Ahmedabad Air India Crash: അഹമ്മദാബാദ് വിമാനാപകടം; കെട്ടിടത്തിന് മുകളിൽ നിന്ന് ബ്ലാക്ക് ബോക്സ് കണ്ടെത്തി

Air India Flight Black Box Found: എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) സംഘമാണ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ബ്ലാക്ക് ബോക്സ് കണ്ടെടുത്തത്. ഇതോടെ ബ്ലാക്ക് ബോക്സുകളില്‍ നിന്ന് ഡേറ്റകൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

Ahmedabad Air India Crash: അഹമ്മദാബാദ് വിമാനാപകടം; കെട്ടിടത്തിന് മുകളിൽ നിന്ന് ബ്ലാക്ക് ബോക്സ് കണ്ടെത്തി

പ്രതീകാത്മക ചിത്രം

Updated On: 

13 Jun 2025 19:26 PM

ന്യൂഡൽഹി: അഹമ്മദാബാദിൽ അപകടത്തിൽപെട്ട എയർ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു. സിവിൽ ഏവിയേഷൻ മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിമാനം തകർന്നു വീണ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. അപകട കാരണം കണ്ടെത്താൻ ഇത് നിർണായകമാകും. അതേസമയം, ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 265 ആയി ഉയർന്നു.

എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) സംഘമാണ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ബ്ലാക്ക് ബോക്സ് കണ്ടെടുത്തത്. ഇതോടെ ബ്ലാക്ക് ബോക്സുകളില്‍ നിന്ന് ഡേറ്റകൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. വിമാനാപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് ബ്ലാക്ക് ബോക്സ് നിർണായകമാണ്. പൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍, എഞ്ചിന്‍ ശബ്ദങ്ങള്‍, വിമാനവുമായി ബന്ധപ്പെട്ട റേഡിയോ പ്രക്ഷേപണങ്ങള്‍ തുടങ്ങിയ വിവരങ്ങൾ ബ്ലാക്ക് ബോക്സ് റെക്കോർഡ് ചെയ്യും. ഓറഞ്ച് നിറത്തിലുള്ള ബ്ലാക്ക് ബോക്സ് സാധാരണഗതിയിൽ വിമാനത്തിന്റെ പിൻഭാഗത്താണ് ഘടിപ്പിക്കുന്നത്.

ALSO READ: വിമാനാപകടമുണ്ടായാൽ ആദ്യം തേടുന്നത്; എന്താണ് ഓറഞ്ച് നിറമുള്ള ‘ബ്ലാക്ക് ബോക്‌സ്’?

രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വിമാനാപകടങ്ങളിൽ ഒന്നാണ് അഹമ്മദാബാദിൽ സംഭവിച്ചത്. വിമാനത്തിൽ ഉണ്ടായിരുന്ന 254 പേർ ഉൾപ്പടെ 294 പേരാണ് വിമാന ദുരന്തത്തിൽ മരിച്ചത്. വ്യാഴാഴ്ച ഒന്നരയോടെ അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനം മിനിറ്റുകൾക്കുള്ളിൽ തകർന്നു വീഴുകയായിരുന്നു. മേഘനി നഗറിലെ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലേക്കാണ് വിമാനം തകർന്നുവീണത്. മരിച്ചവരിൽ ഹോസ്റ്റലിൽ ഉണ്ടായിരുന്ന 10 മെഡിക്കൽ വിദ്യാർത്ഥികളും ഉൾപ്പെടുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും