Mumbai Auto driver: എംബിഎക്കാരനേയല്ല, ഓട്ടോഡ്രൈവർ…. മാസം സമ്പാദിക്കുന്നത് 8 ലക്ഷം
An auto driver in Mumbai earns 5–8 lakhs: സാങ്കേതികവിദ്യയില്ലാതെ വിശ്വാസം നേടിയെടുക്കാനും, നിയമപരമായ ഒരു സുരക്ഷാ വലയം സൃഷ്ടിക്കാനും, ഉയർന്ന തുക ഈടാക്കാനുമുള്ള ഡ്രൈവറുടെ കഴിവിനെ രൂപാനി പ്രശംസിച്ചു. "എംബിഎയില്ല. സ്റ്റാർട്ടപ്പ് പദപ്രയോഗങ്ങളില്ല. ശുദ്ധമായ പരിശ്രമം മാത്രം,
മുംബൈ: െഎടി കമ്പനിയിൽ ജോലിചെയ്യുന്നവർക്കോ ഉന്നത കോർപറേറ്റ് കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥർക്കോ കിട്ടുന്നതിലും അധികം ശമ്പളം ഒരു ഓട്ടോറിക്ഷ ഡ്രൈവർ ഒരുമാസം സമ്പാദിക്കുന്നുണ്ട് എന്നു പറഞ്ഞാൽ വിശ്വസിക്കാനാകുമോ? മുംബൈയിലുള്ള ഓട്ടോഡ്രൈവറാണ് ഒരു മാസം ലക്ഷങ്ങൾ സമ്പാദിക്കുന്ന ഈ മിടുക്കൻ.
5 ലക്ഷം മുതൽ 8 ലക്ഷം വരെയാണ് ഇയാളുടെ മാസ വരുമാനം. യുഎസ് കോൺസുലേറ്റിന് പുറത്ത് തന്റേതായ ഒരു കുഞ്ഞു സംരംഭം കെട്ടിപ്പടുത്താണ് ഈ ഡ്രൈവർ ശ്രദ്ധേയനായത്. ഇതിന് ഒരു ആപ്പിന്റെയോ, ഫണ്ടിംഗിന്റെയോ, അത്യാധുനിക സാങ്കേതിക വിദ്യയുടെയോ സഹായമില്ലെന്നതും ഓർക്കണം. കോൺസുലേറ്റിൽ അപ്പോയിന്റ്‌മെൻ്റിനായി വരുന്ന സന്ദർശകരുടെ ബാഗുകൾ തൻ്റെ വാഹനത്തിൽ സൂക്ഷിക്കാൻ ഇയാൾ സൗകര്യം ഒരുക്കുന്നു.
ലെൻസ്കാർട്ടിലെ പ്രൊഡക്റ്റ് ലീഡറും പരിചയസമ്പന്നനായ സംരംഭകനുമായ രാഹുൽ രൂപാനിയാണ് ഈ കഥ ലിങ്ക്ഡ്ഇനിൽ പങ്കുവെച്ചത്. അദ്ദേഹത്തിൻ്റെ ഈ പോസ്റ്റ് വലിയ രീതിയിൽ വൈറലായിട്ടുണ്ട്. വിസ അപ്പോയിന്റ്‌മെൻ്റിനായി കാത്തുനിൽക്കുമ്പോഴുണ്ടായ തൻ്റെ അനുഭവമാണ് രൂപാനി വിവരിച്ചത്. “ബാഗ് അകത്ത് കൊണ്ടുപോകാൻ കഴിയില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ലോക്കറുകളോ മറ്റ് ബദലുകളോ ഉണ്ടായിരുന്നില്ല.
Also read – ഒന്നാം സമ്മാനം ഒരു കോടി രൂപ; ധനലക്ഷ്മിയിലൂടെ ധനികനായത് നിങ്ങളാണോ? നറുക്കെടുപ്പ് ഫലം പുറത്ത്
ഫുട്പാത്തിൽ ആശയക്കുഴപ്പത്തിൽ നിന്നപ്പോൾ ഒരു ഓട്ടോ ഡ്രൈവർ ഒരു ലളിതമായ പരിഹാരം വാഗ്ദാനം ചെയ്തു. “സർ, എൻ്റെ കയ്യിൽ ബാഗ് തന്നോളൂ. ഞാൻ സുരക്ഷിതമായി സൂക്ഷിക്കാം, ഇത് എൻ്റെ പതിവാണ്. 1,000 രൂപ ആണ് ചാർജ്.) ഇങ്ങനെയാണ് ബിസിനസ് നടത്തുന്നത്. ഓട്ടോ ഡ്രൈവർ ദിവസവും കോൺസുലേറ്റിന് പുറത്ത് ഓട്ടോ പാർക്ക് ചെയ്യുകയും ഓരോ ഉപഭോക്താവിൽ നിന്നും 1,000 രൂപ ഈടാക്കി ബാഗ് സൂക്ഷിക്കുകയും ചെയ്യും. ദിവസേന 20 മുതൽ 30 ഉപഭോക്താക്കളെ ലഭിക്കുന്നതിലൂടെ, ഡ്രൈവർക്ക് ഒരു ദിവസം ₹20,000 മുതൽ ₹30,000 വരെ വരുമാനം ലഭിക്കുന്നു. ഇത് പ്രതിമാസം ₹5 ലക്ഷം മുതൽ ₹8 ലക്ഷം വരെയാകുന്നു. ഓട്ടോ ഓടിക്കാതെയാണ് ഈ വരുമാനം എന്നത് ശ്രദ്ധേയമാണ്.
“30 ബാഗുകൾ നിയമപരമായി ഓട്ടോയിൽ സൂക്ഷിക്കാൻ കഴിയാത്തതുകൊണ്ട്, സമീപത്ത് ലോക്കർ സൗകര്യമുള്ള ഒരു പ്രാദേശിക പോലീസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെടുകയും ആ കൂട്ടായ്മയിലൂടെ ലാഭമുണ്ടാക്കുകയും ചെയ്തു.
പ്രശ്നം പരിഹരിക്കുന്നതിനുള്ള ഒരു മാസ്റ്റർക്ലാസ്” എന്നാണ് രൂപാനി ഇതിനെ വിശേഷിപ്പിച്ചത്. സാങ്കേതികവിദ്യയില്ലാതെ വിശ്വാസം നേടിയെടുക്കാനും, നിയമപരമായ ഒരു സുരക്ഷാ വലയം സൃഷ്ടിക്കാനും, ഉയർന്ന തുക ഈടാക്കാനുമുള്ള ഡ്രൈവറുടെ കഴിവിനെ രൂപാനി പ്രശംസിച്ചു. “എംബിഎയില്ല. സ്റ്റാർട്ടപ്പ് പദപ്രയോഗങ്ങളില്ല. ശുദ്ധമായ പരിശ്രമം മാത്രം,” അദ്ദേഹം കുറിച്ചു.