Child Marriage in Bengaluru: 14കാരിയെ പിടിച്ചുവലിച്ചു കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു; നിർബന്ധിച്ചത് വീട്ടുകാർ

14 Year Old Girl Forcibly Married in Bengaluru: പെൺകുട്ടിയെ നിർബന്ധപൂർവം തൂക്കിയെടുത്ത് സഹോദരന്മാർ കൊണ്ടുപോകുന്നതിന്റെ വീഡിയോ പ്രദേശവാസികൾ മൊബൈലിൽ പകർത്തി സമൂഹ മാധ്യമങ്ങൾ പങ്കുവെച്ചു.

Child Marriage in Bengaluru: 14കാരിയെ പിടിച്ചുവലിച്ചു കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു; നിർബന്ധിച്ചത് വീട്ടുകാർ

പ്രതീകാത്മക ചിത്രം

Updated On: 

07 Mar 2025 12:57 PM

ബെംഗളൂരു: ബെംഗളൂരുവിലെ ഹൊസൂരിൽ നിർബന്ധിത ബാലവിവാഹം. പെൺകുട്ടിയെ വിവാഹ ശേഷം വീട്ടുകാർ ഭർത്താവിന്റെ അടുക്കലേക്ക് പിടിച്ചുവലിച്ചു കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. തിമ്മത്തൂരിൽ നിന്നുള്ള ഏഴാം ക്ലാസുകാരിയെ ആണ് സമീപ ഗ്രാമത്തിൽ നിന്നുള്ള യുവാവ് വിവാഹം ചെയ്തത്.

മാർച്ച് 3നാണ് കേസിനാസ്പദമായ സംഭവം. 29കാരനായ യുവാവുമായാണ് 14കാരിയുടെ സമ്മതമില്ലാതെ വിവാഹം നടത്തിയത്. പെൺകുട്ടിയുടെ വീട്ടുകാരുടെ സമ്മത പ്രകാരമാണ് വിവാഹം നടന്നത്. പെൺകുട്ടി വിവാഹത്തിന് എതിർപ്പ് അറിയിച്ചെങ്കിലും ആരും പരിഗണിച്ചില്ല. വിവാഹം കഴിഞ്ഞ് സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചെത്തിയ പെൺകുട്ടി ഭർതൃവീട്ടിലേക്ക് പോകാൻ വിസമ്മതം അറിയിച്ചു.

ഈ വിവാഹ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ താത്പര്യമില്ലെന്ന് ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. എന്നാൽ, പെൺകുട്ടിയുടെ സഹോദരന്മാരായ മാദേഷും മല്ലേഷും ചേർന്ന് തോളിലിട്ട് കുട്ടിയെ തിരിച്ച് ഭർതൃവീട്ടിലേക്ക് എത്തിക്കുകയായിരുന്നു. ഇവരുടെ കൂടെ പെൺകുട്ടിയുടെ അമ്മയും ഉണ്ടായിരുന്നു.

ALSO READ: ഐപിഎസ് ഉദ്യോഗസ്ഥ മുതൽ കോൺസ്റ്റബിൾ വരെ; വനിതാ ദിനം സ്പെഷ്യലാക്കാൻ പ്രധാനമന്ത്രി; ​ഗുജറാത്തിൽ മോദിയ്ക്ക് സുരക്ഷ ഒരുക്കാൻ വനിതാ കമാൻഡോസ്

പെൺകുട്ടിയെ നിർബന്ധപൂർവം തൂക്കിയെടുത്ത് സഹോദരന്മാർ കൊണ്ടുപോകുന്നതിന്റെ വീഡിയോ പ്രദേശവാസികൾ മൊബൈലിൽ പകർത്തി സമൂഹ മാധ്യമങ്ങൾ പങ്കുവെച്ചു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ മുത്തശ്ശി ദെൻകണികോട്ടൈ വനിതാ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരൻമാരായ മാദേഷ്, മല്ലേഷ്, പെൺകുട്ടിയുടെ അമ്മ നാഗമ്മ, പെൺകുട്ടിയുടെ അച്ഛൻ, മല്ലേഷിന്റെ ഭാര്യ എന്നിവർക്കെതിരെ പോലീസ് കസ്റ്റഡിയിലെടുത്തു. പോക്സോ ഉൾപ്പടെയുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, പെൺകുട്ടി നിലവിൽ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെയാണ് താമസിക്കുന്നത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്