AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Toxic Movie: അത് എങ്ങനെയാണ് “വൃത്തികെട്ടത്” ആകുന്നത്; കേരളം സദാചാര കുമിളയ്ക്കുള്ളിൽ തുടരും ; ഗീതുവിനെ പിന്തുണയുമായി റിമയും ദിവ്യപ്രഭയും

Rima Kallingal support Geetu Mohandas: ടീസറിലെ വിവാദമായ രം​ഗം, ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ദൃശ്യത്തെ അശ്ലീലം എന്ന് വിളിച്ച് അധിക്ഷേപിക്കുന്നവർക്ക് മറുപടിയായി സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു കുറിപ്പ് ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ച് കൊണ്ടാണ് റിമയും ദിവ്യപ്രഭയും ഗീതുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രം​ഗത്ത് എത്തിയത്.

Toxic Movie: അത് എങ്ങനെയാണ് “വൃത്തികെട്ടത്” ആകുന്നത്; കേരളം സദാചാര കുമിളയ്ക്കുള്ളിൽ തുടരും ; ഗീതുവിനെ പിന്തുണയുമായി റിമയും ദിവ്യപ്രഭയും
Geethu Mohandas Image Credit source: social media
Sarika KP
Sarika KP | Updated On: 09 Jan 2026 | 03:23 PM

സൂപ്പർതാരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘ടോക്സിക്ക്’. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസർ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ വ്യാപക വിമർശനമാണ് ഉയർന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ ഗീതു മോഹൻദാസിന് പിന്തുണയുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് നടി റിമ കല്ലിങ്കൽ, ദിവ്യപ്രഭ എന്നിവർ.

ടീസറിലെ വിവാദമായ രം​ഗം, ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ദൃശ്യത്തെ അശ്ലീലം എന്ന് വിളിച്ച് അധിക്ഷേപിക്കുന്നവർക്ക് മറുപടിയായി സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു കുറിപ്പ് ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ച് കൊണ്ടാണ് റിമയും ദിവ്യപ്രഭയും ഗീതുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രം​ഗത്ത് എത്തിയത്. “ആനന്ദം, സദാചാര പ്രതിസന്ധി, പിന്നെ സ്ത്രീകളും…” എന്ന തലക്കെട്ടോടെ ഒരു സിനിമാ പേജിൽ വന്ന കുറിപ്പാണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്.

ഡീയസ് ഈറെ എന്ന ചിത്രം പുറത്തിറങ്ങിയതിനു ശേഷം ട്രോൾ പേജുകളും സിനിമാ ഗ്രൂപ്പുകളും ഉൾപ്പെടെയുള്ളവർ അതുല്യ ചന്ദ്രയെ വെറുമൊരു ഭോഗവസ്തു ആയി തരംതാഴ്ത്തിയത് എന്ന് കാണുന്നത് ഏറെ വിഷമകരമായിരുന്നു. അവ നമ്മുടെ ചിന്താഗതികളെ എത്രത്തോളം തുറന്നുകാട്ടുന്നു എന്നത് ഞെട്ടലുണ്ടാക്കിയെന്നും കുറിപ്പിൽ പറയുന്നു.

Also Read:സംവിധാനം ​ഗീതു മോഹൻദാസ്, ഓൺ എയർ പാർവ്വതി തിരുവോത്ത്! ടോക്സിക്ക് പണി കൊടുത്തത് താരത്തിന്

എന്നാൽ ആ ചർച്ചകളിൽ ഒരിക്കലും പ്രണവ് മോഹൻലാൽ എന്ന നടന്റെ പേര് വന്നില്ലെന്നും കുറിപ്പിൽ പറയുന്നു. ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ ദിവ്യപ്രഭയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. ലൈംഗികത എന്നതിനെ നാം എന്തുകൊണ്ടാണ് സഹജമായി സ്ത്രീയുമായി മാത്രം ബന്ധിപ്പിക്കുന്നത് എന്ന് ഇത് ചിന്തിപ്പിക്കുന്നു.

‘ടോക്സിക്’ ടീസറിലെ ഉഭയസമ്മതപ്രകാരമുള്ള വികാരാധീനമായ ഒരു ലൈംഗിക രംഗത്തെ പോലും അശ്ലീലമെന്നും വൃത്തികെട്ടതെന്നും വിശേഷിപ്പിക്കുന്നത് കാണാം. പരസ്പര താൽപ്പര്യത്തിൽ അധിഷ്ഠിതമായ ഒന്ന് എങ്ങനെയാണ് “വൃത്തികെട്ടത്” ആകുന്നത്? കൂടുതൽ പുരോഗമനവാദികളെന്ന് നാം കരുതിയ യുവതലമുറ പോലും ലൈംഗികതയെ അധാർമ്മികമായും സ്ത്രീകൾക്ക് ദോഷകരമായും ഇപ്പോഴും കാണുന്നു.

‘മായാനദി’യും ‘4 ഇയേഴ്സും’ ആരും അവയെ സ്ത്രീവിരുദ്ധമെന്നോ അധാർമികമെന്നോ ഫെമിനിസത്തിന് നേരെയുള്ള ആക്രമണമെന്നോ വിളിച്ചില്ല. പ്രശ്നം നിങ്ങളുടെ സദാചാരബോധത്തിനാണ്. ഈ വ്യത്യാസം മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ, കേരളം എന്നും അതിന്റെ ഈ സദാചാര കുമിളയ്ക്കുള്ളിൽ തന്നെ തുടരുമെന്നാണ് കുറിപ്പിൽ പറയുന്നത്. അതേസമയം ആഷിക്ക് അബു, ദിവ്യപ്രഭ, അതുല്യ ചന്ദ്ര തുടങ്ങി നിരവധി പേർ പോസ്റ്റ്‌ ലൈക് ചെയ്തിട്ടുണ്ട്.