Aadhar : ആധാർ കാർഡ് പൗരത്വത്തിൻറെ നിർണായക തെളിവല്ല, സുപ്രധാന പരാമർശവുമായി സുപ്രീംകോടതി
Supreme Court on Aadhaar: ബീഹാറിലെ വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവയാണ് കോടതി ഈ പരാമർശങ്ങൾ നടത്തിയത്.
AadharImage Credit source: TV9 network
തിരുവനന്തപുരം : ആധാർ കാർഡ് പൗരത്വം തെളിയിക്കുന്നതിനുള്ള നിർണായക രേഖയായി കണക്കാക്കാനാകില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി ഈ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നിലപാട് ശരിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി
കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ
- വിവിധ ആവശ്യങ്ങൾക്ക് ആധാർ ഒരു തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാമെങ്കിലും പൗരത്വം തെളിയിക്കാൻ ഇതിനു കൂടുതൽ പരിശോധനകൾ ആവശ്യമാണ്
- വോട്ടർ പട്ടികയിൽ നിന്ന് നിയമവിരുദ്ധമായി ഒരാളെ ഒഴിവാക്കിയാൽ അവർക്ക് കോടതിയെ സമീപിക്കാം എന്നും സുപ്രീം കോടതി അറിയിച്ചു
- നിയമപരമായ പ്രശ്നങ്ങൾ ഇല്ലെങ്കിൽ പോട്ടർ പട്ടിക പുതുക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളിൽ സുപ്രീംകോടതിക്ക് ഇടപെടാൻ ആവില്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു
കേസിന്റെ പശ്ചാത്തലം
ബീഹാറിലെ വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവയാണ് കോടതി ഈ പരാമർശങ്ങൾ നടത്തിയത്. വോട്ടർ പട്ടികയിൽ നിന്ന് കൂട്ടത്തോടെ ആളുകളെ ഒഴിവാക്കുന്നുണ്ടെന്നും ഇത്തരത്തിൽ എല്ലാ രേഖകളും ആവശ്യപ്പെടുന്നത് ചരിത്രത്തിൽ ആദ്യമാണെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കാപ്പിൽ സിബലും പൗരാവകാശ പ്രവർത്തകൻ യോഗേന്ദ്ര യാദവും വാദിച്ചു.