ടത്; അൻസിബ
Priyadarshan: ഈഗോയും വിരസതയും മാറി, വിവാഹജീവിതത്തിലെ പുനഃസമാഗമത്തെപ്പറ്റി വെളിപ്പെടുത്തി പ്രിയദർശൻ
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്