Viral Video: സൊമാറ്റോ ഏജന്റിന് ചെറുപ്പക്കാർ നൽകിയ പിറന്നാൾ സർപ്രൈസ് കണ്ടോ! കണ്ണുനിറഞ്ഞ് യുവാവ്
Viral Video: ഒരു ഓർഡർ ഡെലിവറിക്ക് പോയ സൊമാറ്റോ ഡെലിവറി ഏജന്റിന് ലഭിച്ച സർപ്രൈസ് പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭക്ഷണം ഡെലിവറി ചെയ്യാൻ പോയ വീട്ടിലെ അപരിചിതരായ ചെറുപ്പക്കാരാണ് സർപ്രൈസ് പിറന്നാൾ ആഘോഷം ഒരുക്കിയത്.

Viral Video (1)
ന‍്യൂഡൽഹി: ദിവസവും നമ്മുക്ക് ചുറ്റും നിരവധി സൊമാറ്റോ ഡെലിവറി ഏജന്റുമാരെയാണ് കാണാറുള്ളത്. വെയിലും മഴയും വകവയ്ക്കാതെ ഭക്ഷണം കൃത്യസമയത്ത് എത്തിക്കുന്നവർ സോഷ്യൽ മീഡിയയിൽ അടക്കം കാണാറുണ്ട്. എന്നാൽ ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു സൊമാറ്റോ ഡെലിവറി ബോയിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഒരു ഓർഡർ ഡെലിവറിക്ക് പോയ സൊമാറ്റോ ഡെലിവറി ഏജന്റിന് ലഭിച്ച സർപ്രൈസ് പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭക്ഷണം ഡെലിവറി ചെയ്യാൻ പോയ വീട്ടിലെ അപരിചിതരായ ചെറുപ്പക്കാരാണ് സർപ്രൈസ് പിറന്നാൾ ആഘോഷം ഒരുക്കിയത്.
Also Read:പ്രസംഗത്തിനിടെ വെപ്പുമീശ ഇളകി; ഗമ്മ് ചോദിച്ച് ബാലയ്യ; ട്രോളി സോഷ്യല്‍ മീഡിയ
ഭക്ഷണവുമായി എത്തിയ ഡെലിവറി ഏജന്റിനെ കണ്ണുപൊത്തി വീടിനകത്തേക്ക് കൊണ്ടുപോകുന്ന ഒരു യുവാവിനെയും ചുറ്റും പിറന്നാൾ ആഘോഷിക്കാൻ തയ്യാറായി നിൽക്കുന്ന കുറെ ചെറുപ്പക്കാരെയും വീഡിയോയിൽ കാണാം. അപരിചിതരായ അവരുടെ സന്തോഷവും സനേഹവും ആരെയും ആവേശത്തിലാക്കും. പിറന്നാൾ ഗാനം പാടിയും ചോക്ലേറ്റ് നൽകിയും ആ ചെറുപ്പക്കാർ പിറന്നാൾ ആഘോഷിച്ചു. ഇത് കണ്ട് ഡെലിവറി ഏജന്റ് വികാരാധീനനാകുന്നതും വീഡിയോയിൽ കാണാം. സൊമാറ്റോ ഡെലിവറി ഏജന്റിന് ഞങ്ങൾ സന്തോഷത്തിന്റെ വലിയ നിമിഷം നൽകി, എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുമായി എത്തുന്നത്. ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ എന്നാണ് മിക്കവരും കുറിച്ചത്. ’ഇതാണ് നമ്മൾ ആഗ്രഹിക്കുന്ന ലോകം, അതിനായി നാമെല്ലാം മാറണം’, ‘അദ്ദേഹം ഒരിക്കലും ഇത് പ്രതീക്ഷിച്ചിട്ടുണ്ടാകില്ല, പക്ഷേ ആ നിമിഷം അദ്ദേഹത്തിന് ഏറെ വിലപ്പെട്ടതാക്കാൻ നിങ്ങൾക്ക് കഴിഞ്ഞു’ തുടങ്ങി നിരവധി കമകന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.