PM Modi: ആസിയാന്‍ ഉച്ചകോടിയില്‍ മോദി പങ്കെടുക്കില്ല? ട്രംപുമായുള്ള കൂടിക്കാഴ്ചയും നടന്നേക്കില്ല
PM Modi unlikely to travel to Malaysia: ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിലേക്ക് പോകാന്‍ സാധ്യതയില്ല. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്നാണ് സൂചന
ന്യൂഡല്‍ഹി: ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിലേക്ക് പോകാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. ഷെഡ്യൂളുകളും മറ്റ് പ്രശ്‌നങ്ങളുമാണ് കാരണം. ഉച്ചകോടിയില്‍ ഇന്ത്യയുടെ പങ്കാളിത്തം എങ്ങനെയാണെന്ന് വ്യക്തമല്ല. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്നാണ് സൂചന. മലേഷ്യയിലെ ക്വാലാലംപൂരിൽ ഒക്ടോബർ 26 മുതൽ 28 വരെയാണ് ആസിയാന്‍ ഉച്ചകോടിയും അനുബന്ധ യോഗങ്ങളും നടക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മോദി മലേഷ്യന്‍ യാത്ര ഒഴിവാക്കുന്നതോടെ കൂടിക്കാഴ്ചയ്ക്കുള്ള സാധ്യതകള്‍ മങ്ങി.
മോദി മലേഷ്യയിലേക്ക് പോകില്ലെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയെങ്കിലും, ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് കേന്ദ്രം മലേഷ്യയെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ആസിയാന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി വെര്‍ച്വല്‍ മാര്‍ഗത്തില്‍ പങ്കെടുത്തേക്കുമെന്ന് അഭ്യൂഹമുണ്ട്.
ഇതിന് മുമ്പ് പ്രധാനപ്പെട്ട പല ഉച്ചകോടികളിലും പ്രധാനമന്ത്രിയാണ് ഇന്ത്യന്‍ സംഘത്തെ നയിച്ചിരുന്നത്. ആസിയാന്‍ ഉച്ചകോടിയിലേക്ക് ട്രംപ് അടക്കം വിവിധ രാജ്യങ്ങളിലെ നേതാക്കളെ മലേഷ്യ ക്ഷണിച്ചിരുന്നു. ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലൻഡ്, ബ്രൂണൈ, വിയറ്റ്നാം, ലാവോസ്, മ്യാൻമർ, കംബോഡിയ എന്നിവയാണ് ആസിയാനിലെ 10 അംഗ രാജ്യങ്ങൾ.
Also Read: ദീപങ്ങളുടെ ഉത്സവം ജീവിതം സമൃദ്ധിയാല്‍ പ്രകാശിപ്പിക്കട്ടെ; ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
ആസിയാനുമായി ഇന്ത്യ മികച്ച ബന്ധമാണ് പുലര്‍ത്തുന്നത്. വ്യാപാരം, നിക്ഷേപം, സുരക്ഷ, പ്രതിരോധം എന്നീ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മലേഷ്യയ്‌ക്കൊപ്പം മോദി കംബോഡിയയിലേക്കും പോകുമെന്നായിരുന്നു പ്രാരംഭ സൂചനകള്‍. എന്നാല്‍ മലേഷ്യന്‍ യാത്ര മാറ്റിവച്ചതിനാല്‍ കംബോഡിയ പര്യടനത്തിനുള്ള സാധ്യതയും കുറഞ്ഞു. മലേഷ്യന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള എല്ലാ തയ്യാറെടുപ്പുകളും വിദേശകാര്യ മന്ത്രാലയം പൂർത്തിയാക്കിയിരുന്നു