Viral News: കുത്തിവെയ്പ്പെടുക്കാൻ 95-വയസ്സുകാരി നടന്നത് 20 കി.മി

എന്നാൽ തങ്ങൾ അവശ്യ സേവനങ്ങൾ തടസ്സപ്പെടുത്തിയിട്ടില്ലെന്നും പ്രത്യേക സാഹചര്യത്തെക്കുറിച്ച് തങ്ങളെ അറിയിച്ചിരുന്നെങ്കിൽ, ആവശ്യമായ എല്ലാ സഹായങ്ങളും തീർച്ചയായും നൽകുമായിരുന്നു എന്നും ഡ്രൈവർമാരുടെ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ്

Viral News: കുത്തിവെയ്പ്പെടുക്കാൻ  95-വയസ്സുകാരി നടന്നത് 20 കി.മി

Viral News Tv9 Injection

Published: 

14 Jul 2025 | 08:18 PM

ഒഡീഷ: പേ വിഷബാധ കുത്തിവെയ്പ്പെടുക്കാൻ 95-വയസ്സുകാരി നടന്നത് 20 കിലോ മീറ്റർ. ഒഡീഷയിലെ. നുവാപാഡയിലെ സികബഹൽ ഗ്രാമത്തിലാണ് വൃദ്ധക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. നായ കടിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു മംഗൽബാരി മഹാര എന്ന വൃദ്ധ. ബുധനാഴ്ചയാണ് റാബിസിനെതിരെയുള്ള അവസാന കുത്തിവയ്പ്പ് എടുക്കേണ്ടിയിരുന്നത്. എന്നാൽ, സമരം മൂലം ഗതാഗത സൗകര്യങ്ങൾ കുറവായതിനാൽ, മംഗൽബാരിക്കും മകൻ ഗുരുദേവ് മഹാരയ്ക്കും അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെത്താൻ ഏകദേശം 10 കിലോമീറ്റർ നടക്കേണ്ടി വന്നു. പ്രായത്തിൻ്റെ അവശതകൾ ഉണ്ടായിരുന്നെങ്കിലും വാക്കിംഗ് സ്റ്റിക്ക് ഉപയോഗി്ച്ചാണ് മംഗൽബാരി നടന്നത്. ആരോഗ്യ കേന്ദ്രത്തിലെത്തി കുത്തിവയ്പ്പ് സ്വീകരിച്ച ശേഷം, അവർ വീണ്ടും നടന്ന് തന്നെയാണ് സിക്കബഹാലിലെ വീട്ടിലേക്ക് പോയത്.

അതേസമയം വാർത്തകളിൽ നിന്നാണ് താൻ സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്നും. പണിമുടക്ക് പ്രഖ്യാപിച്ച അസോസിയേഷനാണ് ഇത്തരമൊരു സാഹചര്യത്തിന് ഉത്തരവാദി എന്നും കുടുംബത്തിന് ആരിൽ നിന്നെങ്കിലും വാഹനം കടം വാങ്ങി വൃദ്ധയെ വാക്സിനേഷനായി കൊണ്ടുപോകാമായിരുന്നു എന്നും,” സിനപാലി ബിഡിഒ കർമി ഓറം പറഞ്ഞു.

എന്നാൽ തങ്ങൾ അവശ്യ സേവനങ്ങൾ തടസ്സപ്പെടുത്തിയിട്ടില്ലെന്നും പ്രത്യേക സാഹചര്യത്തെക്കുറിച്ച് തങ്ങളെ അറിയിച്ചിരുന്നെങ്കിൽ, ആവശ്യമായ എല്ലാ സഹായങ്ങളും തീർച്ചയായും നൽകുമായിരുന്നു എന്നും ഡ്രൈവർമാരുടെ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ദുർഗാ ചരൺ ബിഷി പറഞ്ഞു.

എന്നാൽ വൃദ്ധക്കായി ആംബുലൻസ് വിളിക്കാമായിരുന്നു എന്നും ചിലർ അഭിപ്രായപ്പെട്ടു. അടിയന്തിര ആവശ്യമല്ലാത്തതിനാലാണ് താൻ ആംബുലൻസ് വിളിക്കാതിരുന്നതെന്നും. ബൈക്കിൽ കയറി യാത്ര ചെയ്യാൻ തൻ്റെ അമ്മക്ക് സാധിക്കുമായിരുന്നില്ലെന്നും മകൻ ഗുരുദേവും വ്യക്തമാക്കി.

Related Stories
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ