Air India: ലാൻഡിങിനായി റൺവേ തൊട്ടതിന് ശേഷം തിരികെ കുതിച്ചുയർന്ന് എയർ ഇന്ത്യ വിമാനം; പരിഭ്രാന്തരായി യാത്രക്കാർ

Air India Landing Difficulty: എയർ ഇന്ത്യ വിമാനത്തിന് ലാൻഡിങ് പ്രശ്നം. വിമാനത്താവളത്തിൽ ലാൻഡിംഗിന് ഇറങ്ങിയ വിമാനം വീണ്ടും പറന്നുയരുകയായിരുന്നു.

Air India: ലാൻഡിങിനായി റൺവേ തൊട്ടതിന് ശേഷം തിരികെ കുതിച്ചുയർന്ന് എയർ ഇന്ത്യ വിമാനം; പരിഭ്രാന്തരായി യാത്രക്കാർ

എയർ ഇന്ത്യ

Published: 

09 Sep 2025 07:09 AM

ലാൻഡിങിനായി റൺവേ തൊട്ടതിന് ശേഷം തിരികെ കുതിച്ചുയർന്ന് എയർ ഇന്ത്യ വിമാനം. ഡൽഹി വിമാനത്താവളത്തിലെ ആദ്യ ലാൻഡിങ് ശ്രമം പരാജയപ്പെട്ടെങ്കിലും രണ്ടാം തവണ സുരക്ഷിതമായി ലാൻഡ് ചെയ്തു. മുംബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനമാണ് ലാൻഡിംഗിൽ ബുദ്ധിമുട്ടിയത്.

എ320 നിയോ എയർക്രാഫ്റ്റ് ഉപയോഗിച്ച് നടത്തുന്ന എഐ 2910 സർവീസാണ് രണ്ടാം തവണ ലാൻഡ് ചെയ്തത്. നിലത്തിറങ്ങിയതിലെ പ്രശ്നമാണ് ലാൻഡിങ് ബുദ്ധിമുട്ടിന് കാരണമായതെന്ന് അധികൃതർ പറയുന്നു. വിമാനം നിലത്ത് തട്ടിയെങ്കിലും വീണ്ടും ടേക് ഓഫ് ചെയ്ത് പറക്കാൻ തുടങ്ങിയെന്ന് യാത്രക്കാർ പറഞ്ഞു. ചില ലാൻഡിംഗ് പരാമീറ്ററുകൾ കൈവരിക്കാൻ സാധിച്ചില്ലെന്ന് പൈലറ്റ് പറഞ്ഞു. വീണ്ടും പറന്നിട്ട് കുറച്ചുസമയത്തിന് ശേഷം വിമാനം ഡൽഹിയിൽ തന്നെ ലാൻഡ് ചെയ്തു എന്നും ഒരു യാത്രക്കാരൻ പിടിഐയോട് പ്രതികരിച്ചു.

Also Read: Vice President Election 2025: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 10 മുതൽ

ഇക്കാര്യം എയർ ഇന്ത്യയും സ്ഥിരീകരിച്ചു. എഐ 2910ൻ്റെ ലാൻഡിങ് മാറ്റിവെക്കേണ്ടിവന്നു എന്നും പെരുമാറ്റച്ചട്ടം അനുസരിച്ച് വീണ്ടും സുരക്ഷിതമായി ലാൻഡ് ചെയ്തു എന്നും എയർ ഇന്ത്യ വാർത്താകുറിപ്പിൽ അറിയിച്ചു. വിമാനത്തിൽ എത്ര യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും