Ahmedabad Flight Crash Live : അഹമ്മദബാദ് വിമാനപകടം; പ്രധാനമന്ത്രി അഹമ്മദാബാദിൽ
Ahmedabad Air India Flight Crash Live Updates : ലണ്ടണിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ AI171 എന്ന വിമാനമാണ് തകർന്ന് വീണത്.

Air Indian Flight Accident
LIVE NEWS & UPDATES
-
പ്രധാനമന്ത്രി അഹമ്മദാബാദിൽ
പ്രധാനമന്ത്രി അഹമ്മദാബാദിലെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു:
-
Air India Plane Crash Video : വിമാനം എങ്ങനെ തകർന്നു വീണു?
അഹമ്മദബാദിൽ എയർ ഇന്ത്യ വിമാനം എങ്ങനെ തകർന്നു വീണു എന്നതിൻ്റെ എഐ ദൃശ്യാവിഷ്കരണം
-
Air India Crash Video : വിമാനപകടത്തിൻ്റെ സിസിടിവി ദൃശ്യം
അഹമ്മദബാദ് വിമാനപകടത്തിൻ്റെ സിസിടിവ് ദൃശ്യം
-
Air India Crash TATA Aid : ഒരു കോടി ധനസഹായം പ്രഖ്യാപിച്ച് ടാറ്റ
അഹമ്മദബാദ് വിമാനദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് എയർ ഇന്ത്യയുടെ ഉമടസ്ഥരായ ടാറ്റ ഗ്രൂപ്പ്. Read More
-
Ahmedabad Air India Plan Crash Survivor : എല്ലാവരും മരിച്ചിട്ടില്ല, ഒരാൾ രക്ഷപ്പെട്ടു
അഹമ്മദബാദ് വിമാനാപകടത്തിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടുയെന്ന് സ്ഥിരീകരിച്ച് അഹമ്മദബാദ് സിറ്റി പോലീസ് കമ്മീഷ്ണർ. വിമാനത്തിലെ സീറ്റ് നമ്പർ 11 എ യാത്രക്കാരനായ വിശ്വാസ്കുമാർ രമേഷാണ് രക്ഷപ്പെട്ടത്. Read More
-
Air India Plan Crash And Medicos Death : വിമാനം ഇടിച്ചിറങ്ങിയത് മെഡിക്കൽ കോളേജ് ഹോസ്റ്റലിലേക്ക്
നിയന്ത്രണം നഷ്ടപ്പെട്ട വിമാനം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിലേക്കാണ് ഇടിച്ചു കയറിയത്. തുടർന്ന് അഞ്ച് മെഡിക്കൽ വിദ്യാർഥികളുടെ മരണം സ്ഥരീകരിക്കുകയും ചെയ്തു.
-
Malayalali In Air India Flight Crash : മരിച്ചവരിൽ മലയാളിയും
എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവരിൽ മലയാളിയും ഉൾപ്പെടുന്നു. പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിനി രഞ്ജിത ഗോപകുമാറാണ് മരിച്ചത്. ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് യുകെയ്ക്ക് പോയാതായിരുന്നു രഞ്ജിത. Read More
-
Air India Plane Clash Death Toll : വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു
അഹമ്മദബാദ് എയർ ഇന്ത്യ വിമാനദുരന്തത്തിൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചെന്ന് അഹമ്മദബാദ് സിറ്റി പോലീസ് അറിയിച്ചു. 230 യാത്രക്കാരും രണ്ട് പൈലറ്റുമാരുൾപ്പെടെ 12 ക്രൂ സംഘമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരായ 169 ഇന്ത്യക്കാരും 53 യുകെ സ്വദേശികളും ഏഴ് പോർച്ചുഗീസുകാരും ഒരു കേനഡിയനും ഉൾപ്പെടുന്നു.
-
Ahmedabad Air India Crash Updates : അഹമ്മദബാദിൽ നടന്നത് എന്ത്?
-
Air India Flight Accident Video : വിമാനം അപകടത്തിൽപെടുന്ന ദൃശ്യം
അഹമ്മദബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽ പെടുന്നതിൻ്റെ ദൃശ്യം
-
Air India Flight Crash Updates : ടേക്ക് ഓഫ് ചെയ്ത് അഞ്ച് മിനിറ്റിനുള്ളിൽ അപകടം സംഭവിച്ചു
അഹമ്മദബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്നും ടേക്ക് ചെയ്ത് അഞ്ച് മിനിറ്റിനുള്ളിൽ വിമാനം അപകടത്തിൽ പെടുകയായിരുന്നു. ഉച്ചയ്ക്ക് 1.30നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം ജനവാസമേഖലയിലേക്ക് തകർന്നു വീഴുകയായിരുന്നു.
-
Ahmedabad Air India Passengers List : തകർന്ന വീണ വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും
അഹമ്മദബാദിൽ തകർന്ന് വീണ എയർ ഇന്ത്യ വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് റുപാണിയും. വിമാനത്തിലെ 12-ാം നമ്പർ സീറ്റിലാണ് വിജയ് റുപാണി യാത്ര ചെയ്തത്.
യാത്രക്കാരുടെ പട്ടികയിൽ വിജയ് രുപാനിയുടെ പേരും.
-
Air India Flight Crash : തകർന്ന് വീണത് ലണ്ടണിലേക്ക് പുറപ്പെട്ട വിമാനം
ലണ്ടണിലേക്ക് പുറപ്പെട്ട് വിമാനമാണ് ടേക്ക് ഓഫ് ചെയ്ത ഉടൻ തന്നെ തകർന്ന് വീണത്. 230 യാത്രക്കാരും പൈലറ്റടക്കം 12 ക്രൂ മെമ്പർമാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
അഹമ്മദബാദിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണു. ക്രൂ സംഘം ഉൾപ്പെടെ 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അഹമ്മദബാദിൽ നിന്നും ലണ്ടണിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ AI171 എന്ന വിമാനമാണ് തകർന്ന് വീണത്. അഹമ്മദബാദിൽ മേഘനിനഗറിലാണ് വിമാനം തകർന്ന് വീണത്.